ADVERTISEMENT

വർക്കല∙ അയിരൂരിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയായ മകളെ 36 കാരനായ പിതാവ് പീഡിപ്പിച്ചതായി പരാതി. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. 21നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. സ്ഥലം കാണാനെന്ന വ്യാജേന പൊൻ‌മുടിയിൽ എത്തിച്ച ശേഷം ആളൊഴിഞ്ഞ കാട് മൂടിയ പ്രദേശത്തു വച്ച് പിതാവ് പീഡിപ്പിച്ചു എന്നാണ് പെൺകുട്ടിയുടെ മൊഴി. ഇത് രണ്ടാം തവണയാണ് സമാന സംഭവം റിപ്പോർട്ട് ചെയ്യുന്നത്. 

2019ലും സമാന സ്വാഭാവമുള്ള കേസ് അയിരൂർ പൊലീസ് റജിസ്റ്റർ ചെയ്തിരുന്നു. തെളിവുകളുടെ അഭാവത്തിൽ ശിക്ഷ ലഭിച്ചില്ല. തുടർന്ന്, മാതാപിതാക്കൾ തമ്മിൽ പ്രശ്നങ്ങൾ ഇല്ലാതെ കഴിയവേയാണു തന്നെ പിതാവ് പീഡിപ്പിച്ച വിവരം അമ്മയോട് മകൾ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

English Summary:

Sexual Assault Against Daughter: A 36-year-old father in Ayiroor, Kerala, has been arrested and charged under the POCSO Act for allegedly sexually assaulting his daughter.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com