ADVERTISEMENT

മോസ്കോ∙ നഗരത്തിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം ഉണ്ടായതിനെ തുടർന്ന്, കനിമൊഴി എംപിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ എംപിമാരുടെ സംഘം സഞ്ചരിച്ച വിമാനത്തിന് നിലത്തിറങ്ങാനാകാതെ ആകാശത്ത് കുറച്ചുനേരം വട്ടമിട്ടു പറക്കേണ്ടിവന്നു. ഡ്രോണാക്രമണ ഭീഷണി ഒഴിവായതിനെ തുടർന്ന് വിമാനം പിന്നീട് സുരക്ഷിതമായി നിലത്തിറങ്ങിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായുള്ള നടപടികൾ വിശദീകരിക്കാനാണ് ഇന്ത്യൻ പ്രതിനിധി സംഘം റഷ്യയിലെത്തിയത്.

വിമാനം ആകാശത്ത് വട്ടമിട്ട് പറന്നതായും 45 മിനിറ്റ് വൈകി സുരക്ഷിതമായി ലാൻഡ് ചെയ്തതായും കനിമൊഴിയോട് അടുത്തവൃത്തങ്ങൾ സൂചിപ്പിച്ചു. പഹൽഗാമിലെ ഭീകരാക്രമണത്തെ തുടർന്നാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറെന്നപേരിൽ പാക്കിസ്ഥാനിലെ വിവിധയിടങ്ങളിൽ ആക്രമണം നടത്തിയത്. ഇതിലേക്ക് നയിച്ച സാഹചര്യങ്ങൾ സംഘം റഷ്യൻ അധികൃതരോട് വിശദീകരിക്കും.

 കനിമൊഴി എംപിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം റഷ്യയിലേക്ക് പുറപ്പെടുന്നതിന് മുൻപ്. ചിത്രം: https://www.facebook.com/KanimozhiDMKpage
കനിമൊഴി എംപിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം റഷ്യയിലേക്ക് പുറപ്പെടുന്നതിന് മുൻപ്. ചിത്രം: https://www.facebook.com/KanimozhiDMKpage

കനിമൊഴി നയിക്കുന്ന സംഘത്തിൽ സമാജ്‌വാദി പാർട്ടി എംപി രാജീവ് റായ്, നാഷനൽ കോൺഫറൻസ് എംപി മിയാൻ അൽതാഫ് അഹമ്മദ്, ബിജെപി എംപി ക്യാപ്റ്റൻ ബ്രിജേഷ് ചൗക്ത, ആർജെഡി എംപി പ്രേംചന്ദ് ഗുപ്ത, എഎപി എംപി അശോക് കുമാർ മിത്തൽ, മുൻ അംബാസഡർ മഞ്ജീവ് സിങ് പുരി, എൻസിപി എംപി ജാവേദ് അഷ്‌റഫ് എന്നിവരാണുള്ളത്. റഷ്യ കൂടാതെ, സ്ലോവേനിയ, ഗ്രീസ്, ലാത്വിയ, സ്പെയിൻ എന്നിവയും  പ്രതിനിധി സംഘം സന്ദർശിക്കും.

English Summary:

Flight carrying Kanimozhi-led MPs delegation circles Moscow sky following drone attack on city

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com