ജർമനിയിലെ ഹാംബുർഗ് സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ കത്തിയാക്രമണം, 12 പേർക്ക് പരുക്ക്; യുവതി അറസ്റ്റിൽ

Mail This Article
×
ബര്‍ലിന്‍ ∙ ജർമനിയിൽ ഹാംബുര്‍ഗിലെ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ കത്തിയാക്രമണത്തിൽ 12 പേർക്കു പരുക്ക്. ഇവരിൽ ആറു പേരുടെ നില അതീവഗുരുതരമാണെന്നും മൂന്നു പേരുടെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു. സ്ഥലത്തു നിന്ന് 39 വയസുള്ള യുവതിയെ അറസ്റ്റു ചെയ്തു.
പ്ലാറ്റ്ഫോമിലുണ്ടായിരുന്ന ആളുകളെയാണ് അക്രമി ലക്ഷ്യമിട്ടതെന്നും ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. പ്രാദേശിക സമയം വൈകിട്ട് ആറോടെയാണ് സംഭവം. ഇതേതുടർന്ന് നാലു ട്രാക്കുകൾ അടച്ചെന്നും ദീർഘദൂര ട്രെയിനുകൾ വൈകിയെന്നും അധികൃതർ അറിയിച്ചു.
English Summary:
Stabbing at Germany Hamburg's central railway station: A stabbing attack at the busy central train station in the German city of Hamburg left multiple people injured, some of them in life-threatening condition, authorities said. A woman was arrested as the suspect.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.