70 ലക്ഷത്തിന്റെ ഇ-സിഗരറ്റുമായി വിമാനയാത്രക്കാരി പിടിയിൽ; കൈമാറിയത് അജ്ഞാത വ്യക്തിയെന്ന് മൊഴി

Mail This Article
×
ചെന്നൈ ∙ മലേഷ്യയിൽ നിന്നു കടത്തിയ 70 ലക്ഷം രൂപയുടെ ഇ-സിഗരറ്റുകളും കണക്കിൽപ്പെടാത്ത യുഎസ് ഡോളറും യാത്രക്കാരിയിൽനിന്നു പിടികൂടി. ക്വാലലംപുരിൽ നിന്നുള്ള വിമാനം ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോഴാണു സംഭവം. പതിവ് പരിശോധനകൾക്കിടെ, പരസ്പര വിരുദ്ധമായ മറുപടി നൽകിയ വനിതയുടെ ബാഗുകൾ പരിശോധിച്ചപ്പോഴാണ് ഇ-സിഗരറ്റുകളും ഡോളറും കണ്ടെത്തിയത്. സാധനങ്ങൾ ഉടൻ കണ്ടുകെട്ടി, കൂടുതൽ ചോദ്യംചെയ്യലിനായി ഇവരെ കസ്റ്റഡിയിലെടുത്തു.
പ്രാഥമിക അന്വേഷണത്തിൽ, ക്വാലലംപുർ വിമാനത്താവളത്തിൽ അജ്ഞാത വ്യക്തിയാണ് പാഴ്സൽ കൈമാറിയതെന്ന് സ്ത്രീ അവകാശപ്പെട്ടു. ചെന്നൈ വിമാനത്താവളത്തിൽ കൈമാറണമന്നു നിർദേശിച്ചിരുന്നതായും പറഞ്ഞു. ഇവരിൽ നിന്ന് പാഴ്സൽ സ്വീകരിക്കാനെത്തിയതെന്നു സംശയിക്കുന്ന ഒരാളെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. കൂടുതൽ അന്വേഷണം തുടരുകയാണ്.
English Summary:
E-cigarette smuggling at Chennai airport resulted in a 70 lakh seizure: A woman passenger was apprehended with the contraband, along with undeclared US dollars, following inconsistencies during routine checks.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.