യുക്രെയ്ൻ ഡ്രോൺ ആക്രമണം: തകരാറിലായ വൈദ്യുതി പുനഃസ്ഥാപിച്ച് റഷ്യ

Mail This Article
മോസ്കോ ∙ യുക്രെയ്ൻ നടത്തി ഡ്രോൺ ആക്രമണത്തെ തുടർന്ന് തകരാറിലായ വൈദ്യുതി പുനഃസ്ഥാപിച്ച് റഷ്യ. സാപൊറീഷ്യ, കെര്‍സൺ മേഖലകൾ ലക്ഷ്യമാക്കി യുക്രെയ്ൻ നടത്തിയ ഡ്രോൺ, ഷെൽ ആക്രമണത്തിലാണ് വൈദ്യുതി സബ്സ്റ്റേഷനുകളുടെ പ്രവർത്തനത്തെ ബാധിച്ചത്. വൈദ്യുതി നഷ്ടപ്പെട്ടത് ആകെ ഏഴു ലക്ഷം പേരെയാണ് ബാധിച്ചത്.
2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യ – യുക്രെയ്ൻ സംഘർഷത്തിനിടെ റഷ്യയ്‌ക്കുമേൽ യുക്രെയ്ൻ നടത്തിയ ഏറ്റവും വലിയ ആക്രമണമാണ് കഴിഞ്ഞ ദിവസമുണ്ടായത്.
ഡ്രോൺ ആക്രമണത്തിൽ രണ്ട് വൈദ്യുതി സബ്സ്റ്റേഷനുകൾക്ക് തകരാറുണ്ടായെന്നും സുമി മേഖലയിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും മാത്രമായി ഒരു ലക്ഷത്തിലേറെ ആളുകൾക്ക് വൈദ്യുതി നഷ്ടമായെന്നും റഷ്യ നിയോഗിച്ച ഗവർണർ വ്ലാഡിമിർ സാൽഡോ അറിയിച്ചു. റഷ്യയിലെ കുര്‍സ്‌കിനോട് ചേര്‍ന്ന യുക്രെയ്നിലെ അതിര്‍ത്തി പ്രദേശമാണ് സുമി.