തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നാട്; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തി

Mail This Article
×
തിരുവനന്തപുരം∙ അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നാട്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തൈക്കാട് ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തി.
കെപിസിസി ആസ്ഥാനത്ത് പൊതുദര്‍ശനത്തിനു വച്ച ഭൗതികശരീരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുഷ്പചക്രം സമര്‍പ്പിച്ചു. നെട്ടയത്തെ വീട്ടില്‍നിന്ന് പതിനൊന്നരയോടെയാണ് ഭൗതികശരീരം കെപിസിസി ആസ്ഥാനത്തേക്കു കൊണ്ടുവന്നത്.
ഇന്നലെയും ഇന്നു രാവിലെയുമായി നെട്ടയത്തെ വീട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് പ്രിയനേതാവിനെ അവസാനമായി ഒരു നോക്കു കാണാന്‍ എത്തിയത്. മുതിര്‍ന്ന നേതാവ് എ.കെ.ആന്റണി വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കിഴക്കേക്കോട്ട അയ്യപ്പസേവാസംഘത്തിലും പൊതുദര്‍ശനത്തിനു വച്ചു.
English Summary:
Thennala Balakrishna Pillai: Thennala Balakrishna Pillai, a prominent Congress leader, passed away. Tributes poured in from across Kerala. Chief Minister Pinarayi Vijayan offered condolences.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.