മാമോദിസ ചടങ്ങിനെത്തിയ തമ്മനം ഫൈസലും ചോക്ലേറ്റ് ബിനുവും തമ്മിൽ കയ്യാങ്കളി; പൊലീസ് അന്വേഷണം

Mail This Article
×
കൊച്ചി ∙ സുഹൃത്തിന്‍റെ മകന്‍റെ മാമോദിസ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഗുണ്ടകള്‍ ഏറ്റുമുട്ടി. തമ്മനം ഫൈസലും ചോക്ലേറ്റ് ബിനുവും തമ്മിലായിരുന്നു കയ്യാങ്കളി. തൈക്കൂടം പള്ളിക്ക് സമീപത്തെ ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഇവിടെ ഉച്ചയ്ക്ക് രണ്ടു മണിയോടെ അതിഥികളായെത്തിയ ഇരുവരും ഏറ്റുമുട്ടുകയായിരുന്നു.
ഏറ്റുമുട്ടലിനു ശേഷം ഇരുവരും സ്ഥലംവിട്ടു. ഒരുമിച്ചു പ്രവര്‍ത്തിച്ചിരുന്ന ഫൈസലും ബിനുവും നാളുകളായി ശത്രുതയിലാണ്. വിവരം അറിഞ്ഞെത്തിയ മരട് പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച ശേഷം കേസെടുക്കുന്നതില്‍ തീരുമാനമെടുക്കും.
English Summary:
Baptism Ceremony Turns Violent: A violent altercation occurred between Mammoodu Faisal and Chocolate Binu at a baptism ceremony in Kochi.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.