ADVERTISEMENT

കരുവാരകുണ്ട്∙ വനമേഖലയിലുണ്ടായ കനത്ത മഴയിൽ ഒലിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ. മഞ്ഞളാം ചോലയിൽ ചോല കടക്കാനാവാതെ കുടുങ്ങിയ പത്തോളം പേരെ അഗ്നിശമനസേന രക്ഷപ്പെടുത്തി.

വിനോദ സഞ്ചാര കേന്ദ്രങ്ങൾ കാണാനെത്തിയവരാണു ചോല കടക്കാനാവാതെ കുടുങ്ങിയത്. ഞായർ ഉച്ചകഴിഞ്ഞ് 3 മണിക്കാണു മഴ തുടങ്ങിയത്. രാത്രി 9 മണി വരെ മഴ തുടർന്നു. എന്നാൽ 2 കിലോമീറ്റർ ദൂരത്തുള്ള ചേരി മാമ്പറ്റ പ്രദേശങ്ങളിൽ മഴയുണ്ടായില്ല.

അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

English Summary:

Flash Flood: A flash flood in the Olippuzha river stranded tourists near Manjalam Chola after heavy rainfall. Ten people were rescued by fire and rescue services.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com