ADVERTISEMENT

മുംബൈ∙ ഓടുന്ന ട്രെയിനിൽ നിന്ന് വീണ് 5 മരണം. മുംബൈയിലെ ദിവാ–കോപ്പർ സ്റ്റേഷനുകൾക്കിടയിൽ പുഷ്പക് എക്സ്പ്രസിൽ നിന്നാണ് യാത്രക്കാർ വീണത്. ട്രെയിനിന്റെ വാതിലിനു സമീപംനിന്ന് യാത്ര ചെയ്തവരാണ് അപടകത്തിൽപ്പെട്ടത്. ഇന്നു രാവിലെ 9 മണിയോടെയായിരുന്നു അപകടം.

പരുക്കേറ്റവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രികളിലേക്കു മാറ്റി. ഇതിൽ 12 പേരുടെ നില അതീവഗുരുതരമാണ്. ട്രെയിൻ ദിവാ സ്റ്റേഷനിൽനിന്നും പുറപ്പെട്ട് മിനിറ്റുകൾക്കുള്ളിൽ തന്നെയായിരുന്നു അപകടം.  മരിച്ചവർ 30 മുതൽ 35 വരെ പ്രായപരിധിയിലുള്ളവരാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. സംഭവത്തിൽ ‌പൊലീസ് അന്വേഷണം ആരംഭിച്ചു. റെയിൽവേയിലെ ഉന്നത ഉദ്യേഗസ്ഥർ ഉൾപ്പെടെയുള്ളവർ അപകടസ്ഥലത്തെത്തി.

English Summary:

Train Accident: 5 Feared Dead After Passengers Fall Off Overcrowded Train Near Mumbai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com