ADVERTISEMENT

പാലക്കാട് ∙ കെനിയയിലുണ്ടായ വാഹനാപകടത്തിൽ ഉറ്റവർ‌ നഷ്ടപ്പെട്ട വേദനയിലാണ് പാലക്കാട് മണ്ണൂർ കാഞ്ഞിരംപാറ പുത്തൻപുര ഋഷി വില്ലയിലെ കുടുംബാംഗങ്ങൾ. രാധാകൃഷ്ണൻ-ശാന്തി ദമ്പതികളുടെ മകൾ റിയ ആൻ (41), റിയയുടെ മകൾ ടൈറ റോഡ്രിഗസ് (8) എന്നിവരാണ് മരിച്ചത്. മരണവിവരമറിഞ്ഞ് വീട്ടിലേക്ക് എത്തുന്ന പ്രദേശവാസികൾ‌ക്കും ബന്ധുക്കൾക്കും നൊമ്പരം അടക്കാനാകുന്നില്ല. പലരും പൊട്ടിക്കരഞ്ഞു. 

റിയയുടെ ഭർത്താവ് ജോയലും മൂത്ത മകൻ റാവിസും (14) അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലാണ്. ആറു വർഷം മുമ്പാണ് റിയ കുടുംബത്തോടെ ഖത്തറിലേക്കു പോയത്. വിമാനത്താവളത്തിലെ മെയിന്റനൻസ് കമ്പനിയിലായിരുന്നു ജോലി. ഭർത്താവ് ജോയൽ ഒരു ട്രാവൽ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

കെനിയയിലേക്കുള്ള വിനോദയാത്ര കഴിഞ്ഞ് ഇന്നു തിരികെ ഖത്തറിലേക്കു മടങ്ങാനിരിക്കെയാണ് അപകടം സംഭവിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. ഇന്നലെ ഇന്ത്യൻ‌ സമയം വൈകിട്ട് ആറരയോടെ ആയിരുന്നു അപകടം. ഇതിനുമുമ്പ് വൈകിട്ട് 3 മണിക്ക് റിയ വീട്ടുകാർക്ക് മെസേജ് അയച്ചിരുന്നു. വിനോദസഞ്ചാര കേന്ദ്രത്തിലേക്കു തിരിച്ചുവെന്നും എത്താറായി എന്നുമായിരുന്നു മൊബൈൽ സന്ദേശം. 

മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ. ഷിയയും ഋഷിയുമാണ് റിയയുടെ സഹോദരങ്ങൾ.

English Summary:

Accident in Kenya: A Palakkad family is mourning the loss of their daughter and granddaughter in a fatal car accident in Kenya. The accident left two others injured, and relatives are now working to bring the deceased back home.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com