ഓസ്ട്രിയയിലെ സ്‌കൂളിൽ വെടിവയ്പ്പ്, 10 മരണം; ആക്രമണം നടത്തിയ വിദ്യാർഥി ആത്മഹത്യ ചെയ്തു

Mail This Article
×
വിയന്ന ∙ ഓസ്ട്രിയൻ നഗരമായ ഗ്രാസിലെ സ്‌കൂളിൽ വിദ്യാർഥി നടത്തിയ വെടിവയ്പ്പിൽ 10 മരണം. വെടിവയ്പ്പിനു ശേഷം അക്രമി സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ ഒട്ടേറെപ്പേർക്ക് പരുക്കേറ്റതായാണ് വിവരം.
സ്‌കൂളിലെ ശുചിമുറിയിലായിരുന്നു വെടിവയ്പ്പ് നടന്നത്. പ്രാദേശിക സമയം രാവിലെ 10 മണിയോടെയാണ് തങ്ങൾക്ക് വിവരം ലഭിച്ചതെന്നും സ്കൂൾ കെട്ടിടത്തിനുള്ളിൽ നിന്നും വെടിയൊച്ച കേട്ടതായും പൊലീസ് പറയുന്നു.
പ്രത്യേക സേനയും അടിയന്തര സേവനങ്ങളും സംഭവസ്ഥലത്ത് വേഗത്തിൽ എത്തിയതായി പൊലീസ് വക്താവ് സാബ്രി യോർഗൺ സ്ഥിരീകരിച്ചു. മരണസംഖ്യ അധികൃതർ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് നിന്നും മാറിനിൽക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നുമാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
English Summary:
Graz School Shooting: Austria school shooting leaves 10 dead. The attacker, a student, took his own life after the tragic event at a school in Graz.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.