ADVERTISEMENT

തിരുവനന്തപുരം ∙ യാത്രക്കാരനെന്ന നിലയില്‍ കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂമിലേക്ക് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ വിളിച്ചപ്പോള്‍ തെറിച്ചത് 9 കണ്ടക്ടര്‍മാര്‍. കഴിഞ്ഞ ദിവസം മന്ത്രി കണ്‍ട്രോള്‍ റൂമിലേക്കു വിളിച്ചപ്പോള്‍ ആദ്യം ആരും ഫോണ്‍ എടുത്തില്ല. പിന്നീട് ഫോണ്‍ എടുത്തവരാകട്ടെ കൃത്യമായി മറുപടി നല്‍കിയുമില്ല. ഇത്തരത്തില്‍ മറുപടി നല്‍കാതിരുന്ന വനിതാ ജീവനക്കാര്‍ അടക്കം 9 കണ്ടക്ടര്‍മാരെ മന്ത്രിയുടെ നിര്‍ദേശപ്രകാരം സ്ഥലം മാറ്റി. 

അതേസമയം അന്നു ഡ്യൂട്ടിയില്‍ ഇല്ലാതിരുന്നവര്‍ക്കെതിരെയും നടപടി ഉണ്ടായതായി ആക്ഷേപമുണ്ട്. കണ്‍ട്രോള്‍ റൂം സംവിധാനം ഒഴിവാക്കുകയാണെന്നും പകരം ആപ്പ് സംവിധാനം ഉണ്ടാക്കുമെന്നും നേരത്തെ മന്ത്രി ഗണേഷ് കുമാറും അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജീവനക്കാര്‍ക്കെതിരെ നടപടി ഉണ്ടായത്.

English Summary:

Minister Ganesh kumar's Surprise Call to KSRTC Control Room: Nine conductors were transferred after Transport Minister Ganesh Kumar's call revealed poor response and service.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com