രണ്ടാഴ്ചയായി കാണാനില്ല, മൃതദേഹം വീടിനു സമീപത്തെ പൊട്ടക്കിണറ്റിൽ; അന്വേഷണം

Mail This Article
×
പുത്തൂർ (കൊല്ലം) ∙ രണ്ടാഴ്ചയായി കാണാതായിരുന്ന മധ്യവയസ്കന്റെ മൃതദേഹം പൊട്ടക്കിണറ്റിൽ. പവിത്രേശ്വരം ഇടവട്ടം ഹരിവിലാസത്തിൽ മണിയുടെ (58) മൃതദേഹമാണ് പൊട്ടക്കിണറ്റിൽ കണ്ടെത്തിയത്. മേയ് 15 മുതൽ മണിയെ കാണാനില്ലെന്ന പരാതിയിൽ ഏഴുകോൺ പൊലീസ് അന്വേഷണം നടത്തി വരുകയായിരുന്നു.
താമസിച്ചു കൊണ്ടിരുന്ന വാടകവീടിന് ഏറെ അകലെയല്ലാത്ത പൊട്ടക്കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു ദിവസങ്ങളുടെ പഴക്കമുണ്ട്. വിവാഹിതനായ മണി കുറച്ചുദിവസമായി വാടകവീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. വീട് പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. വീട് തുറന്നുനോക്കിയപ്പോൾ മണിയുടെ ഫോണും കണ്ണടയും ചെരുപ്പും വീടിനുള്ളിൽ തന്നെയുണ്ടായിരുന്നു. സംഭവത്തിൽ ദുരൂഹത ഉണ്ടോയെന്ന കാര്യം അന്വേഷിച്ചു വരികയാണെന്നു പൊലീസ് പറഞ്ഞു.
English Summary:
Missing Man dead body Found in Well in Ezhukone: body of the missing 58-year-old was found in a well near his rented house, leading police to investigate possible foul play.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.