ADVERTISEMENT

തൃശൂർ∙ കൊടുങ്ങല്ലൂരിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു. ലോകമലേശ്വരം മുരളി വർക്ക് ഷോപ്പിന് പടിഞ്ഞാറുവശം പനാണ്ടി വലയിൽ ബിനേഷിന്റെ ഭാര്യ സുമി (32) ആണു മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച് രാത്രി ദേശീയപാത 66 ൽ നെടിയ തളി ശിവക്ഷേത്രത്തിന് സമീപത്തുവച്ചായിരുന്നു അപകടം.

സുമി ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടയിൽ പൂച്ച കുറുകെ ചാടിയതിനെ തുടർന്നു നിയന്ത്രണം വിട്ട വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. തലയ്ക്കു പരിക്കേറ്റ സുമി കൊടുങ്ങല്ലൂർ എ.ആർ. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മക്കൾ: അവിനാശ്, അമൃതേശ്.

English Summary:

Kodungallur Road Accident Claims Life: A woman, Sumi, passed away after a road accident in Kodungallur, Thrissur. She sustained serious head injuries and succumbed to them while receiving treatment at a local hospital.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com