ADVERTISEMENT

ചേലക്കര ∙ ലഡു കടം നൽകാത്തതിനു കട ഉടമയെ ആക്രമിച്ച തോന്നൂർക്കര പടിഞ്ഞാട്ടുമുറി മനപടിക്കൽ വിനു (46), കളരിക്കൽ സന്തോഷ് (43) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തോന്നൂർക്കര എംഎസ്എൻ ഓഡിറ്റോറിയത്തിനു സമീപത്തുള്ള വിഷ്ണുമായ സ്വീറ്റ്സ് എന്ന സ്ഥാപനത്തിൽ ഞായർ വൈകിട്ട് മദ്യലഹരിയിൽ എത്തിയ പ്രതികൾ ലഡു കടം ചോദിക്കുകയും വിസമ്മതിച്ച ഉടമ മണ്ണാർക്കാട് കുമരംപുത്തൂർ വലിയാട്ടിൽ മുരളിയെ (49) ആക്രമിക്കുകയും കടയ്ക്കു നാശമുണ്ടാക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. രാത്രി തന്നെ പൊലീസ് പ്രതികളെ കണ്ടെത്തി പിടികൂടി. വധശ്രമത്തിനാണു കേസ്.

English Summary:

Laddu Assult: A shop owner in Thonnoorkara was assaulted for refusing to give laddus on credit. Two men were arrested for the attempted murder.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com