ADVERTISEMENT

കെനിയയിൽ വാഹനാപകടത്തിൽ അഞ്ചു മലയാളികൾക്ക് ജീവൻ നഷ്ടമായതും കണ്ണൂർ അഴീക്കലിൽനിന്ന് 44 നോട്ടിക്കൽ മൈൽ അകലെ തീപിടിച്ച ചരക്കു കപ്പലിലെ അപകടകരമായ വസ്തുക്കളുടെ പട്ടിക പുറത്തുവന്നതുമാണ് പ്രധാന വാർത്തകൾ. കേരളത്തിൽ കാലവർഷം വീണ്ടും സജീവമാകുന്നതും ജീവനക്കാരെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ നടൻ കൃഷ്ണകുമാറും മകൾ ദിയയും മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയതും ഓസ്ട്രിയയിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ 10 വിദ്യാർഥികൾ മരിച്ചതുമാണ് ഇന്ന് ചർച്ച ചെയ്യപ്പെട്ട മറ്റു വാർത്തകളിൽ ചിലത്.

പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ: 

∙കണ്ണൂര്‍ അഴീക്കലില്‍നിന്ന് 44 നോട്ടിക്കല്‍ മൈല്‍ (81.4 കിലോമീറ്റര്‍) അകലെ തീപിടിച്ച ചരക്കു കപ്പലില്‍ ഉള്ള അപകടകരമായ വസ്തുക്കളുടെ പട്ടിക പുറത്തുവന്നു. ഡയറക്ടര്‍ ജനറല്‍ ഷിപ്പിങ് പുറത്തുവിട്ട പട്ടിക ചീഫ് സെക്രട്ടറി അംഗീകരിച്ചതാണ്. തീപിടിക്കുന്ന വസ്തുക്കളും ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്ന രാസവസ്തുക്കളും കീടനാശിനികളുമാണ് കണ്ടെയ്‌നറുകളില്‍ ഉള്ളത്. 157 കണ്ടെയ്‌നറുകളിലെ വസ്തുക്കളുടെ വിവരങ്ങള്‍ അടങ്ങിയ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. Read more: https://www.manoramaonline.com/news/latest-news/2025/06/10/kannur-cargo-ship-fire-hazardous-materials-in-containers-complete-list.html

തീപിടിച്ച ചരക്കുകപ്പൽ വാൻ ഹയിയുടെ ഇന്ധന ടാങ്കിൽ 2000 ടണ്‍ ഫ്യുവല്‍ ഓയിലും 240 ‍ടണ്‍ ഡീസല്‍ ഓയിലും ഉണ്ടെന്നു വിവരം. നിലവിൽ തീ പടർ‌ന്ന ഭാഗത്തിന് ഏറെക്കുറെ സമീപമാണ് ഇന്ധന ടാങ്ക് എന്നത് വെല്ലുവിളിയാണെന്ന് അധികൃതർ പറയുന്നു. ഇത് രക്ഷാപ്രവർത്തകരെയും ആശങ്കയിലാക്കുന്നു. Read more: https://www.manoramaonline.com/news/latest-news/2025/06/10/wan-hai-503-fire-kerala-coast-updates.html

ഖത്തറിൽനിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയവരുടെ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് മരിച്ച 6 പേരിൽ 5 പേരും മലയാളികൾ. പിഞ്ചുകുഞ്ഞും 3 സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു. Read more: https://www.manoramaonline.com/news/latest-news/2025/06/10/kenya-road-accident-claims-six-lives-death-five-from-kerala-malayali.html

കേരളത്തിൽ കാലവർഷം വീണ്ടും സജീവമാകുന്നു. കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. ജൂൺ 14–16 തീയതികളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂൺ 12 -16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  Read more: https://www.manoramaonline.com/news/latest-news/2025/06/10/kerala-monsoon-heavy-rain-alert.html

മണ്‍സൂണ്‍ പ്രമാണിച്ച് കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയത്തില്‍ മാറ്റം. ജൂണ്‍ 15 മുതല്‍ ഒക്ടോബര്‍ 20 വരെയാണ് മാറ്റമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. പുതിയ ടൈംടേബിള്‍ ഈ മാസം 15ന് നിലവില്‍ വരും. Read more: https://www.manoramaonline.com/news/latest-news/2025/06/10/southern-railway-announces-new-konkan-railway-schedule-for-monsoon-season.html

ഓസ്ട്രിയൻ നഗരമായ ഗ്രാസിലെ സ്‌കൂളിൽ വിദ്യാർഥി നടത്തിയ വെടിവയ്പ്പിൽ 10 മരണം. വെടിവയ്പ്പിനു ശേഷം അക്രമി സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ ഒട്ടേറെപ്പേർക്ക് പരുക്കേറ്റതായാണ് വിവരം.Read more:https://www.manoramaonline.com/news/latest-news/2025/06/10/austria-school-shooting-graz-several-dead.html

നടൻ കൃഷ്ണകുമാറും മകൾ ദിയയും മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതി വെള്ളിയാഴ്ച ഹർജി പരിഗണിക്കും. കൃഷ്ണകുമാറും മകളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ബലം പ്രയോഗിച്ച് പണം തട്ടിയെടുത്തെന്ന് ആരോപിച്ച് ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മ്യൂസിയം പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരുന്നു.Read more: https://www.manoramaonline.com/news/latest-news/2025/06/10/actor-krishna-kumar-daughter-diya-seek-anticipatory-bail.html

English Summary:

Wan Hai 503 Ship Fire, Kenya Accident: Today's Recap 10 June 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com