ADVERTISEMENT

നിലമ്പൂർ ∙ യുഡിഎഫിനു വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ കിട്ടിയതില്‍ പരിഭവിക്കുന്നവര്‍ക്ക്, സിപിഎം സ്ഥാനാർഥിയെ പിഡിപി പിന്തുണയ്ക്കുന്നതിൽ ഒരു പരിഭവവുമില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ജമാഅത്തെ ഇസ്‍ലാമിയുടെ പിന്തുണ എല്‍ഡിഎഫിനു സ്വീകരിക്കാം, എന്നാൽ യുഡിഎഫിനു പാടില്ലെന്നത് എവിടുത്തെ പരിപാടിയാണെന്നും സതീശൻ ചോദിച്ചു. യുഡിഎഫ് നിലമ്പൂര്‍ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

ജമാഅത്തെ ഇസ്‍ലാമിയെ യുഡിഎഫിലെ അസോഷ്യേറ്റ് അംഗമാക്കുന്നു എന്നതു കള്ളക്കഥയാണെന്നു സതീശൻ പറഞ്ഞു. ‘‘പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും അവര്‍ യുഡിഎഫിനെ പിന്തുണച്ചിട്ടുണ്ട്. പൊളിറ്റിക്കലായാണു പിന്തുണ. വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള സംഘടനയാണ് ജമാഅത്തെ ഇസ്‍ലാമിയെന്നു പിണറായി വിജയന്‍ പറഞ്ഞപ്പോള്‍ ആര്‍ക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല. ഹിന്ദു മഹാസഭയുടെ പിന്തുണ എല്‍ഡിഎഫിനാണ്. ഇതേക്കുറിച്ചു മാധ്യമങ്ങള്‍ പിണറായി വിജയനോട് ചോദിക്കുമോ? നിങ്ങള്‍ക്ക് പിന്തുണ തരാതായപ്പോള്‍ വര്‍ഗീയവാദിയായി. എത്രയോ സംഘടനകള്‍ മുന്നണികള്‍ക്കു പിന്തുണ നല്‍കുന്നു.

സിപിഎം ബിജെപിയുമായി ബാന്ധവത്തിലാണ്. സിപിഎമ്മിനെ സഹായിക്കാന്‍ നിലമ്പൂരില്‍ മത്സരിക്കേണ്ടെന്നാണു ബിജെപി ആദ്യം തീരുമാനിച്ചത്. പിന്നീട് നേതൃത്വത്തിനെതിരെ സമ്മര്‍ദ്ദമുണ്ടായപ്പോഴാണ് അപ്രസക്തനായ ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. പി.വി.അന്‍വറിന്റെ വിഷയം യുഡിഎഫ് അടച്ചതാണ്. എന്തിനാണ് അൻവർ എംഎല്‍എ സ്ഥാനം രാജിവച്ചതെന്നും വീണ്ടും മത്സരിക്കുന്നതെന്നും അദ്ദേഹത്തോടു ചോദിക്കണമെന്നും സതീശൻ പറഞ്ഞു.

English Summary:

UDF Defends Alliances Amidst Criticism Over Welfare Party Support: UDF's alliances are under scrutiny, but V.D. Satheesan defends the party's actions. He questions the double standards applied to the UDF compared to the LDF's alliances and dismisses allegations as politically motivated.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com