ADVERTISEMENT

തിരുവനന്തപുരം ∙ അറബിക്കടലിൽ അപകടത്തിൽപ്പെട്ട സിംഗപ്പൂർ കപ്പലിലെ കണ്ടെയ്നറുകളിലെ രാസവസ്തുക്കളും കീടനാശിനികളും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതും സമുദ്രത്തിലും അന്തരീക്ഷത്തിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതെന്നും വിദഗ്ധർ. മനുഷ്യർക്കും ജീവജാലങ്ങൾക്കും ഒരുപോലെ ദോഷകരമായ രാസവസ്തുക്കളാണ് കപ്പലിലുള്ളത്. കപ്പലിലെ രാസവസ്തുക്കളും അവയുണ്ടാക്കുന്ന പ്രശ്നങ്ങളും. 

∙ബൈപൈറിഡിലിയം

ശുദ്ധജലത്തെ മലിനപ്പെടുത്തും. മീനുകൾക്കും മറ്റു കടൽ ജൈവ വ്യവസ്ഥയ്ക്കും ഭീഷണി. അന്തരീക്ഷത്തിൽ കലരുമ്പോൾ ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ, ശ്വസിച്ചാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും. ജൈവ വ്യവസ്ഥയിൽ കലരുമ്പോൾ നമ്മുടെ ഭക്ഷണത്തിലെത്തുകയും മനുഷ്യനും അപകട ഭീഷണി. മണ്ണ്, വെള്ളം, വായു എന്നിവയിൽ വിപരീത ദോഷ ഫലങ്ങളുണ്ടാക്കും.

∙ഈതൈൽ ക്ലോറോഫോർമേറ്റ്

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ, അന്തരീക്ഷ മലിനീകരണം, വെള്ളത്തിൽ കലരുമ്പോൾ ഹൈഡ്രോക്ലോറിക് ആസിഡും ഈഥൈൽ ആൽക്കഹോളുമായി വിഘടിക്കുന്നു. ജൈവ ആവാസ വ്യവസ്ഥയ്ക്കു ഭീഷണി.

അധിക അളവിൽ വെള്ളത്തിന്റെ അമ്ലത കൂട്ടുന്നത് മൽസ്യങ്ങൾ ഉൾപ്പെടെയുള്ള ജീവികൾക്കു ദോഷകരം.അന്തരീക്ഷ മലിനീകരണം, വെള്ളം മലിനപ്പെടുന്നു. ശ്വാസകോശത്തിൽ ഫ്ലൂയിഡ് നിറഞ്ഞ് അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. മീനുകൾക്കു മറ്റു ജീവികൾക്കും അപകടം.

∙ഡൈമീതൈൽ സൾഫേറ്റ്

കാൻസർ ഉണ്ടാക്കാൻ കഴിവുണ്ട്.  കൂടിയ അളവിൽ സമ്പർക്കത്തിൽ വന്നാൽ കണ്ണുകൾക്ക് കേട്. കാഴ്ചശക്തി നഷ്ടപ്പെടാം. കരൾ, വൃക്ക, ഹൃദയം എന്നിവയെ ബാധിക്കാം. തീപിടിക്കുന്ന ദ്രാവകം, തീ പിടിക്കുമ്പോൾ വിഷമയമായ സൾഫർ ഡയോക്സൈഡ് ഉണ്ടാകും. വെള്ളത്തിൽ കലരുമ്പോൾ സൾഫ്യൂറിക് ആസിഡ് ഉണ്ടാകുന്നു. താപം പുറത്തേക്ക് വിടുന്ന പ്രവർത്തനമാണിത്.

ഡോ. റാണി പവിത്രൻ (Photo Special Arrangement)
ഡോ. റാണി പവിത്രൻ (Photo Special Arrangement)

∙ബെൻസോഫീനോൺ

ജീവജാലങ്ങളുടെ പ്രത്യുൽപാദന ശേഷി നശിപ്പിക്കാൻ കഴിയും. ശ്വസിച്ചാൽ മനുഷ്യർക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും.

∙ട്രൈക്ലോറോ ബെൻസീൻ

മണ്ണിലും ജലത്തിലും ദീർഘനാൾ നിലനിൽക്കും. മൽസ്യങ്ങൾക്ക് ഉൾപ്പെടെ ഭീഷണി

∙നൈട്രോ സെല്ലുലോസ്

വെള്ളത്തിൽ ഇത് വിഘടിച്ച് കാർബൺ മോണോക്സൈഡ്, കാർബൺ ഡയോക്സൈഡ്, നൈട്രിക് ഓക്സൈഡ് തുടങ്ങിയ വിഷകരമായ പദാർഥങ്ങൾ ഉണ്ടാകും. തീപിടിച്ചാലും വിഷകരമായ വസ്തുക്കളുണ്ടാകും.

ഇവ കൂടാതെ കണ്ടെയ്നറുകളിലുള്ള ഹെക്സാമെതിലിൻ ഡൈസോ സയനേറ്റ് , ബെൻസോഫീനോൺ, ട്രൈക്ലോറോബെൻസീൻ, ക്ലോറോ ഫോർമേറ്റ്, ഫോസ്ഫോറിക് ആസിഡ്, പിപ്പരസീൻ,എഥനോൾ, ടർപന്റൈൻ, പാരാഫോർമാൽഡിഹൈഡ്, ഈതൈൽ മീഥൈൽ കീറ്റോൺ എന്നിവ അമിതമായ അളവിൽ ശ്വസിക്കുന്നതും വലിയ അളവിൽ വെള്ളത്തിൽ കലരുന്നതും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും.ടർപന്റൈൻ പെട്ടന്ന് തീപിടിക്കുന്ന വസ്തുവാണ്.

(വിവരങ്ങൾക്ക് കടപ്പാട് – ഡോ. റാണി പവിത്രൻ, അസോഷ്യേറ്റ് പ്രഫസർ, കെമിസ്ട്രി വിഭാഗം, സിഇടി, തിരുവനന്തപുരം)

English Summary:

Ship accident in Arabian Sea threatens human health and marine ecosystem: The widespread environmental damage caused by the pesticides and other chemicals requires immediate action.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com