തിരുവനന്തപുരം∙ മെട്രോ റെയില്‍ അലൈന്‍മെന്റ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സമിതി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുകയും  നിര്‍ദ്ദേശം സമര്‍പ്പിക്കുകയും ചെയ്യും. റവന്യൂ, ധനകാര്യം,  തദ്ദേശസ്വയംഭരണം,  ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് സെക്രട്ടറിമാര്‍ അടങ്ങുന്നതായിരിക്കും സമിതി.

തിരുവനന്തപുരം മെട്രോ പദ്ധതി ചര്‍ച്ചചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി യോഗം നടന്ന വിവരം ശശി തരൂര്‍ എംപി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു. എംപിയായ കാലംമുതല്‍ താന്‍ ആവശ്യപ്പെടുന്ന പദ്ധതിയാണിതെന്നും യോഗം ക്രിയാത്മകമായിരുന്നുവെന്നും തരൂര്‍ കുറിച്ചു. പദ്ധതിയുടെ രൂപരേഖയും തരൂര്‍ പങ്കുവച്ചിരുന്നു. 

തന്റെ ചില നിര്‍ദേശങ്ങളെക്കുറിച്ചു കൂടിയാലോചിക്കുന്നതിനായി ഉപദേശക സമിതി രൂപീകരിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചതോടെ ചര്‍ച്ച വളരെ ഫലവത്തായി അവസാനിച്ചുവെന്നും തരൂര്‍ കുറിച്ചു. ശരിയായ സമീപനത്തിലൂടെ തിരുവനന്തപുരത്തെ 21-ാം നൂറ്റാണ്ടിന് അനുയോജ്യമായ ഒരു തലസ്ഥാന നഗരമാക്കി മാറ്റാന്‍ കഴിയുമെന്ന് ഉറപ്പുണ്ടെന്നും തരൂര്‍ പറഞ്ഞു.

പ്ലസ് വൺ പ്രവേശനത്തിന് കൂ‍ടുതൽ സീറ്റ് ആവശ്യപ്പെടുന്ന സര്‍ക്കാര്‍ അംഗീകാരമുള്ള അണ്‍ എയ്ഡഡ് ഹയര്‍ സെക്കൻഡറി സ്‌കൂളുകളിൽ 2025-2026 അധ്യയന വര്‍ഷത്തില്‍ 10 ശതമാനം മാര്‍ജിനല്‍ സീറ്റ് വർധനവ് അനുവദിക്കാനും ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്‌കൂളുകള്‍ക്ക് നിയമപ്രകാരമുള്ള യോഗ്യതകള്‍ ഉണ്ടോ എന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിശോധനയുടെ അടിസ്ഥാനത്തിലാവും കൂ‍ടുതൽ സീറ്റ് അനുവദിക്കുക. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിക്ക് വിധേയമായാവും ഇത്. 

English Summary:

Committee will form under leadership of Chief Secretary to discuss metro rail alignment: Chief Minister Pinarayi Vijayan's decision follows discussions with Shashi Tharoor, who has long advocated for the project.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com