ADVERTISEMENT

ആലുവ ∙ സിനിമാ രംഗത്ത് അഭിനേതാക്കളുടെ സെക്യൂരിറ്റിച്ചുമതല വഹിക്കുന്ന 3 ബൗൺസർമാർ രാസലഹരിയുമായി അറസ്റ്റിൽ. തൃശൂർ സ്വദേശികളായ നടത്തറ ചുളയില്ലാപ്ലാക്കൽ ഷെറിൻ തോമസ് (34), വരടിയം കാവുങ്കൽ വിപിൻ വിത്സൺ (32), ആലുവ കുന്നത്തേരി പുളിമൂട്ടിൽ ബിനാസ് പരീത് (35) എന്നിവരെ മുട്ടത്ത് ഫ്ലാറ്റിന്റെ 7–ാം നിലയിലെ മുറിയിൽനിന്നാണു പിടികൂടിയത്.

സിനിമയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എക്സൈസ്, പൊലീസ് നിരീക്ഷണം ഉള്ളതിനാൽ ബൗൺസർമാർ വഴി ലഹരിമരുന്നു കൈമാറുന്നുവെന്ന വിവരത്തെ തുടർന്നാണു ഫ്ലാറ്റിൽ പരിശോധന നടന്നത്.

English Summary:

Drug trafficking: Drug trafficking by bouncers in Malayalam cinemas led to three arrests in Aluva. The arrests followed intelligence reports revealing the use of cinema locations for drug distribution due to increased surveillance.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com