ബ്രിട്ടന്റെ യുദ്ധവിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ്

Mail This Article
×
തിരുവനന്തപുരം∙ തലസ്ഥാനത്തെ വിമാനത്താവളത്തിൽ ബ്രിട്ടന്റെ യുദ്ധവിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ഇന്ധനം കുറവായതോടെ പൈലറ്റ് അടിയന്തര ലാൻഡിങ് ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ രാത്രിയാണ് വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയത്. എഫ് 35 വിമാനമാണ് ഇറങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം. വിമാനവാഹിനി കപ്പലിൽനിന്ന് പറന്നുയർന്ന വിമാനമാണ് തലസ്ഥാനത്തിറങ്ങിയത്.
എന്നാൽ ഇന്ത്യൻ സൈന്യത്തിന്റെ അനുമതി ലഭിച്ചാൽ മാത്രമേ ഇന്ധനം നിറയ്ക്കാനാകൂ. വ്യോമ, കരസേനാ അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിക്കും. ഇതിനുശേഷമേ ഇന്ധനം നിറയ്ക്കൂ. വ്യോമസേനയുടെ നേതൃത്വത്തിൽ സുരക്ഷാ പരിശോധനകളും പൂർത്തിയാക്കണം. ഒരു പൈലറ്റ് മാത്രമാണ് വിമാനത്തിലുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.