ADVERTISEMENT

വാഷിങ്ടൻ ∙ ടെഹ്റാനിൽ നിന്ന് എല്ലാവരും ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന് ആണവായുധം കൈവശം വയ്ക്കാനാകില്ലെന്നും ട്രംപ് പറഞ്ഞു. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ആയിരുന്നു ട്രംപിന്റെ പ്രതികരണം.  ‘‘ഇറാന് ആണവായുധം കൈവശം വയ്ക്കാൻ കഴിയില്ല. ഞാൻ ഒപ്പിടാൻ പറഞ്ഞ കരാറിൽ ഇറാൻ ഒപ്പിടേണ്ടതായിരുന്നു. എന്തൊരു നാണക്കേട്, മനുഷ്യജീവിതം പാഴാക്കൽ. ലളിതമായി പറഞ്ഞാൽ, ഇറാന് ആണവായുധം കൈവശം വയ്ക്കാൻ കഴിയില്ല. ഞാൻ അത് വീണ്ടും വീണ്ടും പറയുന്നു! എല്ലാവരും ഉടൻ ടെഹ്‌റാൻ ഒഴിയണം’’ – ട്രംപ് പറഞ്ഞു.

ഇസ്രയേലുമായുള്ള നിലവിലെ സംഘർഷത്തിൽ ഇറാൻ വിജയിക്കില്ലെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. വൈകുന്നതിനു മുൻപ് ഇറാൻ ചർച്ചകളിലേക്ക് മടങ്ങണമെന്നും കാനഡയിൽ നടന്നുകൊണ്ടിരിക്കുന്ന ജി 7 യോഗത്തിൽ സംസാരിക്കവെ ട്രംപ് ആവശ്യപ്പെട്ടിരുന്നു. 

ഇറാൻ ഏതെങ്കിലും വിധത്തിൽ ആക്രമിച്ചാൽ, യുഎസ് സായുധ സേനയുടെ മുഴുവൻ ശക്തിയും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിൽ അവരുടെ മേൽ പതിക്കുമെന്നും ഇറാനു ട്രംപ് മുന്നറിയിപ്പ് നൽകി. ഇസ്രയേലുമായും ഇറാനുമായും ബന്ധപ്പെട്ട ജി 7 പ്രസ്താവനയിൽ ഒപ്പുവയ്ക്കാൻ ട്രംപ് ഉദ്ദേശിക്കുന്നില്ലെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തത്.

English Summary:

Trump Issues Stern Warning to Iran:Everyone should immediately evacuate Tehran, Trump says amid Israel-Iran conflict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com