ADVERTISEMENT

ബൊഗോട്ട (കൊളംബിയ) ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തലയ്ക്ക് വെടിയേറ്റ കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർഥി മിഗേൽ ഉറിബെയുടെ നില അതീവ ഗുരുതരം. ജൂൺ 7 ന് പ്രസംഗം നടത്തുന്നതിനിടെയാണ് 15 വയസ്സ് തോന്നിക്കുന്നയാൾ മിഗേലിനെ വെടിവച്ചത്. തലയിൽ രണ്ടു തവണയും കാലിൽ ഒരു തവണയുമാണ് വെടിയേറ്റത്. ആന്തരിക രക്തസ്രാവം തടയുന്നതിനുള്ള അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം, മിഗേലിന്റെ ആരോഗ്യനില വഷളായതായി ഡോക്ടർമാർ പറഞ്ഞു. 

രക്തസ്രാവം നിയന്ത്രിക്കാൻ പ്രയാസമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. മുൻ വലതുപക്ഷ പ്രസിഡന്റ് അൽവാരോ ഉറിബെയുടെ ഡെമോക്രാറ്റിക് സെന്റർ പാർട്ടി അംഗമായ മിഗേൽ ഉറിബെ, കഴിഞ്ഞ ഒക്ടോബറിലാണ് പ്രസി‍ഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന ആഗ്രഹം തുറന്നുപറഞ്ഞത്.

പ്രശസ്ത പത്രപ്രവർത്തക ഡയാന ടർബെയുടെ മകനും 1978 മുതൽ 1982 വരെ കൊളംബിയയെ നയിച്ച ജൂലിയോ സീസർ ടർബെയുടെ ചെറുമകനുമാണ് മിഗേൽ. രാഷ്ട്രീയ കൊലപാതകങ്ങളും ബോംബാക്രമണങ്ങളും സാധാരണമായിരുന്ന 1980 കളിലെയും 1990 കളിലെയും അക്രമങ്ങളിലേക്ക് കൊളംബിയ തിരിച്ചുവരുമോ എന്ന ആശങ്ക മിഗേലിനു നേരെനടന്ന വെടിവയ്പ്പോടെ ശക്തമായി.

English Summary:

Miguel Uribe: Miguel Uribe's critical condition after a shooting highlights escalating political violence in Colombia. The presidential candidate sustained severe head injuries and internal bleeding, raising concerns about the nation's future.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com