ADVERTISEMENT

തിരുവനന്തപുരം∙ എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ജൂണ്‍ 21ലേക്കു മാറ്റി. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. നേരത്തെ സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആരോപണത്തില്‍ കഴമ്പില്ലെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതേ ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് തന്നെയാണ് കോതിയില്‍ വിജിലന്‍സ് ഹാജരാക്കിയതും.

എഡിജിപിയുടെ കീഴിലുള്ള ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തിയതെന്നും അതുകൊണ്ടാണ് ക്ലീന്‍ ചിറ്റ് നല്‍കിയതെന്നുമാണ് ഹര്‍ജിക്കാരനായ നാഗരാജന്റെ വാദം. പട്ടം സബ് റജിട്രാർ ഓഫിസ് പരിധിയിലുള്ള ഭൂമി 33 ലക്ഷം രൂപയ്ക്ക് വാങ്ങി, കവടിയാറില്‍ 31 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഫ്ലാറ്റ് പിന്നീട് 65 ലക്ഷം രൂപയ്ക്ക് മറിച്ച് വിറ്റു തുടങ്ങിയ ആരോപണങ്ങള്‍ അന്വേഷിച്ചില്ല എന്നും ഹര്‍ജിക്കാരന്‍ പറയുന്നു. അന്വേഷണത്തില്‍ സംശയം ഉണ്ടെങ്കില്‍ കേസ് ഡയറി ഹാജരാക്കാന്‍ പരാതിക്കാരന്‍ അപേക്ഷ നല്‍കിയാല്‍ ഇത് അനുവദിക്കാമെന്ന് ജഡ്ജി വാക്കാല്‍ നിര്‍ദേശിച്ചു.

എം.ആര്‍.അജിത് കുമാര്‍ ഭാര്യാ സഹോദരനുമായി ചേര്‍ന്ന് സെന്റിന് 70 ലക്ഷം രൂപ വിലയുളള ഭൂമി തിരുവനന്തപുരം കവടിയാറില്‍ വാങ്ങി ആഡംബര കെട്ടിടം നിർമിക്കുന്നതില്‍ അഴിമതിപണം ഉണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഇതിനായി മുഖ്യമന്ത്രിയുടെ പൊളിറ്റക്കല്‍ സെക്രട്ടറി പി. ശശി എഡിജിപിയെ വഴിവിട്ട് സഹായിക്കുന്നതായും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു.

English Summary:

Petition for Vigilance inquiry against ADGP M.R. Ajith Kumar adjourned: Petitioner alleges land purchase irregularities and claims the initial investigation was biased, leading to a "clean chit" report.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com