ADVERTISEMENT

തിരുവനന്തപുരം ∙ ‘മുഖ്യമന്ത്രി കേരളത്തിന്റെ വരദാനം, പിണറായി വിജയന്‍ ലെജന്‍ഡ്’ - ടഗോർ തിയറ്ററിലെ പി.എന്‍. പണിക്കര്‍ അനുസ്മരണ വായനദിന ചടങ്ങില്‍ തന്നെ വാനോളം പുകഴ്ത്തിയുള്ള സ്വാഗത പ്രസംഗത്തില്‍ അസ്വസ്ഥനായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ശരീരഭാഷയില്‍നിന്ന് ഇതു തിരിച്ചറിഞ്ഞ സംഘാടകര്‍ പ്രസംഗം പരിമിതപ്പെടുത്താന്‍ സ്വാഗതപ്രസംഗകനായ എന്‍.ബാലഗോപാലിന് പേപ്പറില്‍ എഴുതി നിര്‍ദേശം നല്‍കി. 

ഇതോടെ, കൂടുതല്‍ സംസാരിച്ചാല്‍ മുഖ്യമന്ത്രിക്കു ദേഷ്യം വരുമെന്നും അദ്ദേഹത്തെ തനിക്കു പേടിയാണെന്നും പറഞ്ഞ് ബാലഗോപാല്‍ പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.  സീറ്റിലേക്കു മടങ്ങിയ ബാലഗോപാലിനോട് ‘മൂന്നു മിനിറ്റാണല്ലോ പ്രസംഗിച്ചത്’ എന്ന്ചിരിച്ചു കൊണ്ടാണ് മുഖ്യമന്ത്രി പറഞ്ഞത്. 

പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാനാണ് എന്‍.ബാലഗോപാല്‍. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനങ്ങള്‍ ലോകത്തിനു തന്നെ മാതൃകയാണെന്നും രാജ്യത്തിനാകെ വഴി കാട്ടിയവരാണ് കേരളമെന്നും മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.

English Summary:

Tagore Theatre Program: CM Pinarayi Vijayan expressed frustration after the introductory speaker lauded him in their speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com