ADVERTISEMENT

തിരുവനന്തപുരം∙ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ നാളെ 7 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യതയാണു കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. നാളെ (22/06/2025) ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണു ശക്തമായ മഴ എന്നതു കൊണ്ട് അർഥമാക്കുന്നത്.

തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ടായിരിക്കും. അതേസമയം തെക്കു പടിഞ്ഞാറൻ ബിഹാറിനു മുകളിലായി ന്യൂനമർദം സ്ഥിതിചെയ്യുന്നതിനാലും വടക്കു കിഴക്കൻ രാജസ്ഥാനു മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നതിനാലും കേരളത്തിൽ അടുത്ത 7 ദിവസം മഴയ്ക്കു സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.  ജൂൺ 22 മുതൽ 27 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

English Summary:

Kerala Rain: Yellow alert declared in 7 districts of Kerala due to the possibility of isolated heavy rainfall. The India Meteorological Department (IMD) has forecast the possibility of rain for the next 5 days.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com