ബോംബ് വച്ചിട്ടുണ്ടെന്ന് ടിഷ്യു പേപ്പറിൽ സന്ദേശം; ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം അടിയന്തരമായി റിയാദിൽ ഇറക്കി

Mail This Article
×
ന്യൂഡൽഹി∙ ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ലണ്ടനിൽനിന്ന് ഡൽഹിയിലേക്ക് വന്ന എയർഇന്ത്യ (എഐസി 114) വിമാനമാണ് ബോംബ് ഭീഷണിയെ തുടർന്ന് റിയാദിൽ ഇറക്കിയത്. വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ടിഷ്യു പേപ്പറിൽ എഴുതിയ സന്ദേശം ശുചിമുറിയിൽനിന്ന് ലഭിച്ചതിനെ തുടർന്നാണ് വിമാനം അടിയന്തരമായി നിലനിർത്തിറക്കിയത്.
ബാഗുകൾ എടുക്കാൻ അനുവദിക്കാതെ യാത്രക്കാരെ വിമാനത്താവളത്തിന്റെ ഒരു ഭാഗത്തേക്ക് മാറ്റി. പരിശോധനകൾക്കുശേഷം െടർമിനലിലേക്ക് കൊണ്ടുവന്നു. ഇന്ത്യൻ സമയം രാവിലെ 11 മണിക്ക് വിമാനത്തിലെ പരിശോധനകൾ മൂന്നര മണിക്കൂർ പിന്നിട്ടു. പരിശോധനകൾക്കുശേഷം എത്രയും വേഗം വിമാനം പുറപ്പെടുമെന്ന് യാത്രക്കാരെ വിമാനത്താവള അധികൃതർ അറിയിച്ചു.
English Summary:
London-Delhi Air India Flight Makes Emergency Landing in Riyadh After Bomb Threat : Bomb threat forces Air India flight AI 114 from London to Delhi to make an emergency landing in Riyadh. A bomb threat note found in the aircraft's restroom prompted the diversion and thorough security checks are underway.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.