Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രിസ്‌റ്റോള്‍ മലയാളികളെ ആവേശത്തിലാഴ്ത്തി ബ്രിസ്‌കയുടെ ഓണാഘോഷം

bristo-onam,

ബ്രിസ്‌റ്റോള്‍∙ യുകെയിലെ തന്നെ ഏറ്റവും വലിയ ഓണാഘോഷമായിരുന്ന ബ്രിസ്‌കയുടെ ഓണാഘോഷം ബ്രിസ്‌റ്റോളിലെ ഗ്രീന്‍വേ കമ്യൂണിറ്റി സെന്ററില്‍ കഴിഞ്ഞ ദിവസം നടന്നു. ആയിരത്തോളം പേര്‍ക്ക് സദ്യയൊരുക്കിയിരുന്നു. ബ്രിസ്‌കയുടെ അംഗങ്ങള്‍ തന്നെയാണ് സദ്യ ഒരുക്കിയത്. 12 മണി മുതല്‍ മൂന്നര വരെ നീണ്ട ഓണസദ്യയില്‍ പായസം ഉള്‍പ്പെടെ 24 വിഭവങ്ങളാണ് ഉണ്ടായിരുന്നത്

bristo-onam05,

സുദര്‍ശനന്‍ നായരും കുടുംബവും ഒരുക്കിയ പൂക്കളം ഏറെ ആകര്‍ഷണീയമായി. ബ്രിസ്‌കയുടെ 2016ലെ ഓണാഘോഷത്തിന് മാറ്റുകൂട്ടിയത് വാശിയേറിയ വടംവലി മത്സരമായിരുന്നു. അഞ്ഞൂറാനും മക്കളും കരുത്തു കാട്ടി ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം യുബിഎംഎ ടീം നേടി.

bristo-onam06,

വനിതകളുടെ വടംവലി മത്സരത്തില്‍ സ്‌നേഹ ടീം ഒന്നാം സ്ഥാനവും ആസ്‌ക് രണ്ടാം സ്ഥാനവും നേടി. തുടര്‍ന്ന് വൈകിട്ട് ആറു മണിയോടെ സാംസ്കാരിക പരിപാടികൾ ആരംഭിച്ചു. 44ഓളം കലാകാരന്മാര്‍ അണിനിരന്ന ഗംഭീരമായ രംഗപൂജ ശ്രദ്ധേയമായി.

bristo-onam0f3,

തുടര്‍ന്ന് ചെണ്ടമേളത്തിന്റേയും കാവടിയുടേയും താലപൊലിയുടേയും അകമ്പടിയോടെ മാവേലിയെ വേദിയിലേക്ക് വരവേറ്റു. ബ്രിസ്‌ക പ്രിസഡന്റും സെക്രട്ടറിയും എക്‌സിക്യൂട്ടീവ് അംഗങ്ങളും മാവേലിയെ വരവേല്‍ക്കാന്‍ ഒപ്പം കൂടി. എ ലെവല്‍ പരീക്ഷയ്ക്ക് ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ ജാക്വലിന്‍ വര്‍ഗീസിനും ജിസിഎസ്‌സിയ്ക്ക് ഉയര്‍ന്ന മാര്‍ക്ക് നേടിയ ഡേവിഡ് ജോണ്‍, എബിൻ സജി വര്‍ഗീസ് എന്നീ കുട്ടികൾക്കും സമ്മാനം നല്‍കി. ഉയര്‍ന്ന മാര്‍ക്കു നേടിയ കുട്ടികളും മാവേലിയും ചേര്‍ന്ന് ഓണാഘോഷം തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ ബ്രിസ്‌ക വൈസ് പ്രസിഡന്റ് സ്വാഗത പ്രസംഗം നടത്തി. ബ്രിസ്‌ക പ്രസിഡന്റ് തോമസ് ജോസഫ് ഓണാശംസകള്‍ നേര്‍ന്നു.
 
ബ്രിസ്‌ക സ്‌കൂള്‍ ഓഫ് ഡാന്‍സിലെ കുട്ടികളുടെ നേതൃത്വത്തില്‍ മനോഹരമായ നൃത്തങ്ങള്‍ വേദിയില്‍ അരങ്ങേറി. യൂബിഎംഎ സ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച ഫ്യൂഷന്‍ ഡാന്‍സ് ശ്രദ്ധേയമായി. കുച്ചിപ്പടിയും ആസ്‌കിന്റെ നേതൃത്വത്തില്‍ നടന്ന മൈമും നൃത്തവും തിരുവാതികളിയും ഓണാഘോഷത്തിന്റെ മാറ്റുകൂട്ടി.

സ്‌നേഹ അയല്‍കൂട്ടത്തിന്റെ നേതൃത്വത്തില്‍ ബദരിയ ഗ്രൂപ്പ് നടത്തിയ നൃത്തവും സെന്റ് ജോര്‍ജ് കലയിലെ കുട്ടികളുടെ സ്‌കിറ്റും ബ്രിസ്‌ക ഡാന്‍സ് സ്‌കൂളിലെ കൂട്ടികള്‍ മൂന്ന് വിഭാഗങ്ങളായി നടത്തിയ നൃത്തവിരുന്നും എല്ലാ കാണികള്‍ക്കും ഹൃദ്യമായി. സ്‌നേഹ അയല്‍കൂട്ടത്തിന്റെ നേതൃത്വത്തില്‍ നടന്ന ഒപ്പനയും മികച്ചതായിരുന്നു.

bristo-onam01,

പൂക്കള മത്സരത്തില്‍ സ്‌നേഹ അയല്‍ക്കൂട്ടം ഒന്നാം സമ്മാനം നേടി. ആസ്‌ക്കും യുബിഎംഎയും എന്‍ബെറിയും പൂക്കള മത്സരത്തില്‍ സമ്മാനങ്ങള്‍ നേടി. ബ്രിസ്‌കയിലെ മുതിര്‍ന്ന പാട്ടുകാര്‍ അവതരിപ്പിച്ച ഓണപ്പാട്ടുകളും ആകര്‍ഷണിയമായി. തുടര്‍ന്ന് അന്തരിച്ച നടന്‍ കലാഭവന്‍ മണിയ്ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ബ്രിസ്‌കയുടെ കലാകാരന്മാര്‍ നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ചു.

bristo-onam03,

ക്രിക്കറ്റ്, വടംവലി, സ്ത്രീകള്‍ക്കായി നടത്തിയ കല്ലുകളി, ചീട്ടുകളി എന്നിവയിലും മറ്റു മത്സരങ്ങളിലും വിജയിച്ചവര്‍ക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ആസ്‌കിന്റെ കാവടിയും സ്‌നേഹ അയല്‍ക്കൂട്ടത്തിന്റെ ഡാന്‍സും വ്യത്യസ്തത പുലര്‍ത്തി. ആസ്‌കിന്റെ നേതൃത്വത്തില്‍ നടന്ന കോസിങ് ഡാന്‍സായിരുന്നു കലാപരിപാടികതളിലെ അവസാന ഇനം. ബ്രിസ്‌ക ട്രഷറര്‍ റെജി മണിക്കുളം എല്ലാവര്‍ക്കും നന്ദി അറിയിച്ചു.

bristo-onam04,

ഒരു നീണ്ട പകലും മനോഹരമായ ആഘോഷങ്ങളുടെ രാവും സമ്മാനിച്ച് ബ്രിസ്‌ക2016ന്റെ ഓണാഘോഷത്തിന് തിരശീല വീണു. ബ്രിസ്‌റ്റോള്‍ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് ഇക്കുറിയും ഓണാഘോഷം സമാപിച്ചത്. ബ്രിസ്‌ക പ്രസിഡന്റ് തോമസ് ജോസഫിന്റേയും സെക്രട്ടറി ജോസ് തോമസിന്റെയും കോര്‍ഡിനേറ്റര്‍ സെല്‍വരാജിന്റേയും നേതൃത്വത്തില്‍ അടുക്കും ചിട്ടയോടും കൂടി മനോഹരമായ ഓണാഘോഷമാണ് നടന്നത്. ഷാജി സ്‌കറിയ, റിജി മണികുളം, നൈസണ്‍ ജേക്കബ്, അനില്‍മാത്യു, നിതിന്‍ സെബാസ്റ്റ്യന്‍, വിനോദ് ജോണ്‍സണ്‍, ബിജു ജോസഫ്, സാജന്‍ സെബാസ്റ്റ്യന്‍, ജെയിംസ് ജേക്കബ്, സുദര്‍ശനന്‍ നായര്‍, അലക്‌സ് അമ്പാട്ട്, വിനു ജോര്‍ജ്ജ്, ടോം ലൂക്കോസ്, സന്തോഷ് േക്കബ്, ബിനോയി, ജെഗിസണ്‍, മെജോ ജോയ്, ഷിനോ തുടങ്ങിയവരും പരിപാടിയുടെ വിജയത്തിനായി പ്രധാന പങ്കുവഹിച്ചു.

bristo-onam02,

ബ്രിസ്‌റ്റോളില്‍ നിന്നുള്ള ഇന്‍ഷുറന്‍സ് സ്ഥാപനമായ ഇന്‍ഫിനിറ്റി ഫിനാന്‍സേഴ്‌സ് മുഖ്യ സ്‌പോണ്‍സേഴ്‌സായിരുന്നു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഷോയി ക്ലെയിംസ്, ട്രിനിറ്റി ഇന്റീരിയേഴ്‌സ്, ലൂര്‍ദ് ട്രാവല്‍സ്, ഡൊമിനിക് ആന്‍ഡ് കമ്പനി സോളിസിറ്റേഴ്‌സ്, ബറ്റര്‍ ഫ്രെയിംസ് യുകെ തുടങ്ങിയവരായിരുന്നു മറ്റ് സ്‌പോണ്‍സേഴ്‌സ്. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കായി ബെറ്റര്‍ ഫ്രെയിംസ് യുകെ ലൈവ് ഫോട്ടോ സ്റ്റുഡിയോ ഒരുക്കിയിരുന്നു.
ആയിരത്തോളം പേർ പങ്കെടുത്ത ആഘോഷം പാളിച്ചകളൊന്നുമില്ലാതെ മനോഹരമായി സംഘടിപ്പിച്ചതില്‍ എല്ലാ അംഗങ്ങളും തൃപ്തരാണ്. മനം നിറഞ്ഞ് ആഘോഷത്തിന്റെ ഒരുപിടി ഓര്‍മ്മകളുമായിട്ടാണ് ഏവരും വേദിയില്‍ നിന്ന് മടങ്ങിയത്.

വാർത്ത∙ ജെഗി ജോസഫ്  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.