Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്ലോബൽ മലയാളി ഫെഡറേഷൻ സാഹിത്യ പുരസ്കാരം ജോസ് പുന്നാംപറമ്പിലിന് സമ്മാനിച്ചു

gmf-award-6

കൊളോൺ∙ ഗ്ലോബൽ മലയാളി ഫെഡറേഷൻ (ജിഎംഎഫ്) പ്രഖ്യാപിച്ച ഇക്കൊല്ലത്തെ അവാർഡ് സമ്മാനിച്ചു. രാജ്യസഭാ മുൻ എംപി, പി.രാജീവ് (ബെസ്റ്റ് പൊളിറ്റീഷ്യൻ ഓഫ് ഇന്ത്യ), യൂറോപ്പിലെ മുതിർന്ന മാധ്യമ പ്രവർത്തകനായ ജർമനിയിൽ നിന്നുള്ള ജോസ് പുന്നാംപറമ്പിൽ (സാഹിത്യമേഖല) എന്നിവരാണ് അവാർഡിന് അർഹരായത്.

gmf-award-5

ജൂലൈ 27 മുതൽ 31 വരെ കൊളോണിടുത്തുള്ള ഒയ്സ്കിർഷൻ ഡാലം ബേസൻ ഹൗസിൽ അഞ്ചു ദിവസം നടന്ന പ്രവാസി സംഗമത്തിന്റെ വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിലാണ് അവാർഡ് സമ്മാനിച്ചത്. സമ്മേളനം ജർമനിയിൽ എത്തിയിട്ട് 50 വർഷം തികഞ്ഞവർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സെബാസ്റ്റ്യൻ കിഴക്കേടത്ത് പ്രാർത്ഥനാഗാനം ആലപിച്ചു. ജോയി മാണിക്കത്ത് അവാർഡ് ജേതാവായ ജോസ് പുന്നാംപറമ്പിലിനെ സദസിന് പരിചയപ്പെടുത്തി.

gmf-award-2

ജിഎംഎഫ് ഗ്ലോബൽ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ അവാർഡ് സമ്മാനിച്ചു. ഡോ. ലിയോണി അരീക്കൽ, ജോസഫ് മാത്യു എന്നിവർ ആശംസാ പ്രസംഗം നടത്തി. ജോസ് പുന്നാംപറമ്പിൽ മറുപടി പ്രസംഗം നടത്തി. തുടർന്ന് അരങ്ങേറിയ വിവിധ കലാപരിപാടികൾക്കൊപ്പം യൂറോപ്പിലെ പ്രശസ്ത ഗായകൻ സിറിയക് ചെറുകാടും മകൾ ശ്രീജയും സംഗീതവിരുന്നൊരുക്കി. തോമസ് ചക്യത്ത് സ്വാഗതം ആശംസിച്ചു. അപ്പച്ചൻ ചന്ദ്രത്തിൽ നന്ദി പറഞ്ഞു. വില്യം പത്രോസും മേരി വെള്ളാരംകാലായിലും പരിപാടികൾ മോഡറേറ്റ് ചെയ്തു. ജെൻസ് കുമ്പിളുവേലിൽ ധന്യമുഹൂർത്തങ്ങൾ കാമറയിൽ പകർത്തി. സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന പി രാജീവിന് പിന്നീട് അവാർഡു സമ്മാനിയ്ക്കും.

gmf-award-41

അപ്പച്ചൻ ചന്ദ്രത്തിൽ, സണ്ണി വേലൂക്കാരൻ, ലില്ലി ചക്യാത്ത്, എൽസി വേലൂക്കാരൻ, ജെമ്മ ഗോപുരത്തിങ്കൽ, മറിയാമ്മ വർഗീസ് എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.

യൂറോപ്പിലെ മുതിർന്ന മാധ്യമപ്രവർത്തകനും ജർമൻ മലയാളിയുമായ ജോസ് പുന്നാംപറമ്പിൽ എൺപതിന്റെ നിറവിലാണ്. ജർമനിയിലെ ആദ്യകാല കുടിയേറ്റക്കാരൻ എന്നതിലുപരി ജർമനിയിലെ മലയാളികളുടെ വഴികാട്ടിയായി നാളിതുവരെ ജോസ് പുന്നാംപറമ്പിൽ നടത്തിയ പരിശ്രമങ്ങൾ ഒരിയ്ക്കലും വിസ്മരിയ്ക്കാനാവില്ല.

gmf-award-3

ഇത്രയും കാലത്തെ അനുവഭങ്ങളുടെ ഉൾക്കാഴ്ചകളും തിരിച്ചറിവുകളും മറ്റുള്ളവരുമായി പങ്കുവെച്ചും സമൃദ്ധിയിൽ ഒറ്റയ്ക്ക് എന്ന പുസ്തക രചനയിലൂടെ പുന്നാംപറമ്പിൽ വിശകലനം ചെയ്തിരിയ്ക്കുന്ന നേർക്കാഴ്ചകൾ അദ്ദേഹത്തിന്റെ പ്രവാസ ജീവിതത്തിന്റെ ആകെത്തുകയാണ്.

gmf-award

ഇരിങ്ങാലക്കുടയിലെ എടക്കുളം ഗ്രാമത്തിൽ 1936 മെയ് 10ന് ജനിച്ച ജോസ് പുന്നാംപറമ്പിൽ ജർമൻ മലയാളികളുടെ വിശേഷണത്തിൽ പറഞ്ഞാൽ പുന്നാംപറമ്പിൽ ജോസേട്ടൻ, മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ളീഷ് ലിറ്ററേച്ചറിൽ ബിരുദാനന്തരബിരുദം നേടിയാണ് 1966 ൽ ജർമനിയിൽ കുടിയേറുന്നത്. സാമൂഹ്യപ്രവർത്തനത്തിലും പത്രപ്രവർത്തനത്തിലും പരിശീലനം നേടിയിരുന്ന കാലത്ത് മുംബെയിൽ സർക്കാർ ഉദ്യോഗസ്ഥനായും കോളേജ് അദ്ധ്യാപകനായും ജോലി ചെയ്തു. ഫ്രീലാൻസ് ജേർണലിസ്റ്റായി ജർമനിയിൽ അഞ്ചുവർഷം ജോലി നോക്കി. കഴിഞ്ഞ 15 വർഷമായി ഇൻഡോ ജർമൻ സൊസൈറ്റിയുടെ ഉപദേശക സമിതി അംഗമാണ്. എട്ടു പുസ്തകങ്ങൾ ജർമൻ ഭാഷയിലും രണ്ടു പുസ്തകങ്ങൾ മലയാളം ഭാഷയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബോൺ നഗരത്തിനടുത്ത് ഉങ്കലിലാണ് താമസം. ശോശാമ്മയാണ് ഭാര്യ. മക്കൾ നിശ (ജേർജലിസ്റ്റ്), അശോക്. അതിർവരമ്പുകളില്ലാത്ത സുഹൃദ് വലയത്തിന്റെ ഉടമയായ ജോസേട്ടനു ലഭിച്ച ജിഎംഎഫ് പുരസ്കാരം ജർമൻ മലയാളികളുടെ സ്നേഹാദരവു കൂടിയാണ്.

Your Rating: