Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരുമയുടെ ഓണാഘോഷം േഹവാർഡ്സ് ഹീത്തിൽ വർണ്ണാഭമായി

haywards-heath-onam21

ഹേവാർഡ്സ്ഹീത്ത്∙ ഹേവാർഡ്സ്ഹീത്ത് മലയാളികളും എഫ്എഫ്സിയും ഹമ്മും സംയുക്തമായി ഹേവാർഡ്സ്ഹീത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓണം ആഘോഷിച്ചു.

അത്തം നാളിൽ ആരംഭിച്ച വാശിയേറിയ ചീട്ട്, ചെസ്, കാരംസ് മത്സരങ്ങളോട് കൂടിയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. ഹേവാർഡ്ഡ് ഹീത്തിലെ മലയാളി അസോസിയേഷനുകളായ ഫ്രണ്ട്സ് ഫാമിലി ക്ലബ് (എഫ്എഫ്സി), ഹേവാർഡ്സ് ഹീത്ത് യുണൈറ്റഡ് മലയാളി ക്ലബ്(ഹം) എന്നിവർ സംയുക്തമായി മെഥോഡിസ്റ്റ് പാരിഷ് ഹാളിലാണ് ഓണം ആഘോഷിച്ചത്. ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് റോസ് ഡിജിറ്റൽ വിഷൻ യുകെ ഇറക്കിയ പ്രമോഷണൽ വീഡിയോ ഒറ്റ ദിവസം കൊണ്ട് അയ്യായിരത്തോളം ആളുകളാണ് കണ്ടത്.

haywards-heath-onam4

പ്രധാന ആഘോഷ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ വിഭവ സമൃദ്ധമായ ഓണസദ്യ നടന്നു. തുടർന്ന് കുട്ടികൾക്കായി മിഠായി പെറുക്കൽ, കസേരകളി, മെഴുകുതിരി കത്തിച്ചോട്ടം, ബലൂണുമായി ഓട്ടം, സ്ത്രീകൾക്കായി കസേരകളി, സ്പൂൺ നാരങ്ങ തുടങ്ങിയ മത്സരങ്ങൾ അരങ്ങേറി. കുട്ടികൾക്കും, സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേകം വടംവലി മത്സരം നടത്തി.

വൈകുന്നേരം നാലിന് വാദ്യമേളങ്ങളുടെയും താലപ്പൊലിയേന്തിയ വനിതകളുടെയും അകമ്പടിയോടുകൂടി മാവേലി തമ്പുരാന് സ്വാഗതമേകി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ഹം അസോസിയേഷൻ പ്രസിഡന്റ് നൗഫൽ മുഹമ്മദ് ഏവരെയും സ്വാഗതം ചെയ്തു. എഫ്എഫ്സി പ്രസിഡന്റ് ബിജു പോത്താനിക്കാട് അധ്യക്ഷത വഹിച്ചു. ഓണാഘോഷ കമ്മറ്റിയുടെ ചെയർപേഴ്സൺമാരായ ജോഷി കുര്യാക്കോസ്, കോര വർഗീസ് മട്ടമന, ബിജു പോത്താനിക്കാട്, നൗഫൽ മുഹമ്മദ്, സെക്രട്ടറി സിബി കെ. തോമസ് എന്നിവരും മഹാബലിയായി വേദിയിലെത്തിയ രാജു ലൂക്കോസും ചേർന്ന് ഭദ്രദീപം കൊളുത്തിയാണ് ഒരുമയുടെ ഓണാഘോഷത്തിനു തുടക്കം കുറിച്ചത്. ടിനോ സെബാസ്റ്റിയൻ മുഖ്യസന്ദേശം നൽകി.

haywards-heath-onam01

അസോസിയേഷൻ സെക്രട്ടറി ജിജോ അരയത്ത്, വൈസ് പ്രസിഡന്റ് ഡിമ്പിൾ ബേസിൽ, ട്രഷറർമാരായ ജിമ്മി പോൾ, മിനി വർഗീസ്, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ സജി ജോൺ, സണ്ണി ലൂക്കാ ഇടത്തിൽ, മിനി സജി, പ്രോഗ്രാം കമ്മിറ്റിയംഗങ്ങളായ സദാനന്ദൻ ദിവാകരൻ, ബാബു മാത്യു, ജോസഫ് തോമസ്, ഷാബു കുര്യൻ, അനിൽ, ശിവൻ, ബേസിൽ ബേബി, ലിജേഷ് കെ. കുട്ടി എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

പൊതുസമ്മേളനത്തിനു ശേഷം മാവേലി ഡാൻസ്, ഡിമ്പിൾ, ചിത്രാ, ഹരി, കൃപ, അനുഷ, ആൻ, മിനി സജി, സോണി, നീതു എന്നിവരുടെ ടീം അവതരിപ്പിച്ച തിരുവാതിരകളി, കോര മട്ടമന, ബാബു മാത്യു, ജോസഫ് തോമസ്, ഷാബു കുര്യൻ, ജിമ്മി പോൾ, അരുൺ മാത്യു, സന്തോഷ് ജോസ്, മാനിക്സ് ജോസഫ്, ജിജോ ഏബ്രഹാം, രാജു ലൂക്കോസ്, ജിജോ അരയത്ത് എന്നിവരുടെ നേതൃത്വത്തിൽ വഞ്ചിപ്പാട്ട്, കോൽക്കളി, ജോസഫ് തോമസിന്റെ ഓട്ടൻതുളളൽ എന്നിവ അരങ്ങേറി. ഇതുകൂടാതെ കുട്ടികൾ അവതരിപ്പിച്ച വിവിധ ക്ലാസിക്കൽ, സിനിമാറ്റിക് ഡാൻസുകളും കോമഡി സ്കിറ്റുകളുമെല്ലാം പരിപാടികൾക്ക് വർണ്ണപ്പകിട്ടേകി. അരുൺ മാത്യുവിന്റെയും സണ്ണി ലൂക്കായുടെയും നേതൃത്വത്തിൽ ജോഷി പനമ്പേൽ, ജിജോ ആൻഡ്രൂസ്, ജെമ്മു കുര്യൻ, ബേസിൽ ബേബി, അരുൺ എന്നിവർ അവതരിപ്പിച്ച സ്കിറ്റും ആഘോഷ പരിപാടികൾക്ക് തിളക്കംകൂട്ടി.

ഉണ്ണികൃഷ്ണൻ നേതൃത്വം നൽകുന്ന ഗ്രേയ്സ് മെലോഡിയസ് ഷാംഷെയറിന്റെ ഗാനമേളയും അതോടൊപ്പം തന്നെ ഹേവാർഡ്സ് ഹീത്തിലെ കലാകാരന്മാരായ സജി ജോൺ, ജിമ്മി, സിലു ജിമ്മി, മാനിക്സ്, ജോൺ സെബാസ്റ്റിയൻ, ജോൺ സണി തുടങ്ങിയവർ ആലപിച്ച ഗാനങ്ങളും അരങ്ങേറി.

haywards-heath-onam31

എഫ്എഫ്സി മുൻ സെക്രട്ടറി സദാനന്ദൻ ദിവാകരൻ, ജെസ്ന ജോയി എന്നിവരാണ് അവതാരകരായി വേദിയിലെത്തി പരിപാടികൾക്ക് ചുക്കാൻ പിടിച്ചത്. പുരുഷന്മാരു വാശിയേറിയ വടംവലി മത്സരത്തിൽ ജോഷി കുര്യാക്കോസിന്റെ ടീം ഒന്നാംസ്ഥാനവും മാത്യും ജോയ്– ജോസ് ബിജു നേതൃത്വം നൽകിയ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

വനിതകളുടെ വാശിയേറിയ വടംവലി മത്സരത്തിൽ സുനി ജോജി, അനി ബിജു, സ്മിതാ ജെയിംസ്, ഹെൽഗാ സിജോയ്, മിനി വർഗീസ്, നിമിഷ എന്നിവരുടെ ടീമാണ് ഒന്നാം സ്ഥാനം നേടിയത്. സദാനന്ദൻ ദിവാകരൻ, ഹരികുമാർ, ബെനേഷ്, അനിൽ ശിവൻ, ജിജോ ഏബ്രഹാം എന്നിവർ ഒരുക്കിയ പൂക്കളവും പരിപാടികൾക്ക് നിറപ്പകിട്ടേകി. സജി ജോൺ, സെബാസ്റ്റിയൻ, ജോൺ, ജയകുമാർ തച്ചപ്പാറ, ബാബു മാത്യു, ജോസഫ് തോമസ് എന്നിവരുടെ കമ്മറ്റി ഒരുക്കിയ ഡിന്നറോടുകൂടി ആഘോഷ പരിപാടികൾ അവസാനിച്ചു.

വാർത്ത ∙ ജിജോ അരയത്ത് 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.