Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുകെ മലയാളികൾക്ക് അഭിമാന മുഹൂർത്തം, ചരിത്രം കുറിച്ച് മാസ്സ ടോണ്ടൻ

massa-taunton3

ടോണ്ടൻ(സോമർസെറ്റ്) ∙ ചരിത്ര പ്രസിദ്ധമായ ടോണ്ടൻ കാർണിവലിൽ മലയാളം സാംസ്കാരിക സമിതി ടോണ്ടൻ (Mass Taunton) അവതരിപ്പിച്ച ‘മാസ്സ’ ഇൻ ക്രെഡിബിൾ ഇന്ത്യ ഗ്രൂപ്പ് ഓൺ ഫൂട്ട് വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

massa-taunton6

ടോണ്ടൻ രാജവീഥിയുടെ ഇരുപുറവും നിറഞ്ഞു കവിഞ്ഞൊഴുകിയ ജനസാഗരത്തിന്റെ ആവേശോജ്വലമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് ഓരോ സ്ഥലവും മാസ്സ പിന്നിട്ടത്. നൂറിൽപ്പരം സ്ലോട്ടുകളിൽ 40–ാം നമ്പരായിരുന്നു മാസ്സ.

massa-taunton5

ശിങ്കാരിമേളം, കേരള നടനം, ഭരതനാട്യം, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ ഫ്ലക്സുകൾ, വിവിധ വർണ്ണങ്ങളിലുളള മുത്തുക്കുടകൾ എന്നിവയുടെ അകമ്പടിയോടെ സെറ്റും മുണ്ടും ധരിച്ച കേരള മങ്കമാരും മുണ്ടും ഷർട്ടും ധരിച്ച പുരുഷ കേസരികളും അടിവച്ചടിവച്ചു നീങ്ങിയപ്പോൾ ടോണ്ടൻ നഗരവീഥികൾ വർണ്ണ വിസ്മയമായി. ഇരുവശത്തും നിന്ന് ജനസാഗരങ്ങൾ കയ്യടിച്ചുകൊണ്ടാണ് മാസ്സിനെ വരവേറ്റത്.

massa-taunton4

പല സ്ഥലങ്ങളിലും തടഞ്ഞു നിർത്തി ഇംഗ്ലീഷ് ജനത മത്സരിച്ചു വീഡിയോ പകർത്തുന്ന കാഴ്ച ഏതൊരു മലയാളി മനസ്സിനെയും അഭിമാനം കൊളളിക്കുന്നതായിരുന്നു.

massa-taunton1

സോമർസെറ്റ് കൗണ്ടിമേയറും മെമ്പറുന്മാരും വിശിഷ്ടാതിഥികളായിരുന്നു. വീക്ഷിക്കാൻ ഒരുക്കിയ പന്തിലിനു മുമ്പിൽ ഏറെ സമയം തിക്കിത്തിരക്കി നിന്നാണ് ഇംഗ്ലീഷ് ക്യാമാറക്കണ്ണുകൾ മാസ്സിന്റെ കലാപ്രകടനം പകർത്തിയത്.

massa-taunton2

ചിലർ സന്തോഷം കൊണ്ട് തുളളിച്ചാടുന്നതു കാണാമായിരുന്നു. നാളിതുവരെ കാണാത്ത നല്ല ഒരു കലാഘോഷയാത്രയെ ഇംഗ്ലീഷ് ജനത ഹൃദയത്തിൽ ഏറ്റുവാങ്ങുകയായിരുന്നു. ചെണ്ടമേളത്തിനൊപ്പം നൃത്തച്ചുവടുകൾ വച്ചും ആർത്തു വിളിച്ചും കണ്ടും മതിവരാതെ, കടന്നു പോകാൻ സമ്മതിക്കാതെ ചിലർ മുൻപിൽ കയറി നിന്നു. പൊലീസും വാളണ്ടിയേഴ്സും വളരെ പണിപ്പെട്ടതിനാലാണ് ഓരോ പോയിന്റും കടന്നു പോകാൻ കഴിഞ്ഞത്.

മാസ്സ ടോണ്ടന്റെ വിനോദം– വിനോദ സഞ്ചാരം കോർഡിനേറ്റർ ജെഫിൻ ജേക്കബിന്റെ നേതൃത്വത്തിൽ നടന്ന സ്ലോട്ട് (Slot)ൽ മാസ്സ ടോണ്ടൻ പ്രസിഡന്റ് ബൈജു സെബാസ്റ്റ്യൻ, സെക്രട്ടറി ജോമോൻ ജോസ് ട്രഷറർ സെബാസ്റ്റ്യൻ കുര്യാടൻ, ജോയിന്റ് െസക്രട്ടറി ദ്വിദീഷ് ടി. പിളള, പിആർഒ സുജിത് സോമശേഖരൻ നായർ, കമ്മറ്റിയംഗങ്ങളായ റൗഷ് സുലൈമാൻ, അപ്പു വിജയക്കുറുപ്പ് എന്നിവർ അണിനിരന്നു.

massa-taunton

കുമാരിമാർ: ശ്രീലക്ഷ്മി എസ്. െവട്ടത്ത്, ഹന്ന സെബാസ്റ്റ്യൻ, മാരിനറ്റ് സെബാസ്റ്റ്യൻ, നന്ദന എസ്. വെട്ടത്ത് എന്നിവരുടെ നൃത്ത രൂപങ്ങളും സ്റ്റീഫൻ ഇമ്മാനുവൽ നേതൃത്വം നൽകിയ സ്വിൻഡൻ സ്റ്റാർസിന്റെ പഞ്ചാരിമേളവും ഘോഷയാത്രയിൽ വേറിട്ട അനുഭവമായി.

നിസ്സാര പോയിന്റുകളുടെ വിത്യാസത്തിലാണ് മാസ്സിനു ഒന്നാം സ്ഥാനം കിട്ടാതെ പോയതെന്ന് പ്രസിഡന്റ് ബൈജു സെബാസ്റ്റ്യനും സെക്രട്ടറി ജോമോൻ ജോസും അറിയിച്ചു.

massa-taunton8

ഒരു ഇംഗ്ലീഷ് കാർണിവലിൽ സ്ലോട്ട് ആകുവാൻ അനുമതി ലഭിക്കുന്നതു തന്നെ വലിയ കാര്യമാണെന്നും അനുമതി ലഭിച്ചതിനു സോമർ സെറ്റ് കൗണ്ടിക്കും പരിപാടി വൻ വിജയമാക്കുന്നതിൽ പരിശ്രമിച്ച മുഴുവൻ പേർക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും അടുത്ത തവണ കൂടുതൽ ജാഗ്രതയോടെ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

വാർത്ത ∙ സുധാകരൻ പാലാ


Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.