Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെത്രാഭിഷേകത്തിനു സാക്ഷികളാകാൻ ഇരുപതോളം മെത്രാൻമാർ

bishop-Angadiath

ലണ്ടൻ∙ മെത്രാന്മാരുടെ കൂട്ടായ്മയിലേയ്ക്ക് ഫാ. ജോസഫ് സ്രാമ്പിക്കൽ ഉയർത്തപ്പെടുന്നതിന് സാക്ഷികളാകാൻ ഇരുപതോളം മെത്രാന്മാർ. യുകെ മലയാളികളുടെ ഏറ്റവും വലിയ ആത്മീയ സമ്മേളനത്തിന് ഇനി 3 ദിവസങ്ങൾ മാത്രം.

സിറോ മലബാർ സഭയുടെ തലവനും സഭയുടെ രാജകുമാരന്മാരിൽ ഒരാളുമായ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ മുഖ്യകാർമ്മികത്വത്തിൽ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകം നടക്കുമ്പോൾ തങ്ങളുടെ മെത്രാൻ കൂട്ടായ്മയിലേയ്ക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യാനെത്തുന്നത് കേരളത്തിൽ നിന്നും യുകെയിൽ നിന്നും ഇരുപതോളം മെത്രാന്മാർ. ആതിഥേയ രൂപതയായ ലങ്കാസ്റ്റർ രൂപതയുടെ മെത്രാൻ മൈക്കിൾ കാംബെലും മാർ സ്രാമ്പിക്കലിന്റെ മാതൃരൂപതയായ പാലാ രൂപതാമെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടുമാണു മെത്രാഭിഷേക ശുശ്രൂഷയിൽ സഹായ മെത്രാന്മാർ.

Bishop-Kallarangatt

ഇവരെ കൂടാതെ ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം, കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്, അമേരിക്കയിലെ ഷിക്കാഗോ രൂപതാ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത്, ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ, ഉജ്ജയിൽ രൂപത മെത്രാനും പ്രവാസി കാര്യ കമ്മീഷൻ ചെയർമാനുമായിരുന്ന മാർ സെബാസ്റ്റ്യൻ വടക്കേൽ. യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്ററായി നിയമിതനായിരിക്കുന്ന മാർ സ്റ്റീഫൻ ചിറപ്പണത്ത്, ഓർത്തഡോക്സ് മെത്രാപ്പൊലീത്തൻ ആർച്ച് ബിഷപ്പ് മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പൊലീത്താ യുകെ, യൂറോപ്പ്, ആഫ്രിക്ക– മലങ്കര ഓർത്ത് സിറിയൻ ചർച്ച് തുടങ്ങിയവർ തങ്ങളുടെ സാന്നിധ്യവും പ്രാർത്ഥനയും കൊണ്ട് അനുഗ്രഹിക്കുമ്പോൾ യുകെയിലുളള പത്തോളം ലത്തീൻ കത്തോലിക്കാ രൂപതകളുടെ ബിഷപ്പുമാരും ഈ ചരിത്ര നിമിഷത്തിനു സാക്ഷികളാകാൻ എത്തിച്ചേരും.

Bishop-Michael-Campbell

സിറോ മലങ്കര സഭയെ പ്രതിനിധീകരിച്ച് റവ. ഫാ. ഡാനിയേൽ കുളങ്ങര, റവ. ഫാ. തോമസ് മടുക്കമൂട്ടിൽ എന്നിവർ തിരുക്കർമ്മങ്ങളിൽ സംബന്ധിക്കും. വികാരി ജനറൽമാരും അപ്പസ്തോലിക് ന്യൂൺഷ്യോ റവ. അന്റോണിയോ മെന്നിനി (അപ്പസ്തോലിക് ന്യൂൺഷ്യോ, ബ്രിട്ടൻ) യുടെ പ്രത്യേക പ്രതിനിധികളായ മോൺസിഞ്ഞോർ മാറ്റി ഡി മോറി, മോൺസിഞ്ഞോർ വിൻസെന്റ് ബ്രാഡി തുടങ്ങിയവരും മറ്റു രൂപതകളിലെ മോൺസിഞ്ഞോർമാരും ന്യൂൺഷ്യോയുടെ മറ്റൊരു പ്രതിനിധി റവ. ഫാ. മാത്യു കമ്മിംഗ്, പ്രസ്റ്റൺ സിറ്റി കൗൺസിൽ മേയർ കൗൺസിലർ ജോൺ കോളിൻസും അദ്ദേഹത്തിന്റെ പത്നിയും പ്രസ്റ്റൺ സിറ്റി വൈസ് ലോർഡ് ആന്റ് ലേഡി െലയ്റ്റന്റ് തുടങ്ങിയവരും ചടങ്ങിനു സാക്ഷ്യം വഹിക്കാനെത്തും.

Cardinal-Alenchery

തിരുക്കർമ്മങ്ങളുടെ ആർച്ച് ഡീക്കൻ, ഇതുവരെ ഇംഗ്ലണ്ട് ആൻഡ് വെയിൽസിലെ സീറോ മലബാർ കോ ഓർഡിനേറ്ററായി പ്രവർത്തിച്ചിരുന്ന റവ. ഫാ. തോമസ് പാറയടിയിൽ ആണ്. 2007 മുതൽ ലണ്ടനിൽ ശുശ്രൂഷ ചെയ്യുന്ന അദ്ദേഹത്തെ 2013 ഡിസംബർ 1 നാണ്, ഇംഗ്ലണ്ട് ആൻഡ് വെയിൽസിന്റെ നാഷണൽ കോ ഓർഡിനേറ്ററായി കർദ്ദിനാൽ പ്രഖ്യാപിച്ചത്. തിരുക്കർമ്മങ്ങളുടെ മാസ്റ്റർ ഓഫ് സെറിമണീസ് ആയ റവ. ഫാ. മാത്യു ചൂരപൊയ്കയിൽ മെത്രാഭിഷേക ചടങ്ങുകളുടെ ജോയിന്റ് കൺവീനറുമാണ്.

picss

വാർത്ത∙ഫാ.ബിജു ജോസഫ് 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.