Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ ഓണം ആഘോഷിച്ചു.

onam-2016-4

മാഞ്ചസ്റ്റർ∙ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ ഓണാഘോഷം - 2016 മാഞ്ചസ്റ്ററിലെ മലയാളികളുടെ ഐക്യത്തിന്റെ അവിസ്മരണീയമായ മറ്റൊരു ഒത്തുചേരലായി മാറി. നാനാജാതി മതസ്തരായ മലയാളി കുടുംബാoഗങ്ങൾ 'എം.എം.സി.എ' എന്ന ബാനറിൽ ഒത്ത് ചേർന്നപ്പോൾ കുറച്ച് വിദേശികളും കേരള സംസ്കാരം ആസ്വദിക്കാനെത്തിയിരുന്നു.

onam-2016-9

രാവിലെ 11ന് ഓണപൂക്കളമിട്ട് ആരംഭിച്ച പരിപാടികൾ ഇടതടവില്ലാതെ അവസാനിച്ചപ്പോൾ വൈകുന്നേരം  7 ആയിരുന്നു. കുട്ടികളുടെയും,മുതിർന്നവരുടെയും രസകരമായ മത്സരങ്ങൾ, തുടർന്ന് ആവേശം അണപൊട്ടിയൊഴുകിയ വടംവലി മത്സരം. വടംവലി മത്സരം കഴിഞ്ഞതേ ഇലയിൽ നാടൻ 21 ഇനങ്ങളുമായി ഓണസദ്യ.

onam-2016-11

മാവേലി നാടിന്റെ ഐതിഹ്യം ഉൾക്കൊണ്ടുകൊണ്ട് മാഞ്ചസ്റ്റർ മലയാളികൾ മറ്റെല്ലാം മറന്ന് ഒന്നുചേർന്ന് എംഎംസിഎ ഓണാഘോഷം കെങ്കേമമാക്കി. പാലസ്തീൻ സ്വദേശിനി ഡോ.റാഷ, ജാക്സൻ - ജിഷ ദമ്പതികളുടെ സുഹൃത്തുക്കളായ ചൈനീസ് ദമ്പതികളായ സിറെൻ - വിവിയെൻ, മലയാളിയായ വിനോദിന്റെ ഭാര്യ റുമേനിയൻ സ്വദേശിനി ഒവാന, ഡെൽഹി സ്വദേശി കേതൻ സത്യദേവ മാതാപിതാക്കളും കുടുംബവും, തമിഴ്നാട് സ്വദേശി  ജൂഡും കുടുംബവും എന്നിവരും എംഎംസിഎ യുടെ ഓണാഘോഷങ്ങളിൽ പങ്കുചേർന്നു.

onam-2016-10

രാജേഷ് തയ്യാറാക്കിയ രുചിയേറിയ ഓണസദ്യ അസോസിയേഷൻ അംഗങ്ങളും, അതിഥികളും വളരെയേറെ സന്തോഷത്തോടെ ആസ്വദിച്ചു.

onam-2016-8

തുടർന്ന് നടന്ന പൊതു സമ്മേളനം എംഎംസിഎ പ്രസിഡന്റ് ജോബി മാത്യു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അലക്സ് വർഗ്ഗീസ് ഏവരെയും സ്വാഗതം ചെയ്തു. യുകെയിലെ  ഏറ്റവും നല്ല മവേലിയായി തിരഞ്ഞെടുക്കപ്പെട്ട എംഎംസിഎയുടെ ജോയ്പാൻ മാവേലി തമ്പുരാനായി എഴുന്നള്ളി.

onam-2016

ആർപ്പുവിളികളോടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ്  മാവേലിയെ അംഗങ്ങൾ എതിരേറ്റത്. ടീം എംഎംസിഎ അവതരിപ്പിച്ച ഓണപ്പാട്ടോടു കൂടി കലാപരിപാടികൾ ആരംഭിച്ചു. അവതാകരായി എത്തിയത് രണ്ടു കൊച്ച് മിടുക്കികൾ, അന്ന പോളും, റിയ റെജിയും.

onam-2016-1

എംഎംസിഎ ഡാൻസ് സ്കൂളിലെ കുട്ടികളുടെയും, അന്ന അനിൽ, റിനു റെജി എന്നിവരുടെയും മനോഹരമായ നൃത്തങ്ങൾ അരങ്ങേറി.  തുടർന്ന് ജിസിഎസ്‌സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച ക്രിസ്പിൻ ആന്റണിക്ക് എംഎംസിഎയുടെ ഉപഹാരം പ്രസിഡന്റ് ജോബി മാത്യു സമ്മാനിച്ചു.

onam-2016-3

എല്ലാ ജിസി‌എസ്‌സി വിജയികൾക്കും മെഡലകളും വിതരണം ചെയ്തു. അസോസിയേഷന്റെ  സ്പോർട്സ് ഡേയിലെ വിജയികൾക്കും സമ്മാനങ്ങൾ നൽകി.

onam-2016-2

ഗായകരായ റോയ് മാത്യു, ജനീഷ് കുരുവിള, നിക്കി ഷിജി എന്നിവർ നയിച്ച ഗാനസന്ധ്യയോടെയാണ് ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചത്. ട്രഷറർ സിബി മാത്യു നന്ദി പ്രകാശിപ്പിച്ചു. കൾച്ചറൽ കോഡിനേറ്റർമാരായ സുമ ലിജോ, ജനീഷ് കുരുവിള, എന്നിവരായിരുന്ന കലാപരിപാടികൾ വേദിയിലെത്തിച്ചത്.

ജോബി മാത്യുവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി മികച്ച രീതിയിൽ പ്രവർത്തിച്ചതിന്റെ ഫലമായിട്ടാണ് ഓണാഘോഷം വൻ വിജയമാക്കുവാൻ സാധിച്ചത്. ഹരികുമാർ, ആഷൻ പോൾ, സിബി മാത്യു, ജയ്സൻ ജോബ്, മോനച്ചൻ ആന്റണി, ബോബി ചെറിയാൻ, സാബു പുന്നൂസ്, ഷീ സോബി, മനോജ് സെബാസ്റ്റ്യൻ എന്നിവരായിരുന്നു ഓണാഘോഷത്തിന് നേതൃത്വം കൊടുത്തത്.

onam-2016-6

യുക്മ നാഷണൽ ജോയിൻറ് സെക്രട്ടറി ആൻസി ജോയ്, മുൻ പ്രസിഡൻറുമാരായ റെജി മഠത്തിലേട്ട്,  കെ.കെ.ഉതുപ്പ് തുടങ്ങിയവരും ഓണാഘോഷ പരിപാടികളിൽ സജീവമായിരുന്നു. ഹരികുമാർ, സിബി എന്നിവരുടെ നേതൃത്വത്തിൽ സണ്ണിക്കുട്ടി ആന്റണി, സിറിയക് ജെയിംസ്, ബൈജു, കേണൽ, ബിജു കുളത്തുംതല, ജെയ്മോൻ, സജി, ബിനോയി, അലക്സ്, ബിജു.പി. മാണി, ബിജോയ്, മാർട്ടിൻ എന്നിവർ ഭക്ഷണശാല നിയന്ത്രിച്ചു.

ശബ്ദവും വെളിച്ചവും കൈകാര്യം ചെയ്തത് ജോജോയായിരുന്നു. എംഎംസിഎയുടെ ഓണാഘോഷ പരിപാടികൾ വൻ വിജയമാക്കുവാൻ സഹായിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവർക്കും ടീം എംഎംസിഎ നന്ദി അറിയിച്ചു.

വാർത്ത∙ അലക്സ് വർഗ്ഗീസ്
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.