Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂൺബർഗ് മലയാളി സമൂഹം തിരുവോണം ആഘോഷിച്ചു

nrb-09

ന്യൂൺബർഗ്∙ ന്യൂൺബർഗിലെ മലയാളി സമൂഹം തിരുവോണം ആഘോഷിച്ചു. റ്റെന്നെൻലോഹെയിലെ ഹോളിഫാമിലി കത്തോലിക്കാ പള്ളി ഹാളിൽ സെപ്റ്റംബർ 17 ന് രാവിലെ 9ന് ആരംഭിച്ച ആഘോഷത്തിൽ ന്യൂൺബെർഗിന് പുറമെ എർലാംഗൻ, ഫ്യുർത് മുതലായ പ്രദേശങ്ങളിൽ നിന്നുള്ള നൂറോളം പ്രഫഷനലുകൾ പങ്കെടുത്തു. മോൺ. റവ.ഡോ. മാത്യു കിളിരൂർ കാലഘട്ടത്തിനനുയോജ്യമായ, ഗതകാല സ്മൃതികളെ തൊട്ടുണർത്തുന്ന ഓണസന്ദേശം നൽകി. ഡോ. റാണി പാലക്കൽ ആശംസകൾ നേർന്നു. ന്യൂൺബെർഗിൽ പുതുതായി രൂപീകരിച്ച മലയാളി സമാജത്തിന്റെ ലോഗോ ഈയവസരത്തിൽ മോൺ.റവ. ഡോ. കിളിരൂർ പ്രകാശനം ചെയ്തു.

nrb-01

ജർമനിയിൽ ലഭ്യമായ പൂക്കൾ കൊണ്ടു സതീഷ് രാജന്റെയും ദീപ്തിന്റെയും നേതൃത്വത്തിൽ ഒരുക്കിയ ഓണപ്പൂക്കളം ഗൃഹാതുരത്വം ഉണർത്തി. ആഘോഷവേളയിലെ കലാപരിപാടികളും വിവിധയിനം മത്സരങ്ങളും ഏവരുടെയും ഉത്സാഹത്തിന്റെ തീക്ഷണതയിൽ എത്തിച്ചു. സുജിത ജിതേഷിന്റെ നേതൃത്വത്തിൽ നീനു സൂസൻ ജോൺ, സരിത പിള്ള, ചിത്തിര കർത്ത, ജീനു ബിനോയ്, ആൽഫി തോമസ് തുടങ്ങിയവർ അവതരിപ്പിച്ച വിവിധ നൃത്തയിനങ്ങൾ ഉയർന്ന നിലവാരം പുലർത്തി. ആവേശകരമായ മലയാളി മങ്ക, കേരള ശ്രീമാൻ മത്സരത്തിനൊടുവിൽ ആൽഫി തോമസും ജോജിനും വിജയിച്ചു ട്രോഫികൾ നേടി.

nrb-02

അഫ്രീൻ ആരിഫ്, ആദിത്യ രജനീഷ്, സോഫിയ ഷാർഫ്, അദ്വയ് സുനീഷ് പി, സാനിക തുടങ്ങിയ ഇളംതലമുറക്കാരും കലാപരിപാടികൾ അവതരിപ്പിക്കുന്നതിൽ ഒട്ടും പിന്നിലായില്ല. ദീപ്തി സുജിത്തിന്റെ നേതൃത്വത്തിൽ കുരുന്നുകളുടെ സംഘഗാനം ഏവരുടെയും ശ്രദ്ധയാകർഷിച്ചു. മൺമറഞ്ഞ പ്രതിഭ കലാഭവൻ മണിയുടെ ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ സൃഷ്ഗിയായ നാടൻ പാട്ട് അവതരിപ്പിച്ചു. അഞ്ജു ശേഖറും മൃദുല സതീഷും ആലപിച്ച ഗാനം കലാപരിപാടികളുടെ മാറ്റുകൂട്ടി. നിഖിൽ ചാൽക്കടവിൽ, നൈസിൽ പോൾ, ആരിഫ് മുഹമ്മദ് എന്നിവർ സംഘടിപ്പിച്ച വിവിധ ഓണക്കളികൾ ഓണത്തനിമ വിളിച്ചോതി.

nrb-03

വത്സല ഹെർമാൻ, ലിഷ ഷാർഫ്, ബിനോയ് വർഗീസ്, സുജിത് മാനുവൽ, രെഞ്ജു തോമസ് വിളാകത്ത്, സതീഷ് രാജൻ, നിഖിൽ ജോർജ് ചാൽക്കടവിൽ, സുനിഷ് ജോർജ് ആലുങ്കൽ, നൈസിൽ പോൾ, ആരിഫ് മുഹമ്മദ്, ക്രിസ്റ്റീ ലൂയിസ്, ദീപ്ത് പി കെ, വിജയകുമാർ ടി സി, എന്നിവരെ കൂടാതെ ആഘോഷം വിജയിപ്പിക്കുന്നതിന് നിരവധിയാളുകൾ നിസ്വാർഥമായ പങ്ക് വഹിച്ചു.

nrb-07

ബിനോയ് വർഗീസ് സ്വാഗതവും,സുജിത് മാനുവൽ നന്ദിയും പറഞ്ഞു. സതീഷ് രാജൻ, വൽസല ഹെർമാൻ എന്നിവർ അവതാരകരായി. ദീപ്ത് പി.കെ., ക്രിസ്റ്റി ലൂയീസ് എന്നിവർ സാങ്കേതിക സഹായം നൽകി.

nrb-05

അടുത്ത കാലത്തായി ന്യൂൺബർഗിലും സമീപപ്രദേശങ്ങളിലും പഠനത്തിനും ജോലിയ്ക്കുമായി ഒട്ടേറെ മലയാളികൾ എത്തിയത് നാട്ടുകാർക്ക് പുതിയൊരാകർഷണമായിട്ടുണ്ട്. സീമൻസ്, അഡിഡാസ്, എംപി 3 വികസിപ്പിച്ചെടുത്ത ഫ്രവൻഹോഫർ ഇൻസ്റ്റിറ്റ്യൂട്ട്, ഷെയ്ഫ്ലർ, എർലാങ്ങൻ ന്യൂൺബർഗ് യൂണിവേഴ്സിറ്റി, ഇലക്ട്രോ ബിറ്റ് മുതലായവയാണ് ഈ പ്രദേശങ്ങളിലെ അറിയപ്പെടുന്ന തൊഴിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ.

nrb-06

ഓണാഘോഷത്തിന്റെ വിസ്മൃതിയിൽ സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടേയും മറ്റൊരു പൊൻപുലരിക്കുള്ള പ്രത്യാശയുമായി വൈകിട്ടത്തെ ചായ സൽക്കാരത്തോടെ ആഘോഷങ്ങൾക്ക് പര്യവസാനമായി. ഓണം പോലെയുള്ള മലയാളികളുടെ ആഘോഷങ്ങളിൽ നിന്നും ഉൾക്കൊള്ളുന്ന ഊർജ്ജം കെടാതെ സൂക്ഷിച്ചു അടുത്ത തലമുറയിലേയ്ക്ക് പകർന്നു കൊടുക്കണമെന്ന ദൃഢനിശ്ചയവുമായി എല്ലാവരും അടുത്ത ഉത്സവത്തിനായി സന്തോഷത്തോടെ വീണ്ടും കാത്തിരിപ്പും തുടങ്ങി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.