Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓണക്കളികൾ നടത്തി സ്കെന്തോർപ്പിനെ കൊച്ചു കേരളമാക്കി മലയാളികൾ

scunthorpe onam01

സ്കെന്തോർപ്∙ സ്കെന്തോർപ്പ് മലയാളി അസോസിയേഷനന്റെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 17ന് പ്രൗഢഗംഭീരമായി നടത്തപ്പെട്ടു.  അംഗങ്ങൾ എല്ലാവരും ഒത്തുചേർന്നുള്ള അത്തപൂക്കളം ഒരുക്കലോടെയാണ് ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. പുതു തലമുറ മലയാളമണ്ണിന്റെ സംസ്കാരവും രീതികളും പഠിക്കുന്നതിനായി മുതിർന്നവരുടെ നേതൃത്വത്തിൽ യുവജനങ്ങളും കുട്ടികളും ചേർന്നാണ് അത്തപൂവിട്ടത്.

തുടർന്ന്  പ്രസിഡന്റ് മനോജ് വാണിയപുരക്കൽ ഏവരെയും ഔദ്യോഗികമായി ഓണാഘോഷത്തിലേക്ക് സ്വാഗതം ചെയ്യുകയും എക്സിക്യൂട്ടീവ് അംഗങ്ങൾ ഒന്നിച്ചുചേർന്ന് നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ഓണക്കളികളിൽ  മുതിർന്നവരും കുട്ടികളും പങ്കെടുത്തു. തുടർന്ന് വിവിധ ടീമുകൾ തമ്മിലുള്ള വാശിയേറിയ വടംവലി മത്സരം മൈതാനത് വച്ച് നടത്തപ്പെട്ടു. ഡോ. ജോർജിന്റെയും ഡോ. രഞ്ജിത്തിന്റയും നേതൃത്വത്തിലുള്ള ടീമാണ് വടംവലി മത്സരങ്ങളെ നിയന്ത്രിച്ചിരുന്നത്. നാവിൽ രുചിയൂറും വിഭവങ്ങളോടെയുള്ള ഓണസദ്യ ആസ്വാദ്യകരമായിരുന്നു.

scunthorpe onam3

ഉച്ചകഴിഞ്‍ മാവേലിയെ സ്വീകരിച്ചുകൊണ്ടുള്ള സാംസ്‌കാരിക ഘോഷയാത്രയും തുടർന്ന് സമ്മേളനവും നടത്തപ്പെട്ടു. തുറന്ന വാഹനത്തിൽ, തന്നെ കാത്തുനിന്ന ആബാലവൃദ്ധം ജനങ്ങൾക്കും അനുഗ്രഹവും ആശംസയും ചൊരിഞ്ഞുകൊണ്ട് മാവേലി തമ്പുരാൻ ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ കൃത്യം മൂന്നുമണിക്ക് സ്കെന്തോർപ്പിൽ എത്തിച്ചേർന് . മത്തായി കാരിക്കലാണ് മാവേലിയായി വേഷമിട്ടത്.

അസോസിയേഷൻന്റെ നേതൃത്വത്തിൽ നടത്തിയ കാർഷിക മേളയിലെ വിജയിയായ കർഷകശ്രീ ഷൈജു പി. വർഗീസിനെ മാവേലി പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന് സ്കെന്തോർപ് മലയാളി അസോസിയേഷന് ആശംസകൾ നേരുകയും അടുത്ത സ്വീകരണസ്ഥലത്തേക്ക് യാത്രയാവുകയും ചെയ്തു. ഓണകാലത്തിന്റെ ഓർമ്മകളിലേക്ക് ഏവരെയും കൂട്ടികൊണ്ട് പോകുന്നതിനായി സ്കെന്തോർപ് മലയാളി അസോസിയേഷനിലെ കുട്ടികളും മുതിർന്നവരും ചേർന്ന് ആ നല്ല കാലത്തിന്റെ സ്മരണകളെ ഉണർത്തികൊണ്ടുള്ള കലാപരിപാടികൾ അവതരിപ്പിച്ചു.

scunthorpe onam02

അസോസിയേഷൻ നടത്തിയ ആർട്സ് ആൻഡ് സ്പോർട്സ് മത്സരങ്ങളിലെ വിജയികൾക്ക് നാട്ടിൽ നിന്നും എത്തിച്ചേർന്നിട്ടുള്ള മാതാപിതാക്കൾ സമ്മാനം നൽകി.എ ലെവലിൽ വിജയം നേടിയ കുട്ടികളെയും, ജിസിഎസ്ഇൽ 10 എ പ്ലസ് നേടിയ നികിത ബെന്നിയെയും മറ്റു  ഉന്നതവിജയം നേടിയ കുട്ടികളെയും സമ്മേളനത്തിൽ അനുമോദിച്ചു.  . തുടർന്ന് സെക്രട്ടറി ഡൊമിനിക് സെബാസ്റ്റ്യൻ നടത്തിയ നന്ദി പ്രകാശനത്തിൽ അംഗങ്ങളുടെ കൂട്ടായ്മയ്ക്കും സഹകരണത്തിനും പ്രത്യകം നന്ദി പറയുകയും എക്സിക്യൂട്ടീവ് അംഗങ്ങളോടെ ചേർന്നുള്ള അംഗങ്ങളുടെ പ്രവർത്തനത്തെ പ്രശംസിക്കുകയും ചെയ്തു. സമ്മേളനം ഏഴു മണിയോടുകൂടി സമാപിച്ചു.


വാർത്ത∙ ജിമ്മിച്ചൻ ജോർജ്

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.