Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാണികളെ ആവേശത്തിലാക്കി സെൽമയുടെ ഓണം

ലണ്ടൻ∙ സൗത്ത് ഈസ്റ്റ് ലണ്ടനിലെ മലയാളികളുടെ കൂട്ടായ്മയായ സെൽമയുടെ ഓണം സെപ്റ്റംബർ 24ന് ക്യാർഫോഡിൽ നടന്നു. രാവിലെ 11 മണിയോടെ ആരംഭിച്ച പരിപാടികളിൽ സെൽമയുടെ ആത്മീയഗുരും വഴികാട്ടിയുമായ ഫാദർ ലുക്കിനൊപ്പം  അസോസിയേഷൻ സെക്രട്ടറി സിനുവും ജോയിന്റ് സെക്രട്ടറി സുനിയും ട്രസ്റ്റി അജിത്തും  ഭദ്രദീപം കൊളുത്തിയപ്പോൾ സൗത്ത് ഈസ്റ്റ് ലണ്ടനിലെ മറ്റൊരു കലാമാമാങ്കത്തിനു തുടക്കമിടുകയായിരിന്നു.

തുടർന്ന് താലപ്പൊലിയേന്തിയ മങ്കമാരുടെ അകമ്പടിയിൽ ചെണ്ടയും മുത്തുക്കുടയും പുലികളിയുമായി മാവേലിയെ എതിർക്കുകയും തിരുവാതിരയും നടന്നു.കേരള തനിമയിൽ തനിതൂശനിലയിൽ ലണ്ടൻ അഞ്ജനാസ് ഒരുക്കിയ 26 കൂട്ടം അടങ്ങുന്ന വിഭവ സമൃദ്ധമായ സദ്യയും തുടർന്ന് ബീറ്റ്സ് ഓർക്കസ്ട്ര നടത്തിയ സംഗീത വിരുന്നും കലാപരിപാടികള്‍ക്കു മികവെകി .കേരളത്തിലും ലോകം മുഴുവനിലും പ്രശംസനേടിയ കോടീശ്വരൻ പരിപാടിയെ ആസ്പദമാക്കി സോഫ്റ്റ്‌വെയർ എൻജിനീയറായ  ഹർഷയുടെ തിരക്കഥയെ ആസ്പദമാക്കി അജിത്തും സജീഷും ബിനൂപും സോജിയും കൂടി ഒരുക്കിയ കോമഡീശ്വരൻ എന്ന സ്കിറ്റ് സൗത്ത് ഈസ്റ്റ് ലണ്ടനിലെ മലയാളിക്കു മറ്റൊരു ചിരി മാമാങ്കത്തിന് അവസരം ഒരുക്കി.

ബെക്സ്ലി ഡാൻസ് അക്കാദമിയിലെ സരിതയും ടിസ്സയുടെയും നേതൃത്വത്തിൽ നടത്തിയ ഗണേഷ് ചതുർഥിയും ഫ്യൂഷൻ ഡാൻസും കാണികളെ ആവേശത്തിമിർപ്പിൽ എത്തിച്ചു. തുടർന്നുള്ള നാലു മണിക്കൂറുകൾ സെൽമയുടെ കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.പ്രോഗ്രാം കോർഡിനേറ്റർ സുബിയുടെയും മ്യൂസിക് കോർഡിനേറ്റർ സോജിയുടെയും നേതൃത്വത്തിൽ നടന്ന 36 പേരടങ്ങുന്ന കപ്പലു ഡാൻസ് ഒരു വേറിട്ട അനുഭവം തന്നെ ആയിരുന്നു. വൈകിട്ട് ആറരയോടെ ഓണത്തിന്റെ ഏറ്റവും പ്രധാനമായ വടംവലി മത്സരവും തുടർന്ന് സ്നേഹവിരുന്നും കഴിഞ്ഞപ്പോൾ സൗത്ത് ഈസ്റ്റ് ലണ്ടനിലെ മറ്റൊരു കലാമാമാങ്കത്തിനു തിരശീല വീണു.

തങ്ങളിലൂടെ മക്കളുടെയും കൊച്ചുമക്കളുടെയും  പരിപാടികളിൽ പങ്കെടുക്കുവാൻ നാട്ടിൽ നിന്നു വരെ ആളുകൾ എത്തിയിരുന്നത് ഒരു ആകർഷണം ആയിരുന്നു. സെൽമയിലെ അംഗങ്ങളുടെ യോജിപ്പാണു തങ്ങളുടെ വിജയമെന്ന് ഭാരവാഹികൾ അറിയിച്ചു.
യുകെയിലെ കലാകാരൻമാരെയും കലാകാരികളെയും കണ്ടെത്താനായി ഒരു സ്കിറ്റ് കോംപറ്റീഷൻ നടത്താൻ താൽപര്യം ഉണ്ടെന്നു സെൽമ അറിയിച്ചു.

സെൽമയുടെ 10-ാം വാർഷികം ഒരു വമ്പിച്ച ഉത്സവമാക്കാൻ ഒരുങ്ങുകയാണ് സൗത്ത് ഈസ്റ്റിലെ മലയാളികൾ.
ക്യാറ്ഫോഡ്, ക്യാംപന്‍വെല്‍ , പെക്കാം , ലിവിഷം ,വെല്ലിങ് ,ബ്രോംലി , ക്രോയ്‌ടോണ്‍ , ഓർപ്പിങ്‌ടോൺ ഈ സ്ഥലങ്ങളിലെ പ്രധാനപ്പെട്ട മലയാളി അസ്സോസിയേഷനാണ് സെൽമ. സെൽമയുടെ തുടർന്നുള്ള പരിപാടികളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ സെൽമ വെബ്സൈറ്റായ മൈ സെൽമ ഡോട്കോമിൽ ബന്ധപ്പെടുക.

വാർത്ത∙ സെബിൻ മാത്യൂ
  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.