Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വിറ്റ്സര്‍ലന്‍ഡില്‍ ബി ഫ്രണ്ട്സ് ഓണാഘോഷം നടത്തി 

be-1

സൂറിച്ച്∙ സ്വിസ്സിലെ മലയാളി സംഘടനയായ ബി ഫ്രണ്ട്സിന്‍റെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ നടന്നു. ഓണാഘോഷത്തോടനുബന്ധിച്ച് വിപുലമായ കലാപരിപാടികളാണ് ബി ഫ്രണ്ട്സ് സ്വിസ് മലയാളികള്‍ക്കായി ഒരുക്കിയിരുന്നത്. ഓണപ്പൂക്കളം, തൂശനിലയില്‍ വിഭവ സമൃദ്ധമായ ഓണസദ്യ, കുട്ടികളുടെ കലാപരിപാടികള്‍, തിരുവാതിര, സ്കിറ്റ്, വിധുപ്രതാപും ജോത്സ്നയും ചേര്‍ന്ന് നയിച്ച ഗാനമേള, എന്നിവയായിരുന്നു പ്രധാന ഇനങ്ങള്‍.

രാവിലെ പൂക്കളത്തിനു മുമ്പില്‍ വിളക്ക് തെളിയിച്ച് ബി ഫ്രണ്ട്സ് പ്രസിഡന്റ് ഓണപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. വനിതാ വിഭാഗം കോഡിനേറ്റര്‍മാരായ ജെസി പാറത്തലയ്ക്കല്‍, ആഷ്‌ലി തടത്തില്‍, മേഴ്സി വെളിയന്‍, എന്നിവരുടെ നേതൃത്വത്തില്‍ ഡോണാ പാലക്കുടിയും ലാന്‍സ് അറക്കലും ചേര്‍ന്നാണ് ഓണപ്പൂക്കളം ഒരുക്കിയത്.

be-friends

വിഭവ സമൃദ്ധമായി 18 തരം കറികളും പായസവും അടക്കം തൂശനിലയില്‍ വിളമ്പിയ ഓണസദ്യയ്ക്ക് ജോസ് പെല്ലിശ്ശേരി, സലിം - ഷാജി വലിയവീട്ടില്‍, സെബാസ്റ്റ്യന്‍ അറയ്ക്കല്‍, വര്‍ഗീസ്‌ കരിമത്തി എന്നിവരാണ് നേതൃത്വം നല്‍കിയത്. ഏകദേശം 800 പേര്‍ക്കാണ് ഈ വര്‍ഷം ഓണസദ്യ ഒരുക്കിയിരുന്നത്.

ഫാ. മാര്‍ട്ടിന്‍ പയ്യപ്പള്ളില്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത യോഗത്തില്‍ ബി ഫ്രണ്ട്സ് പ്രസിഡന്റ് പ്രസിഡന്റ് പ്രിന്‍സ് കട്ട്രുക്കുടിയില്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി ബിന്നി വെങ്ങാപ്പള്ളില്‍ സ്വാഗതവും കലാവിഭാഗം കണ്‍വീനര്‍ ജെസ്വിന്‍ പുതുമന നന്ദിയും പറഞ്ഞു. ട്രഷറര്‍ മാത്യു മണിക്കുട്ടിയില്‍, ഡേവിസ് വടക്കുംചേരി, ആസ്ടണ്‍ റിയല്‍ മാര്‍ക്കറ്റിംഗ് മേധാവി (പ്രധാന പ്രായോജകര്‍), റോയ്റിക്ക് മൈക്ക് (മെല്‍ബണ്‍ സ്റ്റുംമ്പ്) എന്നിവര്‍ ഓണാശം
സകള്‍ നേര്‍ന്നു സംസാരിച്ചു. എല്ലാ സ്വിസ്സ് മലയാളികള്‍ക്കും സമ്പല്‍സമൃദ്ധിയുടെ ഒരായിരം ഓണാശംസകള്‍ നേരുന്നുവെന്നും, സംഘടനയുടെ 15ാമത് ഓണാഘോഷം 2017 സെപ്റ്റംബര്‍ 2ന് ഇതേ വേദിയില്‍ വച്ച് നടക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.

be-2

120 ഓളം കലാകാരന്മാരെയും കലാകാരികളെയും അണിനിരത്തി ഒരുക്കിയ ഓപ്പണിംഗ് പ്രോഗ്രാമോടെയായിരുന്നു കലാപരിപാടികളുടെ തുടക്കം. ഈ പരിപാടിയുടെ കഥ, തിരക്കഥ, അവതരണം എന്നിവ നിര്‍വഹിച്ചത് ബേബി തടത്തിലാണ്. മഹാബലിയെ താലപ്പൊലിയോടും വാദ്യമേളങ്ങളുടെ അകമ്പടിയോടും കൂടി എതിരേറ്റു. മാവേലിയായി വേഷമിട്ടത് തോമസ്‌ മൂക്കനാംപറമ്പില്‍ ആണ്. അദ്ദേഹത്തിന്റെ 79ാമത് വേദിയായിരുന്നു ഇത്. മാവേലിയെ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് പൊന്നാടയണിയിച്ചു. ബി ഫ്രണ്ട്സ് വനിതകളുടെ തിരുവാതിര അരങ്ങേറി.

സ്വിസ്സിലെ കൊച്ചുകുട്ടികള്‍ അണിനിരന്ന ഭാരതത്തിലെ വിവിധ സംസ്കാരങ്ങളെ കോര്‍ത്തിണക്കിയ നൃത്തശില്‍പ്പം അണിയിച്ചൊരുക്കിയത് സ്വീറ്റാ - പ്രിന്‍സ് മലയിലാണ്. ബി ഫ്രണ്ട്സിന്റെ ഓണാഘോഷങ്ങളുടെ ഏറ്റവും വലിയ പ്രത്യേകതയായിരുന്നു കേരളീയ വസ്ത്രധാരണ മത്സരത്തില്‍ കുട്ടികളുടെ ഇനത്തില്‍ സാറാ മേലേമണ്ണില്‍ (പെണ്‍കുട്ടികള്‍), ഗില്‍ബര്‍ട്ട് കിഴക്കേപ്പുറത്ത് (ആണ്‍കുട്ടികള്‍), യുവജന വിഭാഗത്തില്‍ ജസ്മി വലിയവീട്ടില്‍ (സ്ത്രീ
കള്‍), ലാന്‍സോ വേഴപ്പറമ്പില്‍ (ആണ്‍കുട്ടികള്‍ ), മുതിര്‍ന്നവരുടെ വിഭാഗത്തില്‍ വര്‍ഗീസ്‌ കരിമത്തി (പുരുഷവിഭാഗം), വര്‍ഷാ വര്‍ഗീസ്‌ (വനിതാ വിഭാഗം), ബെസ്റ്റ് കപ്പിള്‍സ് വിഭാഗത്തില്‍ ഷൈനി അഗസ്റ്റിന്‍ മാളിയേക്കലും ഒന്നാം സമ്മാനാര്‍ഹാരായി. ഈ വര്‍ഷം ആദ്യമായാണ് ദമ്പതികള്‍ക്ക് വേണ്ടി മത്സരം നടത്തിയത്.

be-3

വിധു പ്രതാപും ജോത്സ്നയും ചേര്‍ന്ന് നയിച്ച ഗാനമേള സദസിനെ ഇളക്കിമറിച്ചു. ലിസാ കണിയാമ്പുറം ജര്‍മ്മനിലും ടോമി മലയാളത്തിലും അവതാരകരായി. ദേശീയഗാനാലാപനത്തോടെ ഓണാഘോഷ പരിപാടികള്‍ സമാപിച്ചു.ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ക്ക് സെബാസ്റ്റ്യന്‍ കാവുങ്കല്‍, അഗസ്റ്റിന്‍ മാളിയേക്കല്‍, റജി പോള്‍,ഫൈസല്‍ കാച്ചപ്പിള്ളി, ജോയി തടത്തില്‍, ഫ്രാന്‍സിസ് പഴയാറ്റില്‍, പ്രകാശ്‌ അത്തിപ്പൊഴി, അനില്‍ ചക്കാലക്കല്‍, ഷെല്ലി ആണ്ടൂക്കാലയില്‍, ജോഷി പന്നാരക്കുന്നേല്‍, ബിജു പാറത്തലക്കല്‍, ടോമി വിരുതിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്ത∙ ഷിജി  ചീരംവേലില്‍ 

Your Rating: