Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വിസ്സ് മലയാളിസ് വിന്‍റര്‍ത്തൂ‌ർ ഓണമാഘോഷിച്ചു

swiz-malayalees

സൂറിച്ച്∙ സ്വിറ്റ്സര്‍ലന്‍ഡിലെ വിന്റര്‍ത്തൂര്‍ മലയാളി കൂട്ടായ്മ ഓണമാഘോഷിച്ചു. നാട്ടിന്‍പുറത്തിന്‍റെയും പൂക്കളങ്ങളുടെയും സ്മരണകള്‍ ഉണര്‍ത്തിയ സ്വിസ് മലയാളീസ് വിന്റര്‍ത്തൂറിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഫാ. വര്‍ഗീസ്‌ നടയ്ക്കല്‍ നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു. 

വിന്റര്‍ത്തൂര്‍ അംഗങ്ങള്‍ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയ്ക്കുപുറമേ ഓണക്കളികള്‍, മഹാബലിക്കു സ്വീകരണം എന്നിവയും ഇതോടൊപ്പം നടന്നു. നാടന്‍ പൂക്കള്‍കൊണ്ട് അത്തപ്പൂക്കളമൊരുക്കിയാണ് മഹാബലിയെ സ്വീകരിച്ചത്. മഹാബലിയോടൊപ്പം ഈ വര്‍ഷം, വാമനനും സ്വിസ് മലയാളീസ് വിന്റര്‍ത്തൂറിന്റെ ഓണാഘോഷങ്ങള്‍ കാണാനെത്തി. 

swiz-malayalees01

മഹാബലിയായി ബിജു നെട്ടൂര്‍ വീട്ടിലും വാമനനായി അലന്‍ മനു കൊട്ടാപ്പള്ളിയും വേഷമിട്ടു. കഴിഞ്ഞ 14 വര്‍ഷത്തെ സംഘടനയു
ടെ ഓണാഘോഷങ്ങളെപ്പറ്റിയും കൂട്ടായ്മയെപ്പറ്റിയും തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ വിവരിച്ച ഫാ. വര്‍ഗീസ്‌ നടയ്ക്കല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ മറ്റ്‌ മേഖലകളിലേക്ക് വ്യാപിപ്പിക്കുവാന്‍ സാധിക്കണമെന്നും തനിക്കു നല്‍കിയ സ്നേഹവും സഹകരണവും എക്കാലവും സ്മരിക്കുമെന്നും ഓര്‍മ്മിപ്പിച്ചു . 

swiz

ഓണാഘോഷ പരിപാടികളിലേക്ക് ഏവരെയും പ്രസിഡന്റ് പോള്‍ കുന്നുംപുറത്ത് സ്വാഗതം ചെയ്തു. ആഘോഷ പരിപാടികള്‍ക്ക് ശേഷം ഏറ്റെടുത്തിരിക്കുന്ന ജീവകാരുണ്യ പദ്ധതിയെക്കുറിച്ചും ക്രിസ്തുമസ് ആഘോഷത്തെക്കുറിച്ചും സ്റ്റീഫന്‍ ചെല്ലക്കുടം വിശദമാക്കി. സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നു സ്ഥലം മാറിപ്പോകുന്ന ഫാ . വര്‍ഗ്ഗിസ് നടക്കലിനു എല്ലാവിധ ഭാവുകങ്ങളും നേരുന്നെന്നും അദ്ദേഹത്തിന്‍റെ സേവനങ്ങളെ തങ്ങള്‍ എന്നും നന്ദിയോടെ സ്മരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു .

swiz-malayalees02

ഈ വര്‍ഷത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചാരിറ്റി കണ്‍വീനര്‍ ജോസ് പുതിയേടം, വര്‍ഗീസ്‌ കരുമത്തി, ജോണ്‍സണ്‍ ഗോപുരത്തിങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും .പുതിയ പദ്ധതിയനുസരിച്ച് പെരുമ്പാവൂരിലെ പുല്ലുവഴിയിലുള്ള സ്നേഹ ജ്യോതി ശിശുഭവനിലെ അന്തേവാസികള്‍ക്ക് അടുക്കള പണിതു നല്‍കാനുള്ള ആദ്യ ഗഡു തുക ( 5 ലക്ഷം രൂപ ) ചാരിറ്റി കണ്‍വീനര്‍ ജോസ് പുതിയേടം, സെബാസ്റ്റ്യന്‍ പാറക്കല്‍ , തോമസ്‌ മാളിയേക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ ശിശുഭവനിലെത്തി സിസ്റ്റര്‍. ജിസാ പോളിന് കൈമാറിയെന്നും ബാക്കി തുക ക്രിസ്മസ്സ് ആഘോഷങ്ങള്‍ക്ക് ശേഷം നല്‍കുമെന്നും അറിയിച്ചു 

ഈ വര്‍ഷത്തെ ക്രിസ്തുമസ്സ് ആഘോഷങ്ങളില്‍ നിന്നും സമാഹരിക്കുന്ന തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുവാനും തീരുമാനിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അകമഴിഞ്ഞു സഹായിച്ച ഏവരെയും നന്ദിയോടെ സ്മരിക്കുന്നുവെന്നും , തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും കണ്‍വീനര്‍ പറഞ്ഞു . സെക്രട്ടറി സെബാസ്റ്റ്യന്‍ പാറയ്ക്കല്‍ കൃതജ്ഞതാ പ്രസംഗം നടത്തി. പുതുതായി അംഗത്വമെടുത്ത ജോഷി എറണ്യകുളത്തേയും കുടുംബാംഗങ്ങളെയും യോഗം പ്രത്യേകം അനുമോദിച്ചു . 

വാര്‍ത്ത∙ഷിജി ചീരംവേലില്‍ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.