Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രസ്റ്റൺ മെത്രാഭിഷേകം : മറക്കരുതേ ഈ പ്രധാനപ്പെട്ട കാര്യങ്ങൾ...

important-things

പ്രസ്റ്റൺ∙ മാർ സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിനും ‘ഗ്രേറ്റ് ബ്രിട്ടൺ സfറോ മലബാർ രൂപത ഉദ്ഘാടനത്തിനുമായി എത്തുന്ന എല്ലാവരുടെയും ശ്രദ്ധയിലേയ്ക്കായി ഏറ്റവും പ്രധാനപ്പെട്ട 15 കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നു. ഇത് പ്രത്യേകം ശ്രദ്ധിക്കുമല്ലോ !

1. എൻട്രി– പാസ് ഇല്ലാത്ത ആർക്കും സ്റ്റേഡിയത്തിനുളളിൽ കടക്കാനാവില്ല എന്നതിനാൽ ആരും അവരുടെ എൻട്രിപാസുകൾ മറക്കരുത്. ആ പാസ്സിൽ രേഖപ്പെടുത്തിയിരിക്കുന്ന ഗേയ്റ്റിലൂടെ മാത്രം കടക്കാനും നിശ്ചയിച്ചു തന്നിരിക്കുന്ന സീറ്റുകളിൽ ഇരിക്കാനും ശ്രദ്ധിക്കണം. ഇനിയും ടിക്കറ്റ് ആവശ്യമുളളവർ മെത്രാഭിഷേക കമ്മിറ്റിയുമായി ബന്ധപ്പെടുക.

2. രാവിലെ 11.30 മുതലായിരിക്കും വിശ്വാസികൾക്ക് സ്റ്റേഡിയത്തിനുളളിലേയ്ക്ക് പ്രവേശനം ലഭിക്കുന്നത്. താമസിച്ചുവരുന്നത് ഒഴിവാക്കാൻ നേരത്തെ പുറപ്പെടാൻ ശ്രദ്ധിക്കുക. രണ്ടര മണിക്കൂറിൽ കൂടുതൽ യാത്രാദൂരമുളളവരും ബസുകളിലും കോച്ചുകളിലുമായി വരുന്നവരും നിങ്ങളുടെ ഡ്രൈവർ ആദ്യ രണ്ടര മണിക്കൂറിനുശേഷം എടുക്കുന്ന ബ്രെയ്ക്കിന്റെ സമയം കൂടി മുൻകൂട്ടി കണ്ട് യാത്ര പുറപ്പെടാൻ ശ്രദ്ധിക്കുക.

3. പ്രാർത്ഥനാ ശുശ്രൂഷകൾ ഗാനാലാപനത്തോടെയും ജപമാല പ്രാർത്ഥനയോടെയും 12 മണിക്ക് ആരംഭിക്കും. ഈ ശുശ്രൂഷകൾക്കിടയിൽ സ്റ്റേഡിയത്തിലേയ്ക്ക് കടന്നു വരുന്നവർ സംസാരിച്ച് പ്രാർത്ഥനാ അന്തരീക്ഷം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

4. ഭക്ഷണം : യാത്രയിലുടനീളവും തിരുക്കർമ്മങ്ങൾക്കിടയിലും ഓരോരുത്തരും അവരവർക്ക് ആവശ്യമുളളത്ര ഭക്ഷണവും വെളളവും കരുതണം. കുട്ടികൾക്കുളള പ്രത്യേക ഭക്ഷണങ്ങളും മറക്കരുത്. എല്ലാ പരിപാടികളുടെയും സമാപനത്തിൽ മെത്രാഭിഷേക കമ്മിറ്റി ഒരുക്കിയിരിക്കുന്ന ലഘു റിഫ്രഷ്മെന്റ്സ് ഇരിപ്പിടങ്ങളിൽ ലഭിക്കുന്നതായിരിക്കും.

5. ഡ്രസ് കോഡ് : ഏറ്റവും വിശുദ്ധമായ ഒരു ആത്മീയ കർമ്മത്തിൽ പങ്കുചേരാനെത്തുന്നതിനാൽ എല്ലാവരും പ്രാർത്ഥനാ അന്തരീക്ഷത്തിനു ചേർന്ന വസ്ത്രധാരണം ശ്രദ്ധിക്കേണ്ടതാണ്. അതുപോലെ ആത്മീയ അവസരങ്ങൾക്കു ചേരാത്ത ഭക്ഷണപാനീയങ്ങളും ഒഴിവാക്കേണ്ടതാണ്.

6. സ്റ്റേഡിയത്തിലും പരിസരങ്ങളിലുമായി വിന്യസിച്ചിരിക്കുന്ന വോളണ്ടിയേഴ്സ് വാഹന പാർക്കിങ്ങിൽ സഹായിക്കുന്നതാണ്. നിർദ്ദിഷ്ട സ്ഥലങ്ങളിൽ മാത്രം പാർക്കു ചെയ്യുക. ബസിനുളള എൻട്രി– പാസുകളും എടുക്കാൻ മറക്കരുത്.

7. കാലാവസ്ഥാ വ്യതിയാനമുണ്ടായാൽ കുട ഉപയോഗിക്കാൻ പറ്റില്ല. പകരം എല്ലാവരും റെയ്ൻ കോട്ട് കരുതേണ്ടതാണ്.

8. സ്റ്റേഡിയത്തിനുളളിലും പരിസരങ്ങളിലുമായി നിങ്ങളെ സഹായിക്കാനായി സേവനം ചെയ്യുന്ന വോളണ്ടിയേഴ്സിന്റെ നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കേണ്ടതാണ്.

9. പ്രാർത്ഥനകൾക്കുപയോഗിക്കുന്ന പുസ്തകങ്ങളും മെത്രാഭിഷേക കമ്മിറ്റിയുടെ അനുവാദത്തോടെ പ്രസിദ്ധീകരിക്കുന്ന മറ്റ് പ്രസിദ്ധീകരണങ്ങളും സ്റ്റേഡിയത്തിനുളളിൽതന്നെ നൽകപ്പെടുന്നതാണ്. ക്രിസ്തീയ സ്നേഹത്തിനും സഭയുടെ ആത്മീയതയ്ക്കും നിരക്കാത്ത മറ്റു പ്രസിദ്ധീകരണങ്ങളോ ലഘുലേഖകളോ വാങ്ങിക്കാതിരിക്കാൻ ജാഗ്രത പുലർത്തേണ്ടതാണ്.

10. തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാനെത്തുന്ന എല്ലാ വൈദികരും ഗോൾഡൻ കളറുളള കാപ്പാസെറ്റ് (സിറോ മലബാർ കുർബാന തിരുവസ്ത്രം) കൊണ്ടു വരികയും തിരുക്കർമ്മങ്ങളുടെ സമയത്ത് അവ അണിയുകയും ചെയ്യേണ്ടതാണ്. ലത്തീൻ കത്തോലിക്കാ സഭയെ പ്രതിനിധീകരിക്കുന്നവർ ചുവപ്പുകളറുളള മോസിബിൾ (ലത്തീൻ കുർബാന തിരുവസ്ത്രം) കൊണ്ടു വരേണ്ടതുമാണ്. വൈദികർ ഓരോ കുസ്തോദിയും (സിബോറിയം) കൊണ്ടുവരേണ്ടതാണ്.

11. ഭിന്നശേഷിയുളളവരുടെ യാത്രാ ഉപകരണങ്ങൾ, കുട്ടികളുടെ പോം എന്നിവ സ്റ്റേഡിയത്തിനുളളിൽ പ്രവേശിപ്പിക്കുന്നതിന് അനുവാദമുണ്ടായിരിക്കുന്നതാണ്.

12. ലഘുഭക്ഷണം ആവശ്യമുളളവർക്ക് മിതമായ നിരക്കിൽ സ്റ്റേഡിയം കമ്മിറ്റിയുടെ ഫുഡ് കൗണ്ടറിൽനിന്ന് അവ വാങ്ങാവുന്നതാണ്.

13. ഏറ്റവും വലിയ ഒരുക്കം ആത്മീയ ഒരുക്കമാണന്നതിനാൽ എല്ലാവരും മെത്രാഭിഷേക ചടങ്ങുകളിലേയ്ക്ക് പ്രാർത്ഥിച്ച് ഒരുങ്ങിവരണമെന്ന് ഓർമ്മിപ്പിക്കുന്നു.

14. വളരെ നേരത്തെ എത്തുന്നവർക്ക് കത്തീഡ്രലായി ഉയർത്തപ്പെടുന്ന പ്രസ്റ്റൺ സെന്റ് അൽഫോൻസാ ദേവാലയം സന്ദർശിച്ച് പ്രാർത്ഥിക്കാവുന്നതാണ്.

15. മെത്രാഭിഷേക വേദിയുടെ അഡ്രസ്: North End Stadium, Preston, PRI 6 RU, October 9, 2016- Sunday at 1.30 pm,
Ph- 01772 396065.

ഇ- മെയിൽ : smdioceseofpreston@gmail.com

വാർത്ത ∙ ഫാ. ബിജു കുന്നയ്ക്കാട്ട് 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.