Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വോക്കിംഗ് കാരുണ്യയുടെ 51-ാമത് ധനസഹായം പ്രജീഷിനു കൈമാറി

walking-karunya

ലണ്ടൻ∙ വോക്കിംഗ് കാരുണ്യയുടെ 51-ാം ധനസഹായം 56,000 രൂപ മുന്‍ ഖോ ഖോ ദേശിയതാരമായ പ്രജീഷിനു അഡ്വക്കറ്റ് എം. നാസര്‍ (ചെയര്‍മാന്‍ വെല്‍ഫയര്‍ സ്റ്റാണ്ടിംഗ് കമ്മിറ്റി പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത്) കൈമാറി. യുവ സിനിമാ സംവിധായകന്‍ ഷജീര്‍ ഷായും സന്നിഹിതനായിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധികരിച്ച പ്രജീഷിന് മൂന്നു വര്‍ഷം മുന്‍പ് നടന്ന ഒരു വാഹനാപകടത്തില്‍ ഒരു കാലിന്റെ ചലനശേഷി നഷ്ടമായിരുന്നു.

2013 ജൂണിലാണ് അപകടം നടന്നത്. സുഹൃത്തിന്റെ ബൈക്കിന് പിന്നില്‍ യാത്ര ചെയ്യവേയാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ശരീരത്തിന്റെ ചലനശേഷി നഷ്ടമായി. ഇടുപ്പില്‍ പ്ലേറ്റ് സ്ഥാപിച്ചാണ് നിവര്‍ന്നിരിക്കുവാനുള്ള ശേഷി തിരികെ കിട്ടിയത്. പരസഹായം ഇല്ലാതെ ഇപ്പോഴും നടക്കുവാനും ഇരിക്കുവാനും ബുദ്ധിമുട്ടാണ്.

ആകെയുള്ള 17 സെന്റ്‌ സ്ഥലവും അതില്‍ പണി തീരാത്ത ഒരു വീടുമാണ്‌ ഇവരുടെ ഏക സമ്പാദ്യം. അത് 3 ലക്ഷം രൂപയ്ക്ക് കഴക്കൂട്ടം ജില്ലാ സഹകരണ ബാങ്കില്‍ പണയത്തിലാണ്. പ്രജീഷിന്റെ അച്ഛന്‍ മൂന്ന് വര്‍ഷങ്ങളായി നട്ടെല്ല് തകര്‍ന്നു കിടപ്പിലാണ്. അമ്മ തൊഴിലുറപ്പ് പദ്ധതിക്ക് പോകുന്നതാണ് വീടിന്റെ ഏക വരുമാന മാര്‍ഗ്ഗം. പ്രജീഷ് വിവാഹിതനാണ് എങ്കിലും അപകടം കഴിഞ്ഞു കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ഭാര്യ വിവാഹമോചനം നേടുകയും ആറുവയസുള്ള മകളെയും കൊണ്ട് സ്വന്തം വീട്ടില്‍ പോവുകയും ചെയ്തു.

walking-karunya-1

ധാരാളം വാതിലുകള്‍ മുട്ടി എങ്കിലും ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു സഹായവും ലഭിച്ചിട്ടില്ല. പല രാഷ്ട്രീയക്കാരും വാഗ്ദാനങ്ങള്‍ മാത്രം നല്‍കിയ ശേഷം പോകുന്നതല്ലാതെ ഇതുവരെ ഒരു ഗുണവും ലഭിച്ചിട്ടില്ല. ഗോകുലം മെഡിക്കൽ കോളേജിലാണ് കുറച്ചുകാലം മുമ്പ്വരെ ചികിത്സകള്‍ നടത്തിയിരുന്നത്. ദേശിയതാരം എന്ന നിലയില്‍ അവര്‍ ചികിത്സയില്‍ ഇളവ് നല്‍കിയിരുന്നു. തുടർന്നുള്ള ചികിത്സാ ചിലവ് എങ്ങനെ സമാഹരിക്കും എന്ന ചിന്തയിലാണ് കുടുംബം.

പ്രജീഷിനെക്കുറിച്ചറിഞ്ഞ വോകിംഗ് കാരുണ്യ അൻപത്തിഒന്നാമത് സഹായം ഈ കുടുംബത്തിനു നൽകാൻ തീരുമാനിക്കുകയായിരുന്നു. ഈ കാരുണ്യ പ്രവര്‍ത്തിയില്‍ പങ്കാളികളായ എല്ലാ സുഹൃത്തുക്കള്‍ക്കും അകമൊഴിഞ്ഞ നന്ദി.

കുടുതല്‍ വിവരങ്ങള്‍ക്ക്- Jain Joseph:07809702654, Siby Jose:07875707504, Boban Sebastian:07846165720
വെബ്സൈറ്റ് -http://www.wokingkarunya.co.uk/.

വാർത്ത∙ ബോബൻ സെബാസ്റ്റ്യൻ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.