Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനോരമ ഓൺലൈൻ മികച്ച വാർത്താ വെബ്സൈറ്റ്; ഓൺ മനോരമയ്ക്കും പുരസ്കാരം

wan-ifra-award-manorama-online ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച വാർത്താ വെബ്സൈറ്റിനുള്ള വാൻ ഇഫ്ര പുരസ്കാരം വാൻ ഇഫ്ര ഡപ്യൂട്ടി സിഇഒ മാൻഫ്രെഡ് വെർഫെൽ, ഗൂഗിൾ ഇന്ത്യ മീഡിയ ആൻഡ് എന്റർടെയ്ൻമെന്റ് മേധാവി ശ്രേയഷ് സിഗിറ്റ എന്നിവരിൽനിന്നു സീനിയർ കണ്ടന്റ് കോ–ഓർഡിനേറ്റർ സന്തോഷ് ജോർജ് ജേക്കബ് ഏറ്റുവാങ്ങുന്നു.

കൊൽക്കത്ത∙ ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച വാർത്താ വെബ്സൈറ്റിനുള്ള പുരസ്കാരങ്ങളിൽ ഇരട്ട മികവുമായി മനോരമ ഓൺലൈൻ. ഏറ്റവും മികച്ച വാർത്താ വെബ്സൈറ്റിനുള്ള വാൻ ഇഫ്ര സൗത്ത് എഷ്യൻ ഡിജിറ്റൽ മീഡിയ സുവർണ പുരസ്കാരം മനോരമ ഓൺലൈൻ നേടി. ഇതേ വിഭാഗത്തിൽ മികവിന്റെ മൂന്നാം സ്ഥാനത്തിനുള്ള വെങ്കല പുരസ്കാരം മനോരമ ഓൺലൈൻ ഇംഗ്ലീഷ് പതിപ്പായ ഓൺ മനോരമയ്ക്കു ലഭിച്ചു.

കൊൽക്കത്തയിൽ നടന്ന ചടങ്ങിൽ വാൻ ഇഫ്ര ഡപ്യൂട്ടി സിഇഒ മാൻഫ്രെഡ് വെർഫെൽ, ഗൂഗിൾ ഇന്ത്യ മീഡിയ ആൻഡ് എന്റർടെയ്ൻമെന്റ് മേധാവി ശ്രേയഷ് സിഗിറ്റ എന്നിവരിൽ നിന്നു സീനിയർ കണ്ടന്റ് കോ–ഓർഡിനേറ്റർ സന്തോഷ് ജോർജ് ജേക്കബ് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. വാർത്താ വെബ്സൈറ്റിനുള്ള വെള്ളി പുരസ്കാരം എൻഡിടിവിക്കാണ്. വെങ്കല പുരസ്കാരം ഇന്ത്യൻ എക്സ്പ്രസ്, അമർ ഉജാല എന്നിവരും പങ്കിട്ടു.

ദക്ഷിണേഷ്യൻ അവാർഡിനായി 20 ഏഷ്യൻ രാജ്യങ്ങളിലുള്ള മാധ്യമങ്ങൾ പങ്കെടുത്തു. ഉള്ളടക്കം, അവതരണം, പുതുമ എന്നീ മികവുകൾ തുടർച്ചയായി പുലർത്തുന്നതു മുൻനിർത്തിയാണ് പുരസ്കാരം. 120 രാജ്യങ്ങളിലായി 18,000ൽ അധികം പ്രസാധകരുടെ രാജ്യാന്തര സംഘടനയാണ് വാൻ–ഇഫ്ര.

ഏറ്റവും പ്രചാരമുള്ള മലയാളം വെബ്സൈറ്റായ മനോരമ ഓൺലൈൻ 24 മണിക്കൂർ വാർത്തയ്ക്കു പുറമേ വിജ്ഞാനവും വിനോദവും വായനക്കാരിലെത്തിക്കുന്നു. മുപ്പതിലധികം ചാനലുകളുള്ള വിപുലമായ വെബ്സൈറ്റിൽ വിഡിയോകൾക്കും ചിത്രങ്ങൾക്കും പ്രത്യേക വിഭാഗങ്ങളുണ്ട്. ജില്ലാതല വാർത്തകളുടെ സമഗ്രശേഖരമായ ‘ചുറ്റുവട്ടം’ മുതൽ വിഡിയോ രംഗത്തെ പുതുമയായ 360 ഡിഗ്രി വിഡിയോകൾക്കു വരെ സൈറ്റിൽ ഇടമുണ്ട്. സന്ദർശിക്കാം www.manoramaonline.com.

manorama-online

മനോരമ ഓൺലൈൻ ഇംഗ്ലീഷ് പതിപ്പായ ഓൺ മനോരമ വാർത്തകൾ മുതൽ വിശകലനങ്ങൾ വരെ ഉൾക്കൊള്ളുന്ന സമഗ്ര പോർട്ടലാണ്. വാർത്താധിഷ്ഠിത വിശകലനങ്ങളും വിദഗ്ധരുടെ കോളങ്ങളുംവരെ ഇതിലുണ്ട്. വാർത്തകൾ ദിനംപ്രതി ശബ്ദരൂപത്തിൽ കുട്ടികൾക്കു ലഭ്യമാക്കുന്ന ‘ടൈനിബൈറ്റ്സ്’ പോഡ്കാസ്റ്റ്, ഫാഷൻ രംഗത്തെ ചിത്ര–വിഡിയോ ഗാലറികൾ, കേരളത്തിന്റെ വിനോദസഞ്ചാരകേന്ദ്രങ്ങളും തനത് ഭക്ഷണസംസ്കാരവും പരിചയപ്പെടുത്തുന്ന ട്രാവൽ, ഫുഡ് ചാനലുകൾ, ഹെൽത്ത്, ഫിറ്റ്നസ്, ലൈഫ്സ്റ്റൈൽ തുടങ്ങിയ വിഭാഗങ്ങളുമുണ്ട്. സന്ദർശിക്കാം www.onmanorama.com.

കംപ്യൂട്ടറുകൾക്കു പുറമേ മൊബൈൽ ഫോണിലും ടാബ്ലെറ്റിലും തടസ്സമില്ലാതെ വായിക്കാവുന്ന റെസ്പോൺസിവ് സൈറ്റുകളാണ് മനോരമ ഓൺലൈൻ നൽകുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ഏറ്റവും ജനപ്രീതിയുള്ള മലയാളം ന്യൂസ് ആപ്ലിക്കേഷൻ മനോരമയുടേത് ആണ്. ആപ്പിൾ വാച്ചിൽ ഇന്ത്യയിലെ ആദ്യ പ്രാദേശിക ന്യൂസ് ആപ്, ഐഒഎസ്, ആൻഡ്രോയിഡ്, വിൻഡോസ്, കിൻഡിൽ ഫയർ പ്ളാറ്റ്ഫോമുകളിലെ ലഭ്യത തുടങ്ങിയവ മനോരമ മൊബൈൽ ആപ്ലിക്കേഷന്റെ പ്രത്യേകതകളാണ്. കുട്ടികൾക്കായുള്ള പ്രത്യേക ആപ്പുകൾ, വിനോദം, ഷോപ്പിങ്, സാമൂഹിക വ്യാപാര ആപ്പുകൾ, ലൈവ് ടിവി, മാസികകൾ വായിക്കാനുള്ളവ തുടങ്ങി മുപ്പതിൽപരം ആപ്ലിക്കേഷനുകൾ ഇതിലുണ്ട്. മലയാള മനോരമ ആപ്ലിക്കേഷൻ സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക: mobile.manoramaonline.com.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.