Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേൾഡ് മലയാളി കൗൺസിൽ ജർമനി തിരുവോണം ആഘോഷിച്ചു

bonam 3

ബോൺ∙ വേൾഡ് മലയാളി കൗൺസിൽ(ഡബ്ല്യുഎംസി) ജർമൻ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ തിരുവോണം ആഘോഷിച്ചു. ഒക്ടോബർ ഒന്നിന് (ശനി) വൈകിട്ട് അഞ്ചിന് ബോൺ എൻഡനിഷിലെ ജോസഫ് സ്ട്രുങ്ക് ഹാളിൽ അരങ്ങേറിയ പരിപാടികൾ കെങ്കേമമായി.

bonam 19

രാജലക്ഷ്മിയുടെ നേതൃത്വത്തിൽ ഓണപ്പാട്ടിന്റെ ഈണത്തിലും താളത്തിലും മലയാളി മങ്കമാർ നടത്തിയ പൂക്കളം ഒരുക്കിയതോടെ പരിപാടികൾക്ക് തുടക്കമായി.

bonam 12

ജോളി തടത്തിൽ (ചെയർമാൻ, ഡബ്ല്യു എംസി ഗ്ളോബൽ അഡ്വൈസറി ബോർഡ്), മാത്യു ജേക്കബ്(ജനറൽ കൺവീനർ,ഓണം), ഗ്രിഗറി മേടയിൽ (പ്രസിഡന്റ്, ഡബ്ല്യു എംസി യൂറോപ്പ് റീജിയൻ), ജോസഫ് കില്ലിയാൻ (ഡബ്ല്യു എംസി ഗ്ളോബൽ ജനറൽ സെക്രട്ടറി), ജോസ് കുമ്പിളുവേലിൽ (ചെയർമാൻ, ഡബ്ല്യുഎംസി ജർമൻ പ്രൊവിൻസ്), ജോളി എം പടയാട്ടിൽ(പ്രസിഡന്റ്, ഡബ്ല്യു എംസി ജർമൻ പ്രൊവിൻസ്), മേഴ്സി തടത്തിൽ (ജനറൽ സെക്രട്ടറി, ഡബ്ല്യുഎംസി ജർമൻ പ്രൊവിൻസ്), ജോസുകുട്ടി കളത്തിപ്പറമ്പിൽ(ട്രഷറർ, ഡബ്ല്യുഎംസി ജർമൻ പ്രവിൻസ്) എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ആഘോഷം ഉദ്ഘാടനം ചെയ്തു.

bonam 8

തുടർന്ന് ചെണ്ടമേളത്തിന്റെയും ആർപ്പുവിളിയുടെയും താളലയത്തിൽ പുലികളി വീരന്മാരുടെയും താലപ്പൊലിയേന്തിയ മങ്കമാരുടെയും അകമ്പടിയോടെ മഹാബലി എഴുന്നെള്ളിവന്ന് ക്ഷേമാന്വേഷണം നടത്തി ആശംസകൾ നേർന്നു. ജോസഫ് കളപ്പുരയ്ക്കൽ, അൽഫോൻസാ അരീക്കാട്ട്, സിസിലിയാമ്മ മാത്യു തൈപ്പറമ്പിൽ എന്നിവർ പുലികളായും വേട്ടക്കാരനായി ജോണി അരീക്കാട്ടും, തോമസ് അറമ്പൻകുടി മാവേലിയായും വേഷമിട്ടു.

bonam 6

ജോൺ പുത്തൻവീട്ടിൽ ആശാനായി ലില്ലി പുത്തൻവീട്ടിൽ, ബേബിച്ചൻ കലേത്തുംമുറിയിൽ, ജോസ് കല്ലറയ്ക്കൽ, ഷീബ കല്ലറയ്ക്കൽ, ത്രേസ്യാക്കുട്ടി കളത്തിപ്പറമ്പിൽ എന്നിവർ ചെണ്ടയിൽ താളമേളങ്ങളൊരുക്കിയത് ഓണത്തനിമ പകർന്നു.

bonam 20

നിക്കോൾ കാരുവള്ളിൽ, റിയാ തടത്തിൽ, നവീൻ അരീക്കാട്ട് എന്നിവരുടെ നൂപുര ഗ്രൂപ്പ് അവതരിപ്പിച്ച പഞ്ചാബി ഡാൻസ്, ബോളിവുഡ് നൃത്തം, പേർലി മലയിൽ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ്, സ്റ്റുട്ട്ഗാർട്ടിലെ ബോംബെ ഡാൻസ് ക്ളബ് അവതരിപ്പിച്ച വിവിധയിനം ബോളിവുഡ് നൃത്തം, പേർലി ജോർജിന്റെ കഥക് നൃത്തം, പെരേന മൂർത്തി അവതരിപ്പിച്ച അർദ്ധശാസ്ത്രീയ നൃത്തം ശിവധം, ഹാർമോണിയം, തബല എന്നിവയിലൂടെ രാഗതാള നിബിഢമായി മുഴക്കിയ വാദ്യസംഗീതം, ജർമനിയിലെ ബവേറിയ സംസ്കാരത്തിൽ നൃത്തത്തിന്റെ പുതിയ രൂപം അവതരിപ്പിച്ച ഷ്വെൽമിലെ മുതിർന്നവരുടെ സംഘനൃത്തം തുടങ്ങിയ കണ്ണഞ്ചിപ്പിയ്ക്കുന്ന കലാരൂപങ്ങൾ ആഘോഷത്തിന് കൊഴുപ്പേകി. ആഘോഷത്തിന്റെ ജനറൽ കൺവീനർ മാത്യു ജേക്കബ് ആശംസാ പ്രസംഗം നടത്തി.

bonam 18

വിഭസമൃദ്ധമായ ഓണസദ്യക്കു ശേഷം ആകർഷകങ്ങളായ സമ്മാനങ്ങളോടുകൂടിയ തംബോലയുടെ നറുക്കെടുപ്പും സമ്മാന വിതരണവും നടത്തി. തോമസ് അറമ്പൻകുടി, അച്ചാമ്മ അറമ്പൻകുടി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തംബോലയ്ക്ക് ഒന്നാം സമ്മാനം സ്പോൺസർ ചെയ്തത് ഫ്രാങ്ക്ഫർട്ടിലെ എയർ ഇൻഡ്യയായിരുന്നു. കൂടാതെ ലോട്ടസ് ട്രാവൽസ് വുപ്പർത്താൽ, ഗ്രിഗറി മേടയിൽ, ജെ. റ്റിൽസ്, സുമ ട്രാവൽസ് കൊളോൺ എന്നിവരായിരുന്നു മറ്റു സ്പോൺസർമാർ. നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ എയർഇന്ത്യയ്ക്കുള്ള ടു ആന്റ് ഫ്രോ എയർ ടിക്കറ്റ് സോമരാജപിള്ള കരസ്ഥമാക്കി.

bonam 24

പ്രൊവിൻസ് പ്രസിഡന്റ് ജോളി എം പടയാട്ടിൽ സ്വാഗതവും, ജനറൽ സെക്രട്ടറി മേഴ്സി തടത്തിൽ നന്ദിയും പറഞ്ഞു.പരിപാടികളുടെ അവതാരകരായ ഹെലേന, ജാൻസി, ജോസ് തോമസ് കുറിച്ചിയിൽ എന്നിവർക്ക് പ്രൊവിൻസിന്റെ വകയായി ബൊക്കെയും നൽകി. ദേശീയ ഗാനത്തോടെ പരിപാടികൾ സമാപിച്ചു

bonam 11

മാത്യു ജേക്കബ്, ജോളി എം.പടയാട്ടിൽ, ജോസ് തോമസ്, ജോസഫ് കില്ലിയാൻ ഗ്രിഗറി മേടയിൽ, സോമരാജൻപിള്ളൈ, മാത്യു ജേക്കബ്, ജോസ് കുമ്പിളുവേലിൽ, മേഴ്സി തടത്തിൽ,ജോസഫ് കളത്തിപ്പറമ്പിൽ, ജോളി തടത്തിൽ, ജോൺ കൊച്ചുകണ്ടത്തിൽ, രാജുൻ മേമഠം, ബാബു ചെമ്പകത്തിനാൽ, മാത്യു ജോസഫ്, ജോസഫ് കളപ്പുരയ്ക്കൽ, തോമസ് അറമ്പൻകുടി, അച്ചാമ്മ അറമ്പൻകുടി, ത്രേസ്യാക്കുട്ടി കളത്തിപ്പറമ്പിൽ, സോമിനി ജേക്കബ്, ചിന്നു പടയാട്ടിൽ, ഈത്തമ്മ കളപ്പുരയ്ക്കൽ, അന്നമ്മ മേടയിൽ, ഷീന കുമ്പിളുവേലിൽ, സാറാമ്മ ജോസഫ് എന്നിവർ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചു. നിശ്ചലദൃശ്യങ്ങൾ ജോൺ മാത്യു ക്യാമറയിൽ പകർത്തി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.