Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഘോഷിച്ചു മതിവരാതെ പൊന്നോണം

maveli

കുവൈത്ത് സിറ്റി ∙ എന്നും ഓണമായിരിക്കട്ടെയെന്ന ആശംസ പ്രവാസികളെ സംബന്ധിച്ചു നൂറുശതമാനം ശരിയാണ്. അത്തം പത്തിനു കഴിഞ്ഞ ഓണത്തിന്റെ ആഘോഷങ്ങൾ ഗൾഫിൽ ഇപ്പോഴും തുടരുന്നു. പ്രതിവാര അവധിദിനമായ ഇന്നലെയും കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഓണാഘോഷമായിരുന്നു.നൂറോളം വനിതകളെ ഉൾപ്പെടുത്തിയുള്ള തിരുവാതിര തൊട്ട് മാവേലിയുടെ എഴുന്നള്ളത്തും ചെണ്ടമേളവും പുലിക്കളിയും വരെ അരങ്ങിലെത്തി. അംഗങ്ങളിലെ കൈപ്പുണ്യമുള്ളവർ നേരിട്ടിറങ്ങി പാചകം ചെയ്‌ത് സദ്യയൊരുക്കി ചില സംഘടനകൾ. കേരളത്തിലെ പേരുകേട്ട പാചകക്കാരെ കൊണ്ടുവന്നു മറ്റു ചിലർ. ഓണം അവസാനിക്കുന്നില്ല. ഇനിയുമുണ്ട് പ്രതിവാര അവധിയും അതിലൊക്കെ ഓണാഘോഷങ്ങളും.

പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത്

കുവൈത്ത് സിറ്റി ∙ പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് (പൽപക്) ഓണാഘോഷം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ് അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു.

palkkad കുവൈത്തിൽ പാലക്കാട് പ്രവാസി അസോസിയേഷൻ ഓണാഘോഷത്തോടനുബന്ധിച്ച് നൂറോളം വനിതകൾ അവതരിപ്പിച്ച തിരുവാതിര.

സക്കീർ ഹുസൈൻ, സുരേഷ് പുളിക്കൽ, ശിവദാസ് വാഴയിൽ, പി.എൻ.കുമാർ, ശ്രീലേഖ ശശിധരൻ, സാം പൈനുംമൂട്, ഷറഫുദ്ദീൻ കണ്ണേത്ത്, അനൂപ് മങ്ങാട്ട്, ശ്രീഹരി എന്നിവർ പ്രസംഗിച്ചു. നൂറോളം വനിതകൾ അണിനിരന്ന തിരുവാതിരകളി ആഘോഷത്തിന്റെ ആകർഷണമായി. നിരവധി കലാപരിപാടികളും അരങ്ങേറി.

കോഴിക്കോട് ജില്ലാ അസോസിയേഷൻ

kozhikkode കുവൈത്തിൽ കോഴിക്കോട് ജില്ലാ അസോസിയേഷൻ ഓണം–ഈദ് ആഘോഷം ഇന്ത്യൻ സ്‌ഥാനപതി സുനിൽ ജെയിൻ ഉദ്‌ഘാടനം ചെയ്യുന്നു.

കുവൈത്ത് സിറ്റി ∙ കോഴിക്കോട് ജില്ലാ അസോസിയേഷൻ സംഘടിപ്പിച്ച ഓണം– ഈദ് ആഘോഷം ഇന്ത്യൻ സ്‌ഥാനപതി സുനിൽ ജെയിൻ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ് ഇ.രാജഗോപാലൻ അധ്യക്ഷത വഹിച്ചു.

രാമകൃഷ്‌ണൻ മംഗലശ്ശേരി, കെ.അബൂബക്കർ, വർഗീസ് പുതുക്കുളങ്ങര, ഷറഫുദ്ദീൻ കണ്ണേത്ത്, അഡ്വ. ജോൺ തോമസ്, വാണിശ്രീ സന്തോഷ്, നിഖിൽ പാവൂർ, ഹനീഫ് ചേരിക്കൽ എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും അവതരിപ്പിക്കപ്പെട്ടു.

പാസ്‌കോസ് കുവൈത്ത് ചാപ്‌റ്റർ

pascos കുവൈത്തിൽ പാലാ സെന്റ് തോമസ് കോളജ് അലംനൈ അസോസിയേഷൻ ഓണാഘോഷം അഡ്വ. ജോൺ തോമസ് ഉദ്ഘാടനം ചെയ്യുന്നു.

കുവൈത്ത് സിറ്റി ∙ പാലാ സെന്റ് തോമസ് കോളജ് അലംനൈ അസോസിയേഷൻ (പാസ്‌കോസ്) കുവൈത്ത് ചാപ്‌റ്റർ സംഘടിപ്പിച്ച ഓണാഘോഷം അഡ്വ. ജോൺ തോമസ് ഉദ്‌ഘാടനം ചെയ്‌തു.

പ്രസിഡന്റ് എം.പി.സെൻ അധ്യക്ഷത വഹിച്ചു.കൃഷ്‌ണപിള്ള, ജോർജ് കാഞ്ഞമല, ജോർജ് വി. ജോസഫ്, സണ്ണി മണർക്കാട്, ഷിബു ജോസ്, മാത്യു കാഞ്ഞമല എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളുമുണ്ടായിരുന്നു.

കല ഫഹാഹീൽ – അബൂഹലീഫ മേഖല

kala കല കുവൈത്ത് ഫഹാഹീൽ– അബൂഹലീഫ മേഖലാ കമ്മിറ്റികൾ സംയുക്‌തമായി നടത്തിയ ഓണാഘോഷം ഇന്ത്യൻ എംബസി ലേബർ അറ്റാഷെ തോമസ് ജോസഫ് ഉദ്‌ഘാടനം ചെയ്യുന്നു.

കുവൈത്ത് സിറ്റി ∙ കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ ഫഹാഹീൽ, അബൂഹലീഫാ മേഖലാ കമ്മിറ്റികൾ സംയുക്‌തമായി നടത്തിയ ഓണാഘോഷം ഇന്ത്യൻ എംബസി ലേബർ അറ്റാഷെ തോമസ് ജോസഫ് ഉദ്‌ഘാടനം ചെയ്‌തു.

കല പ്രസിഡന്റ് ആർ.നാഗനാഥൻ അധ്യക്ഷത വഹിച്ചു. സി.കെ.നൗഷാദ്, ശാന്ത ആർ. നായർ, പ്രസീദ് കരുണാകരൻ എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും സംഘടിപ്പിച്ചു.

ട്രാക് ഒാണാഘോഷം

കുവൈത്ത് സിറ്റി ∙ തിരുവനന്തപുരം നോൺ റസിഡന്റ്സ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്) ഓണാഘോഷം ഇന്ത്യൻ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ സുഭാഷിസ് ഗോൾഡർ ഉദ്‌ഘാടനം ചെയ്‌തു.

trivandran-non കുവൈത്തിൽ തിരുവനന്തപുരം നോൺ റസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷം ഇന്ത്യൻ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ സുഭാഷിസ് ഗോൾഡർ ഉദ്‌ഘാടനം ചെയ്യുന്നു.

പ്രസിഡന്റ് വിധുകുമാർ അധ്യക്ഷത വഹിച്ചു. പി.സി.ഹരീഷ്, എം.എ.നിസാം, എം.എ.ഹിലാൽ, കെ.പി.ബാലകൃഷ്‌ണൻ, എ.ഹക്കീം, ബിനു, സലിൻ ഫ്രാൻസിസ്, ഫ്രാൻസിസ് ഫെർണാണ്ടസ് എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും അരങ്ങേറി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.