Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഡിയൽ ഇന്ത്യൻ സ്കൂൾ സ്പോർട്സ് ഡേ

sports-day

ദോഹ ∙ ഐഡിയൽ ഇന്ത്യൻ സ്കൂളിലെ വാർഷിക സ്പോർട്സ് ദിനത്തിൽ 3500ൽ ഏറെ കുട്ടികൾ പങ്കെടുത്തു. ഫൈനൽ ദിനത്തിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ദിനേഷ് ഉദേനിയ മീറ്റ് ഉദ്ഘാടനം ചെയ്തു. ഖത്തരി അമ്പെയ്ത്ത് താരം നദ സെയ്ദാൻ, ലഫ്. അബ്ദുൽ അസീസ് അൽ സമാൻ എന്നിവർ മുഖ്യാതിഥികളായി. സ്കൂൾ പ്രസിഡന്റ് ഹസൻകുഞ്ഞി, പ്രിൻസിപ്പൽ സയിദ് ഷൗക്കത്ത് അലി എന്നിവർ പ്രസംഗിച്ചു.

ജിസിസി രാജ്യങ്ങൾക്കിടയിലെ വ്യാപാരത്തിൽ വൻ വർധന

ദോഹ ∙ ജിസിസി രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം 11,500 കോടി ഡോളറായി ഉയർന്നു. 1984ൽ വ്യാപാരം 600 കോടിയായിരുന്ന സ്ഥാനത്താണ് 30 വർഷം കൊണ്ട് 19 ഇരട്ടിയായി വർധിച്ചത്. ജിസിസി സെക്രട്ടേറിയറ്റ് ജനറലിന്റെ ഓഫിസാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.

2003ൽ ജിസിസി കസ്റ്റംസ് യൂണിയൻ രൂപീകരിച്ച ആദ്യവർഷം തന്നെ വ്യാപാരം 51 ശതമാനം വർധിച്ചതായി കണക്കുകൾ പറയുന്നു. 2002ൽ 1500 കോടി ഡോളറായിരുന്നു വ്യാപാരം. 2015 ആയപ്പോഴേക്കും വ്യാപാരം 657 ശതമാനം വളർച്ച പ്രാപിച്ചു. ജിസിസി രാജ്യങ്ങൾ അംഗരാജ്യങ്ങളുടെ ഉൽപന്നങ്ങൾക്കു കസ്റ്റംസ് നികുതികൾ ഒഴിവാക്കി ദേശീയ ഉൽപന്നങ്ങളായി പരിഗണിച്ചതോടെയാണ് വ്യാപാരം വർധിച്ചത്.

ക്രമക്കേടുകൾ കണ്ടെത്താൻ റയ്യാനിൽ കടപരിശോധന

ദോഹ ∙ റയ്യാൻ നഗരസഭ കഴിഞ്ഞ മാസം 701 കടപരിശോധനകൾ നടത്തിയതായി നഗരസഭ അധികൃതർ അറിയിച്ചു. ഭക്ഷ്യസ്ഥാപനങ്ങൾ, ഗ്രോസറികൾ, മറ്റു കടകൾ എന്നിവിടങ്ങളിലാണു പരിശോധന നടത്തിയത്. ക്രമക്കേടുകൾ കണ്ടെത്തിയ 168 സ്ഥാപനങ്ങൾക്കു നോട്ടിസ് നൽകി. 340 കിലോ ഇറച്ചി ഉൾപ്പെടെ ഭക്ഷ്യയോഗ്യമല്ലാത്ത ഒട്ടേറെ ഭക്ഷ്യസാമഗ്രികൾ പിടിച്ചെടുത്തു നശിപ്പിച്ചു. വിവിധ സ്ഥാപനങ്ങളിൽനിന്നു പിഴയായി 4.3 ലക്ഷം റിയാൽ ഈടാക്കി.

‘ഡെലിഗേറ്റ് കോൺഫറൻസ്’ ഫെബ്രുവരി മൂന്നിന്

ദോഹ ∙ ഖത്തർ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഡെലിഗേറ്റ് കോൺഫറൻസ് ഫെബ്രുവരി മൂന്നിനു ഐസിസി അശോകാ ഹാളിൽ നടക്കും. ജില്ലാ കൗൺസിൽ അംഗങ്ങൾക്കും മണ്ഡലം ഭാരവാഹികൾക്കും പുറമേ പഞ്ചായത്ത് തലങ്ങളിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾക്കും സമ്മേളനത്തിനെത്താം. മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ, ട്രെയ്നർ റാഷിദ് ഗസ്സാലി കൂളിവയൽ തുടങ്ങിയവർ പങ്കെടുക്കും.

അനുശോചിച്ചു

ദോഹ∙ ഖത്തറിലെ ദീർഘകാല പ്രവാസിയും വില്യാപ്പള്ളി മുസ്‌ലിം ജമാഅത്തിന്റെ പ്രസിഡന്റുമായ സി.സി.പോക്കറുടെ നിര്യാണത്തിൽ വില്യാപ്പള്ളി ജമാഅത്ത് ഖത്തർ കമ്മിറ്റി അനുശോചിച്ചു. കെഎംസിസി ഉപദേശകസമിതിയംഗം ടി.വി.അബ്ദുൽഖാദർ, ജമാഅത്ത് പ്രസിഡന്റ് തയ്യിൽ കുഞ്ഞബ്ദുല്ല, ജനറൽ സെക്രട്ടറി പി.വി.എ.നാസർ, പറമ്പത്ത് കുഞ്ഞബ്ദുല്ല, യൂസഫ് മലയിൽ, ലത്തീഫ് തിരുവോത്ത്, കയ്യാല അബ്ദുറഹ്മാൻ, എം.പി.ഇല്യാസ്, നാസർ നീലിമ, മലയിൽ കു‍ഞ്ഞമ്മദ്, ടിവി.പി.അമ്മത്, സൽമാൻ മുണ്ട്യാട്ട്, റിയാസ് വലയാലിൽ എന്നിവർ പ്രസംഗിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.