Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാജിമാർ അറിയേണ്ട കാര്യങ്ങൾ

ന്നതിനേക്കാള്‍ പുണ്യം ഇ​വിടെയു​ള്ള നമസ്ക്കാര​ത്തിനാണ്​. ഒരു ലക്ഷം മടങ്ങ് പ്രതിഫലമാണ് ​ഇവിടെ നടത്തുന്ന​ പ്രാര്‍ഥനയ്ക്ക് ലഭിക്കു​ക​. അതു കൊണ്ട്  ഹാജിമാര്‍ ഹറാമിന്റെ​ പ്രാധാന്യവും പവിത്രതയും മനസ്സിലാക്കി പെരുമാറുക. ഹറമിന്റെ​ ഏതു ഭാഗത്തു കൂടെയും  ഉള്ളിലേക്ക് പ്രവേശിക്കാന്‍ സാധിക്കും. വാതില്‍, ഗോവണി, എസ്‌കലേറ്റര്‍ എന്നിവയടക്കം 110-ല്‍ പരം വാതിലുകള്‍ ഹറമിനുണ്ട്.

ഓരോന്നിനും നമ്പരും പേരും പുറത്തും അകത്തും വ്യക്തമായി എഴുതിയിട്ടുമുണ്ട് മുതവ്വിഫി​ന്റെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള മേല്‍വിലാസം എഴുതിയ മഞ്ഞ നിറത്തിലുള്ള ഒരു വളയും ഹാജിമാരുടെ പേര്, പാസ്‌പോര്‍ട്ട് നമ്പര്‍ മുതലായവ രേഖപ്പെടുത്തിയ ഫോട്ടോ പതിച്ച മഞ്ഞ നിറത്തിലുള്ള തിരിച്ചറിയല്‍  കാര്‍ഡും ഹാജിമാര്‍ക്ക്  മുതവിഫില്‍ നിന്നു ലഭിക്കും. വളകളും തിരിച്ചറിയല്‍  കാര്‍ഡുകളും എപ്പോഴും ഹാജിമാര്‍  ധരിക്കേണ്ടതാണ്. വഴി തെറ്റിയാലും മറ്റും കൂട്ടുകാരുടെ അടുത്ത് എത്തിച്ചേരുന്നതിന് ഇത് എളുപ്പമാവും.​​ ത്വവാഫിനിടയിലോ (കഅബാ പ്രദക്ഷിണം ) മറ്റോ കൂട്ടം തെറ്റിയാല്‍ എത്തിച്ചേരുന്ന സ്ഥലം മുന്‍കൂട്ടി നിശ്ചയിക്കുക.

ചെരിപ്പ് പ്ലാസ്റ്റിക് കവറിലാക്കി പുറത്ത് വയ്ക്കുകയോ കൈയില്‍ സൂക്ഷിക്കുകയോ ചെയ്യാം. മസ്ജിദുല്‍ ഹറമിലേക്ക് പ്രാര്‍ഥന ചൊല്ലികൊണ്ട് പ്രവേശിക്കുക. ഹറമി​ന്റെ​ താഴത്തെ നിലയടക്കം ഏതാണ്ട് എല്ലാ ഭാഗവും ശീതീകരിച്ചതാണ്. കഅ്ബ ലക്ഷ്യമാക്കി നേരെ മുന്നോട്ട് നീങ്ങുക. മതാഫിലേക്ക്(പ്രദക്ഷിണ വഴി ) പ്രവേശിക്കുന്നതിന് അഞ്ച് കമാനങ്ങളുണ്ട്.സഫ-പച്ച, അസീസ- വെള്ള, ഫഹദ്-മഞ്ഞ, ഉംറ-ചാരനിറം, ഫത്ഹ്-നീല എന്നിവയാണത്. ഹജ് ദിവസങ്ങള്‍ എത്തുന്നത് വരെ കഴിയുന്നത്ര ഹറമില്‍ തന്നെ കഴിച്ച് കൂട്ടുക. ത്വവാഫ് വര്‍ധിപ്പിക്കുക. ദിക്‌റുകളും പ്രാര്‍​ഥനകളും ഖുര്‍ആന്‍ പാരായണവുമായി ഹറമില്‍ കഴിയുക. നിര്‍ബന്ധ നമസ്കാരാന​ന്തരം ഹറമില്‍ നടക്കുന്ന മയ്യിത്ത് നമസ്ക്കാരത്തിലും പങ്കെടുക്കുക.

ഹജി​ൻ്റെ​ ദിവസങ്ങളടുക്കുന്തോറും തിരക്ക് വര്‍ധിക്കും. അതനുസരിച്ച് ഹറമിലേക്ക്  പുറപ്പെടുന്ന സമയം ക്രമീകരിക്കുക. കൈയില്‍ ​​നമസ്കാര​ത്തിനുപയോഗിക്കുന്ന ​ഒരു മുസല്ല​ ​കരുതുന്നത് നല്ലതാണ്. ഹറമില്‍ അംഗശുദ്ധി  വരുത്തുന്നതിനും ശുചിമുറി ഉപയോഗിക്കുന്നതിനും വിപുലമായ സൗകര്യങ്ങളുണ്ട്. താമസ സ്ഥലത്ത്​,​ പ്രത്യേകിച്ച് ഗ്രീന്‍കാറ്റഗറിയില്‍ പരിമിതമായ സൗകര്യങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. ഹറമിലും പരിസരങ്ങളിലും , ഹജ് നടക്കുന്നയിടങ്ങളിലും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ മൊബൈല്‍ ക്യാമറകള്‍ ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം .

കൂടെ താമസിക്കുന്നവരുമായി സഹകരണത്തോടെയും സഹായ മനസ്‌കതയോടും വര്‍ത്തിക്കുക. വെള്ളത്തി​ന്റെ ഉപഭോഗം പരമാവധി കുറക്കുക. ലിഫ്റ്റില്‍ സ്ത്രീകള്‍ക്കും വൃദ്ധന്മാര്‍ക്കും മുന്‍ഗണന നല്‍കുക. താമസ സ്ഥലത്ത് സംസം ലഭിക്കും. ഒരാള്‍ക്ക് ഒരുദിവസത്തേക്ക് ഒരു ലിറ്റര്‍ സംസമാണ് അനുവദനീയമായത്. അപരിചിതരെ സൂക്ഷിക്കുക . കളവ്, ചതി, തട്ടിപ്പ് എന്നിവയില്‍ നിന്ന് ഇതു രക്ഷിക്കും . സ്വകാര്യ വാഹനങ്ങളിലും ടാക്‌സികളിലും യാത്ര ചെയ്യുമ്പോള്‍ പുരുഷന്മാര്‍ ആദ്യം കയറുകയും ഇറങ്ങുമ്പോള്‍ സ്ത്രീകളെ ആദ്യം ഇറക്കുകയും ചെയ്യുക.

റോഡ് മുറിച്ച് കടക്കുമ്പോള്‍ സൂക്ഷിക്കുക. നല്ല വേഗതയിലായിരിക്കും വാഹനങ്ങള്‍ വരുന്നത്. ആദ്യം ഇടത്തോട്ടും പിന്നെ വലത്തോട്ടും നോക്കി വാഹനങ്ങള്‍ ഇല്ല എന്നുറപ്പിച്ച് മാത്രം റോഡ്‌ മുറിച്ചു കടക്കുക . മൊബൈല്‍ നമ്പരുകള്‍ പരസ്പരം മനസ്സിലാക്കുക. ആരോഗ്യംകാത്ത് സൂക്ഷിക്കുക. തണുത്തവ കഴിയുന്നത്ര ഒഴിവാക്കുക. ധാരാളം വെള്ളം കുടിക്കുക. പഴങ്ങള്‍ കൂടുതല്‍ കഴിക്കുക. മക്കയില്‍ 12 ബ്രാഞ്ച് ആശുപത്രികളും 50 കിടക്കകളുള്ള ഒരു മെയിന്‍ ആശുപത്രിയും മദീനയില്‍ അഞ്ച് ബ്രാഞ്ച് ആശുപത്രികളും ഒരു മെയിന്‍ ആശുപത്രിയും ഇന്ത്യന്‍ ഹജ് മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.കൂടാതെ മിന, അറഫ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ ക്യാംപുകളോടനുബന്ധിച്ച് ചികിത്സാ സൗകര്യങ്ങളുണ്ട്.

ഇതിനൊക്കെ പുറമെ ഈ പ്രദേശങ്ങളിലൊക്കെത്തന്നെയും സൗദി സര്‍ക്കാര്‍  വക ഹൈ-ടെക് ആശുപത്രികളുമുണ്ട്. ഹാജിമാര്‍ക്ക് ഇവിടെയെല്ലാം സൗജന്യ ചികിത്സയാണ് ലഭിക്കുക. ഇന്ത്യന്‍ ആശുപത്രികളില്‍ മലയാളി ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും സേവനമുണ്ടാകും. അസീസിയയില്‍ താമസിക്കുന്നവര്‍ ഹറമിനടുത്തുള്ള ബസ് സ്റ്റേഷന്‍ മനസ്സിലാക്കുക. സുബ്ഹ്, ഇശാഅ് നമസ്ക്കാരങ്ങള്‍  കഴിഞ്ഞ ഉടനെ ബസില്‍ നല്ല തിരക്ക് അനുഭവപ്പെടും. അത് കൊണ്ട് അല്‍പസമയം ഹറമില്‍ തന്നെ കഴിച്ച് കൂട്ടി താമസസ്ഥലത്തേക്ക് മടങ്ങുന്നതാണ് നല്ലത്. ഹജി ന് തൊട്ടു മുമ്പും ഹജി ന് ശേഷവും അല്‍പ ദിവസങ്ങള്‍ ബസ് സര്‍വിസ് ഉണ്ടാവുന്നതല്ല.

ഈ ദിവസങ്ങളില്‍ ഹാജിമാര്‍ അസീസിയയില്‍ വിശ്രമിക്കാവുന്നതാണ്. താമസ സ്ഥലത്തിനടുത്ത് തന്നെ ഒട്ടുമിക്ക ഭക്ഷണ സാധനങ്ങളും മറ്റും ലഭ്യമാവുന്ന കടകളുണ്ടാവും. അത് പയോഗപ്പെടുത്താവുന്നതാണ്. ഹറമിലേക്ക് പോകുമ്പോള്‍  50 റിയാലില്‍ അധികം പണം  കൈവശം വയ്ക്കരുത്. പണം മൊത്തമായി കൈയില്‍ കൊണ്ട് നടക്കരുത്. ഹജി ന് മിനായിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മിന ടെന്റ് കാര്‍ഡ്, വാച്ച് മോഡലുള്ള ട്രയിന്‍ പാസ് എന്നിവ ഓരോരുത്തര്‍ക്കുള്ളത് മുതവിഫ് റൂമില്‍ എത്തിച്ചു തരുന്നതാണ്. ടെന്റ് കാര്‍ഡില്‍ ടെന്റ് നമ്പര്‍, പോള്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയിരിക്കും.

ഹജിന് വേണ്ടി മിനയിലേക്ക് പുറപ്പെടുന്ന സമയം നേരത്തെ മുതവിഫ് അറിയിക്കും. അതനുസരിച്ച് മിനയിലേക്ക് കൊണ്ട് പോകാനുള്ള ലഗേജ് തയാറാക്കുക. പരമാവധി കുറഞ്ഞ ലഗേജുകള്‍ മാത്രമേ കൊണ്ട് പോകാവൂ. കാരണം മിന ടെന്റില്‍ സ്ഥലം വളരെ പരിമിതമാണ്. അവില്‍, അവലോസ് പൊടി, ഡ്രൈ ഫ്രൂട്‌സ് കൂടാതെ അല്‍പം ചായപ്പൊടി, പഞ്ചസാര, ചെറിയ കെറ്റില്‍, ഖുര്‍ആന്‍, പുസ്തകം, കണ്ണട എന്നിവ എടുക്കാവുന്നതാണ്. സൗദി സര്‍ക്കാര്‍ സുരക്ഷയുടെ ഭാഗമായി മക്ക, മദീന, അസീസിയ, ഇരുഹറമുകള്‍, പള്ളികള്‍, പൊതുസ്ഥലങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ പൂര്‍ണമായും സി.സി ടി.വിയുടെ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്.

അതിനാല്‍ വല്ലതും നിലത്ത് വീണ് കിടക്കുന്നത് കണ്ടാല്‍ മറ്റുള്ളവരെ സഹായിക്കുക എന്ന ഉദ്ദേശത്തിലാണെങ്കില്‍ പോലും എടുക്കരുത്. ഇത്തരം സാധനങ്ങള്‍ എടുത്താല്‍ പൊലീസിന്റെ പിടിയിലാവും. ഹാജിമാരുടെ  ഓരോ നീക്കവും പൂര്‍ണമായും സൗദി  സര്‍ക്കാറി​ൻ്റെ​ നിയന്ത്രണത്തിലാണ് എന്ന് ഓര്‍ക്കുക. പണമോ ലഗേജുകളോ മറ്റോ കളവ് പോകുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ ഉടന്‍ വോളന്റിയറുമായി ബന്ധപ്പെട്ട് പരാതി കൊടുക്കേണ്ടതാണ്. പരാതികൊടുക്കാന്‍ താമസിക്കുന്തോറും ഇന്‍ഷൂറന്‍സ് നഷ്ടപരിഹാര തുക കുറയുന്നതാണ്.

​വാർത്ത∙ റസാഖ് പാറക്കൽ‌​

Your Rating: