Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യാർഥികൾക്ക് ഡിജിറ്റൽ വാതിലുകൾ തുറന്ന് ശബരി ഇന്ത്യൻ സ്കൂൾ

indian-school ശബരി ഇന്ത്യൻ സ്കൂൾ അധികൃതർ വാർത്താ സമ്മേളനത്തിൽ.


ദുബായ്∙ നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പഠനവും പരിശീലനവും ക്രമീകരിച്ചതായി ദുബായ് ദെയ്റയിലെ ശബരി ഇന്ത്യന്‍ സ്കൂള്‍ അറിയിച്ചു. ഇതിനായി വിദ്യാര്‍ഥികള്‍ക്ക് ഐപാഡ് ലഭ്യമാക്കും. സ്കൂള്‍ ഭാഗുകളുടെ ഭാരം കുറയ്ക്കുന്നതിലുപരി സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പഠനം എളുപ്പമാക്കുകയാണ് ലക്ഷ്യമിടുന്നത്. പഠനത്തില്‍ മിടുക്കരായ മൂന്ന് വിദ്യാര്‍ഥികളെ തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്‍കും.

മൂന്നു ഗ്രൂപ്പുകളാക്കിയ മറ്റു കുട്ടികളെ ഈ വിദ്യാര്‍ഥികളായിരിക്കും പരിശീലിപ്പിക്കുകയെന്ന് അല്‍ നജ എജുക്കേഷന്‍സിലെ ഇന്ത്യന്‍  സ്കൂള്‍സ് വിഭാഗം അസോഷ്യേറ്റ് ഡയറക്ടര്‍ കരന്‍ ബ്രോണ്‍ അറിയിച്ചു. ക്ലാസുകളിൽ ഡിജിറ്റൽ വാതിലുകൾ തുറക്കുന്നതോടെ വിദ്യാർഥികൾ അധ്യയനത്തിൻ്റെ വിശാലമായ ലോകത്തേയ്ക്ക് പ്രവേശിക്കും. പാഠപുസ്തകങ്ങൾക്ക് പകരം ടാബ് ലറ്റുകള്‍ നൽകുന്നതു വഴി വിദ്യാർഥികളെ പഠനത്തിൽ കൂടുതൽ തത്പരരാക്കുകയാണ് ലക്ഷ്യം.

ഡിജിറ്റൽ ടെക്സ്റ്റ് ബുക്കുകൾ സർഗാത്മക പഠനത്തിന്  ഏറെ സഹായകമാകുമെന്നും പ്രതീക്ഷിക്കുന്നു. വിദ്യാർഥികളുടെ മനസ്സിൽ മാത്രമല്ല, ഹൃദയത്തിലും തൊടുക എന്ന ലക്ഷ്യമാണ് ശബരി സ്കൂളിനുള്ളതെന്നും അവർ പറഞ്ഞു. ഇയാൻ വൈറ്റ്, രാജേഷ് ബെൻഗ്രോഡി, പ്രിൻസിപ്പൽ ലതാ വെങ്കടേശ്വർ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.