Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎഇക്ക് ആദരമർപ്പിച്ച് സുൾഫിഖിന്റെ ദുബായ് ഡേയ്സ് സംഗീത ആൽബം

music-album-sadiq സുൾഫിഖും മറ്റു അണിയറപ്രവർത്തകരും വാർത്താ സമ്മേളനത്തിൽ

ദുബായ് ∙ നാൽപത്തിയഞ്ചാം ദേശീയ ദിനം ആഘോഷിക്കുന്ന യുഎഇക്ക് ആദരമർപ്പിച്ച് പ്രവാസി മലയാളി സുൾഫിഖ് ദുബായി ഡേയ്സ് എന്ന പേരിൽ മ്യൂസിക് വീഡിയോ പുറത്തിറക്കി. യുഎഇയിലെ ഏഴ് എമിറേറ്റുകളിലുമായി ചിത്രീകരിച്ചിരിക്കുന്ന വീഡിയോ ആൽബം ഇംഗ്ലീഷ്- അറബിക് ഭാഷകളിലാണ്. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന സുൾഫിക്ക് കഴിഞ്ഞ പതിനെട്ട് വർഷമായി ദുബായിലുണ്ട്.
കാന്താരി, വാധ്യാർ, ജനപ്രിയൻ എന്നീ സിനിമകൾക്ക് സംഗീതം ഒരുക്കിയ റെനിൽ ഗൗതമാണ് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. വീഡിയോ നിർമ്മിച്ചതും പാടിയതും ഇംഗ്ലീഷിൽ വരികളെഴുതിയും സുൾഫിഖാണ്.

ആൽബത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് മികച്ച ഛായാഗ്രഹകനുള്ള കർണാട സർക്കാർ പുരസ്കാരജേതാവായ മണി കൂക്കിളാണ്. ദൃശ്യം, ഊഴം, എന്നു നിന്റെ മൊയ്തീൻ, മെമ്മറീസ് എന്നീ സിനിമകളുടെ വിഷ്വൽ എഫക്ട്സ് ഒരുക്കിയ മാഗ് മിത്തിലെ ‘ടോണി ടോമാണ് ദുബായി ഡേയ്സിന്‍റെയും ദൃശ്യമികവിന് പിന്നിൽ.

കാന്താരി, സാൻഡ് സിറ്റി, മണൽനഗരം തുടങ്ങിയ സിനിമകളിൽ പിന്നണി പാടിയിട്ടുള്ള സുൾഫിഖ് 2012 ലെ ദേശീയ ദിനവുമായി ബന്ധപ്പെട്ട് ‘‘മർഹബൻ യുഎഇ’’ എന്ന പേരിൽ ഒരു മ്യൂസിക് വീഡിയോ നിർമ്മിച്ചിരുന്നു. ദുബായ് ഡെയ്സ് വ്യാഴാഴ്ച മുതൽ യു ട്യൂബിൽ ലഭ്യമാകുമെന്ന് സുൾഫിഖ് പറഞ്ഞു. ഫോൺ - 0507708272 . 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.