Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുബായില്‍ വാഹനാപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം കൂടി

road-safety

ദുബായ്​​∙ ​​ദുബായില്‍ വാഹനാപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം കൂടിതയായി ഗതാഗത വകുപ്പധികൃതര്‍. കഴിഞ്ഞ ഓഗസ്‌റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ വാഹാനാപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം കുറഞ്ഞതു മാത്രമാണു ആശാവാഹമായ കാരൃം. വാഹനാപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം ഓരോ മാസവും കൂടുകയാണുണ്ടായതെങ്കിലും കഴിഞ്ഞ രണ്ടു മാസം മരണസംഖ്യ കുറഞ്ഞു. ഇക്കൊല്ലം ആദൃമായാണു റോഡില്‍ പൊലിയുന്ന ജീവനകളുടെ എണ്ണം കുറഞ്ഞ റിപോര്‍ട്ട് ദുബായ് പൊലീസിനു പുറത്തുവിടാനാകുന്നത്.

കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റിലുണ്ടായ വാഹാനാപകടങ്ങളില്‍ 12 പേര്‍ക്കാണു അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടിരുന്നത്. ഇക്കൊല്ലം ഓഗസ്‌റ്റിലുണ്ടായ അപകടങ്ങളില്‍ മരിച്ചതു എട്ടാളുകളാണ്. അതേപ്രകാരം കഴിഞ്ഞ മാസം ദുബായ് റോഡുകളിലുണ്ടായ അപകടങ്ങളില്‍  വിവിധ ദേശക്കാരായ ഒന്‍പതുപേർ മരിച്ചു. 2015 സെപ്‌റ്റംബറില്‍ മാത്രമുണ്ടായ വാഹനാപകടങ്ങളില്‍ 20 ആളുകള്‍ക്കാണു ജീവഹാനി സംഭവിച്ചിരുന്നതെന്ന് ഗതാഗത വകുപ്പ് ട്രാഫിക് വിഭാഗം അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ബ്രി. സൈഫ് മുഹയ്യ‌‌ര്‍ അല്‍ മസ്‌റൂഇ അറിയിച്ചു.

‌കഴിഞ്ഞ രണ്ടു മാസത്തെ മരണനിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ആറുമാസത്തെ അപകടനിരക്ക് താരതമൃം ചെയ്താല്‍ മരണനിരക്ക് കൂടുതലാണ്. കഴിഞ്ഞ വര്‍ഷം ആദൃ ആറുമാസത്തിനിടെ അപകടങ്ങളില്‍ മരിച്ചത് 77 പേരായിരുന്നു. എന്നാല്‍ ഈ വര്‍ഷം മരണനിരക്ക് 112 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷവുമായി തരാതമൃപ്പെടുത്തുമ്പോള്‍ മരണനിരക്കില്‍ ഇക്കൊല്ലം 45 ശതമാനമാണു വര്‍ധനയെന്ന ആശങ്കയും അല്‍മസ്‌റൂഇ പങ്കുവച്ചു.

‌‌കഴിഞ്ഞ കാലങ്ങളില്‍ മാര്‍ച്ച്, മേയ് മാസങ്ങളില്‍ വാഹനാപകടങ്ങള്‍ മൂലമുള്ള മരണനിരക്കു പൊതുവെ കുറവായിരുന്നു. എന്നാല്‍ ഈവര്‍ഷം മാര്‍ച്ച് മരണനിരക്ക് ഉയര്‍ത്തി. മാര്‍‌ച്ചില്‍ മാത്രം 28 പേരുടെ ജീവനാണു ദുബായ് റോഡുകളില്‍ പൊലിഞ്ഞത്. കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ മൂന്നാളുകള്‍ മാത്രമാണു മരിച്ചതെങ്കില്‍ ഇക്കൊല്ലം 23 പേരുടെ ജീവനെടുക്കുന്ന അപകടങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തത് മേയിലാണ്.

റോഡിനു കുറുകെ ഓടുന്നത് മരണത്തിലേക്ക്


ഓരോ അപകടങ്ങളുണ്ടാകുമ്പോഴും അധികൃതര്‍ കാരണങ്ങള്‍ പരിശോധിക്കുകയും ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്യുന്നു. റോഡുകള്‍ക്കു കുറുകെ ഓടുന്നതു മരണനിരക്ക് ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇതു കുറയ്ക്കാനായി സിഗ്‌നിലുകളിലും ജനത്തിരക്കുള്ള മററു റോഡുകളിലും പൊലീസ് നിരീക്ഷണം ഊര്‍ജിതമാക്കി. ഇതിൻ്റെ ഫലമായി എട്ടു മാസത്തിനുള്ളില്‍ അരലക്ഷം പേര്‍ അശാസ്ത്രീയും അലക്ഷൃമായും റോഡിന് കുറുകെ കടന്നതായി കണ്ടെത്തി.

അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ റോഡിന് കുറുകെ കടന്നവരുടെ പിഴ ചുമത്തിയ പട്ടിക ഉദ്ധരിച്ചാണു അല്‍മസ്‌റൂഇ ഇക്കാരൃം വെളിപ്പെടുത്തിയത്. അല്‍ഖൂസ്, ഖിസൈസ് തുടങ്ങിയ വൃവസായ മേഖലകളില്‍ റോഡിനു കുറുകെ ഓടുന്നവരുടെ എണ്ണം കൂടുതലാണ്. അതുകൊണ്ടു തന്നെ ഇതുവരെയുണ്ടായ  വാഹനം ഇടിച്ചുള്ള അപകടങ്ങളും കൂടി. മുന്‍വര്‍ഷത്തെ അപേക്ഷിച്ചു 61 ശതമാനാമണു വാഹനം തട്ടിയ കേസുകളിലെ വര്‍ധന.

അതിവേഗപാതകളിലെ ആറുവരിയും മറികടന്നാണു ചിലര്‍ മറു ഭാഗത്തേക്കു കുതിക്കുന്നത്. റോഡ് ഡിവൈഡറുകള്‍ ചാടിക്കടന്നാണു മരണത്തിലേക്കുള്ള സഞ്ചാരം.   മണിക്കൂറില്‍ 140 വേഗത്തിലാണു ഈ റോഡുകളില്‍ വാഹനങ്ങള്‍ ചീറിപ്പായുന്നത്. ഇതെല്ലാം അറിഞ്ഞിട്ടും ആത്മഹതൃമനോഭാവത്തോടെയാണു പലരും മുന്‍ പിന്‍നോക്കാതെ റോഡുകള്‍ മുറിച്ചുകടക്കുന്നത്. വാഹനം ഓടിക്കുന്നതിനിടെ  മൊബൈള്‍ ഫോണ്‍ ചാററിങ്ങിലും സന്ദേശം കൈമാറുന്നതിലും മുഴുകിയവരുടെ മുന്‍പിലൂടെയാണു ഇത്തരക്കാര്‍ എത്തിപ്പെടുന്നതെങ്കില്‍ അപകടം സുനിശ്ചിതമാണെന്ന് അല്‍മസ്‌റൂഇ സൂചിപ്പിച്ചു.

തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകള്‍ കേന്ദ്രീകരിച്ചാണു സുരക്ഷിതമായി റോഡിനു കുറുകെ കടക്കുന്നതു സംബന്ധിച്ചു പൊലീസ് ബോധവല്‍ക്കരണം സംഘടിപ്പിച്ചത്. അപകടങ്ങള്‍ കുറയണമെങ്കില്‍ റോഡിനു കുറുകെ കടക്കുന്നവര്‍ക്കു മെച്ചപ്പെട്ട ട്രാഫിക് സംസ്‌കാരം അനിവാരൃമാണ്. അതോടൊപ്പം ഇതര എമിറേറുകളില്‍ നില്ലും ദുബായ് റോഡുകളില്‍ പ്രവേശിക്കു‌ന്ന ചരക്കുവാഹന ഡ്രൈവര്‍മാര്‍ക്കും സുരക്ഷിതമായ ഡ്രൈവിങ് സംബന്ധിച്ചു കൂടുതല്‍ അവബോധം ആവശൃമാണെന്ന് അല്‍മസ്‌റൂഇ അഭിപ്രായപ്പെട്ടു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.