Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദീർഘദൂര ബസ് യാത്ര വിദ്യാർഥികളുടെ പഠനനിലവാരത്തെ ബാധിക്കുന്നു

school-first

അബുദാബി/ ദുബായ്∙ ദീര്‍ഘനേരത്തെ സ്‌കൂള്‍ബസ് യാത്ര കുട്ടികളുടെ മാനസിക, പഠന നിലവാരത്തെ ബാധിക്കുന്നതായി രക്ഷിതാക്കള്‍. മണിക്കൂറുകള്‍ നീണ്ട യാത്രയ്ക്കുശേഷമാണു കുട്ടികള്‍ക്കു സ്‌കൂളിലേക്കും തിരിച്ചു വീട്ടിലും എത്തുന്നതെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടു. 90 മിനിറ്റ് നീണ്ട യാത്രയ്‌ക്കൊടുവിലാണു കുട്ടികള്‍ സ്‌കൂളിലെത്തുന്നത്. ഏഴു മണിക്കൂര്‍ പഠനത്തിനായി പലപ്പോഴും മൂന്നുമണിക്കൂര്‍ വരെ ബസില്‍ ചെലവഴിക്കേണ്ട സ്ഥിതിയാണുള്ളത്. ഗതാഗത കുരുക്കുള്ള സമയങ്ങളില്‍ ബസിലിരിക്കേണ്ട സമയം പ്രവചിക്കാനാവില്ല.

45 മിനിറ്റില്‍ അധികമുള്ള യാത്ര കുട്ടികളെ ക്ഷീണിതരാക്കും. ഇതുമൂലം ആലസ്യവും പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നു. ക്ലാസ് മുറിയിൽ മടിയന്‍മാരാകാന്‍ ദീര്‍ഘദൂര യാത്ര വഴിവയ്ക്കുമെന്നും ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നു. ഭാരമേറിയ സ്‌കൂള്‍ ബാഗ് ചുമലിലും ദീര്‍ഘനേരത്തെ ഇരിത്തം സ്‌കൂള്‍ ബസിലുമാകുന്നതു മുതുകുവേദനയ്ക്കും ഇടയാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇക്കാരണത്താല്‍ അതാത് എമിറേറ്റിലെ വിദ്യാഭ്യാസ വകുപ്പുകള്‍ കുട്ടികള്‍ക്കു സുരക്ഷിതവും യാത്രാസമയം കുറയ്ക്കുന്നതടക്കമുള്ള നടപടികള്‍ ആലോചിക്കണമെന്ന് വിദൃാഭൃാസ മന്ത്രാലയ അധികൃതര്‍ അറിയിച്ചു.

സര്‍ക്കാര്‍ സ്‌കൂളുകളെ അപേക്ഷിച്ചു സ്വകാരൃ സ്‌കൂളുകളിലേക്കാണു യാത്രാദൂരം കൂടുതലെന്ന് സ്‌കൂള്‍ ഗതാഗതത്തിന്റെ ചുമതലയുള്ള എമിറേറ്റ്സ് ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ സൂചിപ്പിച്ചു. 45 മിനിറ്റിനുള്ളില്‍ സര്‍ക്കാര്‍ സ്‌കൂളികളില്‍ കുട്ടികളുമായി ബസ് എത്തുമെങ്കില്‍ സ്വകാരൃ സ്‌കൂളുകളിലേക്കു 75 മിനിറ്റുവരെ വേണ്ടിവരുന്നുണ്ട്. നഗരപരിധിക്കു പുറത്തുള്ള വിദൂരമേഖലകളില്‍ നിന്ന് സ്‌കൂളുകള്‍ ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം നല്‍കുമെന്ന് അവകാശപ്പെടുന്നുണ്ട്.

ഇതിനു സാധിക്കും വിധം ബസുകള്‍ ഏര്‍പ്പെടുത്താന്‍ കഴിയുമോ എന്ന് ആലോചിക്കാതെയാണു വിദൂരദിക്കുകളില്‍ നിന്നു കുട്ടികളെ കയറ്റാന്‍ ബസുകളെത്തുന്നത്. മറ്റു കുട്ടികളെയും കൊണ്ടു വിദൂരപ്രദേശങ്ങളിലേക്കു സ്‌കൂള്‍ ബസ് സഞ്ചരിക്കുന്നതിനാല്‍ യാത്ര കുട്ടികള്‍ക്കു ദുരിതമാവുകയാണെന്നു രക്ഷിതാക്കള്‍ പറയുന്നു. കുട്ടികള്‍ ബസിലിരിക്കുന്ന പരമാവധി സമയം 40 മിനിറ്റാക്കുന്ന വിധം സ്‌കൂള്‍ ബസുകള്‍ ക്രമീകരിക്കാന്‍ വിദൃാഭൃാസ കൗണ്‍സില്‍ നടപടികള്‍ ആവിഷ്‌കരിക്കണമെന്നാണു രക്ഷിതാക്കളുടെ ആവശൃം.

50 മിനിറ്റില്‍ കൂടുതല്‍ സ്‌കൂള്‍ ബസില്‍ ചെലവഴിക്കുന്ന കുട്ടിയുടെ പഠന തല്‍പരത മറ്റുകുട്ടികളെ അപേക്ഷിച്ചു കുറവായിരിക്കുമെന്ന് ആരോഗ്യ വിദഗ്ധന്‍ ഡോ.മന്‍സൂര്‍ അന്‍വര്‍ പറഞ്ഞു. ദൈനംദിനയാത്രകള്‍ ദുഷ്‌കരമാകുന്നതോടെ സ്‌കൂളിനോടും പിന്നീടു പഠനത്തോടും വിരക്തിയുണ്ടാകും. ഇതുമറികടക്കാനുള്ള നടപടികള്‍ സ്‌കൂളുകള്‍ കൊണ്ടുവരണം. കായികസമയം രാവിലെയാക്കണം. ബസിനകത്ത് ഉന്മേഷം നിലനിര്‍ത്താന്‍ ഉതകു‌ന്ന ചെറു പരിശീലനങ്ങള്‍ ഉചിതമാണ്.

വിദ്യാര്‍ഥികളുടെ സ്‌കൂള്‍ ബസ് സുരക്ഷയ്ക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ വകുപ്പുകള്‍ക്കു കൈമാറിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ നിരീക്ഷണ വകുപ്പ് അസി.അണ്ടര്‍ സെക്രട്ടറി ഷെയ്ഖ ഖുലൂദ് അല്‍ഖാസിമി അറിയിച്ചു. ഇതവലംബമാക്കി ഏറ്റവും അനുയോജ്യമായ സുരക്ഷാമാര്‍ഗങ്ങള്‍ സ്‌കൂളുകള്‍ സ്വീകരിക്കേണ്ടതാണ്. കുട്ടികളുടെ ഗതാഗതം സംബന്ധിച്ചു രക്ഷിതാക്കളില്‍ നിന്നുള്ള പരാതികള്‍ അതാതു വിദ്യാഭ്യാസ വകുപ്പിലെ നിരീക്ഷണ ഉദേൃാഗസ്ഥര്‍ രേഖപ്പെടുത്തി പരിഹാരമുണ്ടാക്കണമെന്ന് ഷെയ്ഖ ഖുലൂദ് പറഞ്ഞു.

ദുബായില്‍ ബസുകളുടെ ഉത്തരവാദിത്തം സ്‌കൂളിന്

സ്‌കൂള്‍ബസില്‍ കുട്ടികളുടെ സുരക്ഷയുടെ ഉത്തരവാദിത്തം സ്‌കൂളിനാണെന്ന് രക്ഷിതാക്കളും സ്‌കൂള്‍ മാനേജ്‌മെൻ്റും തമ്മിലുള്ള കരാറില്‍ വൃക്തമാക്കിയി്ടുണ്ടെന്ന് കെഎച്ച്ഡിഎ അധികൃതര്‍ അറിയിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്പനികളെയാണു സ്‌കൂള്‍ ഗതാഗതം ഏല്‍പ്പിച്ചതെങ്കിലും കുട്ടികളുടെ ബസിലെ സുരക്ഷാ ഉത്തരവാദിത്തം സ്‌കൂളിനായിരിക്കും. സ്‌കൂള്‍ ബസ് ഓടിക്കേണ്ടതു ആര്‍ടിഎയുടെ പ്രതേൃക സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണമെന്നും കരാറിലുണ്ടെന്ന് അധികൃതര്‍ വൃക്തമാക്കി.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.