Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടംപെസ്റ്റ് ഇൻ ഗോലി: ഷയ്ക്സ്പെിയറിന് നമോവാകം

MALU

ആവശ്യമാണ് എല്ലാ കണ്ടുപിടിത്തങ്ങളുടയെും മാതാവ് എങ്കിൽ, ജിജ്ഞാസ പുതിയ അന്വഷേണങ്ങൾക്ക് കാരണമാകുന്നു. ​ആ​ത്യന്തികമായി ജിജ്ഞാസ ജീവിത പാഠങ്ങൾ പകർന്നുതരുന്നു എന്ന സവിശഷേതയുമുണ്ട്. മിനിക്കുട്ടി എപ്പോഴും ജിജ്ഞാസ ഭക്ഷിക്കുന്നു. അമ്മ ഹസ്കൈൂൾ അധ്യാപികയായതിനാൽ തന്നെ വളരെ ചറെുപ്പത്തിലേ അവൾ ഷയ്ക്സ്പെിയർ നാടകങ്ങളിൽ നിന്നുള്ള പാഠങ്ങൾ നുകർന്നാണ് വളർ‌ന്നത്. അതുവഴി അവൾ മഹാ സാഹിത്യകാരന്റെ വലിയ ആരാധികയായി മാറി. ആസ്വാദക മനസിൽ ആകാംക്ഷകളുടെ കൊടുങ്കാറ്റടിക്കുന്ന ടംപെസ്റ്റൊണ് മിനിയെ ഏറ്റവും സ്വാധീനിച്ച ഷയ്ക്സ്പെിയർ കൃതി. മാന്ത്രികവിദ്യയുടെ അപാരതകൾ വിളംബരം ചയ്യെുന്ന ടംപെസ്റ്റ്െ നാലു വയസുകാരിയായ മിനിക്കുട്ടിയിൽ പുതു ചലനങ്ങൾ‌ സൃഷ്ടിച്ചു. മാന്ത്രികവിദ്യ മുതിർന്നവരിൽ വ്യത്യസ്ത ചിന്തകൾ രൂപപ്പടെുത്തുമങ്കെിലും ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അത് നിറം ചാലിച്ച അലങ്കാരം തന്ന.

പരീക്ഷാക്കാലങ്ങളിൽ അമ്മ ഷയ്ക്സ്പെിയർ കൃതികൾ ആവർത്തിച്ച് പഠിപ്പിച്ചപ്പോൾ മിനിക്കുട്ടിയുടെ ഹൃദയത്തിൽ അത് ആഴത്തിൽ പതിഞ്ഞുകൊണ്ടിരുന്നു. മഹാചിന്തകളിൽ രൂപംകൊണ്ട ഓരോ കഥാപാത്രങ്ങളുടയെും കൂടെ അവളുടെ കൊച്ചു മനസ് സഞ്ചരിച്ചു. ടംപെസ്റ്റെിലെ പ്രധാന കഥാപാത്രമായ മിലാനിലെ നാടുവാഴി പ്രോസ്പറെൊയും മകൾ മിറാൻഡയും ഏകാകികളെ പോലെ ഒരു ദ്വീപിലായിരുന്നു ജീവിച്ചിരുന്നത്. മാന്ത്രിക വിദ്യയാൽ പ്രോസ്പറെൊ പിന്നീടൊരു ദുർമന്ത്രവാദിയായി മാറി. മാത്രമല്ല, ഒട്ടറേെ അത്ഭുതങ്ങളും അയാൾ കാണിച്ചുകൊണ്ടിരുന്നു. എന്നാൽ, മറ്റൊരു പ്രധാനകഥാപാത്രമായ ഏരിയലിനയൊയിരുന്നു മിനിക്കുട്ടിക്ക് ഏറെ ഇഷ്ടം. രോസ്പറെൊയുടെ ഉത്തരവുകൾ നിറവറ്റേിക്കൊടുക്കുന്ന ഏരിയൽ ഒരു ദുർഭൂതമായിരുന്നു. ഏരിയലിനെ പ്രോസ്പറെൊയ്ക്ക് മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. ക്രൂരയായ സികോറാക്സിൽ നിന്ന് തന്നെ രക്ഷിച്ച പ്രോസ്പറെൊയുടെ അടിമയെ പോലെ ഏരിയൽ ജീവിച്ചു.

ഇൗ നാടകജീവിതമാണ് മിനിക്കുട്ടിക്ക് ജീവിതത്തോടെ പ്രണയം തോന്നാൻ കാരണമായിരുന്നത്. കട്ടേും വായിച്ചുമറിഞ്ഞ കഥാപാത്രങ്ങളുടെ കൂട്ടുകൂടി നടന്ന ബാല്യകാലം അവളിൽ പരിവർ‌ത്തനങ്ങൾ സൃഷ്ടിച്ചു. ടംപെസ്റ്റെിലെ ദുർഭൂതം ഏരിയലായിരുന്നു മിനിക്കുട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്ത്. എന്നാൽ, പ്രോസ്പറെൊയപ്പെോലെ അവൾ ഏരിയലിനോട് മോശമായി പരെുമാറിയില്ല. കഥാപാത്രങ്ങളുടെ ആഗ്രഹം പോലെ അവരയെവൾ സ്വാതന്ത്ര്യത്തിലയ്ക്ക്േ കയറൂരിവിട്ടു. അദൃശ്യശക്തിയായി ഏരിയൽ അവളെ വീട്ടിലും സ്കൂളിലും കളിസ്ഥലത്തുമൊക്കെ പിന്തുടർന്നു. എല്ലാം ആകാംക്ഷയോടയെും വിസ്മയം പൂണ്ട കണ്ണുകളാലും നോക്കിക്കണ്ടു. മനോഹരമായ പുഷ്പങ്ങളാലും വവൈിധ്യമാർന്ന പഴങ്ങൾ കായ്ക്കുന്ന മരങ്ങളാലും പ്രകൃതി രമണീയമായ സ്ഥലത്തായിരുന്നു മിനിക്കുട്ടിയുടെ വീട്. അവിടയെുള്ള കുളത്തിൽ വിവിധതരം മത്സ്യങ്ങളും തവളക്കുഞ്ഞുങ്ങളും മറ്റും നീന്തിത്തുടിച്ചു. പക്ഷികളും അണ്ണാനും മറ്റു ഉഭയജീവികളും പ്രാണികളുമൊക്കെ വീട്ടുപറമ്പിൽ സ്വര്യൈവിഹാരം നടത്തി. ഇതവളിൽ തന്റതോയ, വിസ്മയകരമായ ഒരു ദ്വീപിന്റെ പ്രതീതിയുണ്ടാക്കി.

തന്റെ അലച്ചിൽ സമയത്ത് അവൾ ഗോലികൾ ശഖേരിച്ചു; സോഡാക്കുപ്പിയിലെ കുഞ്ഞുകുഞ്ഞു വർണലോകം. മാത്രമല്ല, കുപ്പി വളപ്പൊട്ടുകളും കളിപ്പാട്ടങ്ങളും ഇലക്ട്രിക് ഉപകരണങ്ങളും മറ്റും അവളുടെ ശഖേരത്തിലത്തെി. എന്നാൽ, തന്റെ വിലപിടിപ്പുള്ള ശഖേരത്തിൽ അവൾക്ക് ഏറ്റവും ഇഷ്ടം ഗോലികളായിരുന്നു. അതായിരുന്നു അവൾ ഏറ്റവും കൂടുതൽ സ്വന്തമാക്കിയതും. ആ ചറെിയ കുപ്പി ഗോളങ്ങൾക്ക് ആകാശത്തെ നക്ഷത്രങ്ങളുമായി ബന്ധമുണ്ടന്നെും അവ കവൈള്ളെയിലടെുക്കുമ്പോൾ ഇൗ പ്രപഞ്ചം തന്റെ കക്കൈുമ്പിളിലൊതുങ്ങിയന്നെും അവൾ കരുതി. ടംപെസ്റ്റിലെ പ്രോസ്പറെോയെ പോലെ അവൾ തന്റെ അടിമകളെ വിട്ടയച്ചു.

വീട്ടുമുറ്റത്തിന്റെ ഒരു ഭാഗത്ത് മതിലുണ്ടായിരുന്നു. അതിലൂടെ മിനിക്കുട്ടി ഇഴഞ്ഞുനീങ്ങി അയൽപ്പക്കത്ത് ചന്നെു. അതൊരു ഒഴിഞ്ഞ പറമ്പായിരുന്നു. ആരും അവിടെ താമസമില്ലായിരുന്നു. ഒരു ദിവസം മിനിക്കുട്ടി അതു കണ്ടു–അയൽപ്പക്കത്ത് നിർമാണ പ്രവൃത്തികൾ നടക്കുന്നു. വകൈാതെ അവിടയെൊരു വീുയർന്നു. മിനിക്കുട്ടിയുടെ കുടുംബത്തയേും ഉദ്ഘാടനത്തിന് ക്ഷണിച്ചു. ആ വീട്ടിലെ താമസക്കാരിൽ ഒരു നാലുവയസുകാരനുമുണ്ടായിരുന്നു. തനിക്കൊരു കളിക്കൂട്ടുകാരനെ ലഭിച്ചതിൽ മിനിക്കുട്ടി ഏറെ ആവശേഭരിതയായി. ആധുനിക ചില്ലുകൾ കൊണ്ട് ആ വീടിന്റെ അടുക്കള മോടിപിടിപ്പിച്ചിരുന്നു. ഷൽഫെുകളും മറ്റും അതിമനോഹരമായിരുന്നു. അടുത്ത ദിവസം ആ കുട്ടി മിനിക്കുട്ടിയുടെ സ്കൂളിൽ തന്നെ ചർന്നേു. അവൻ അവളുടെ ക്ലാസിൽ തന്നയൊയിരുന്നു. സ്കൂളിലും വീട്ടിലുമൊക്കെ മിനിക്കുട്ടി വികൃതിക്കുട്ടിയായിരുന്നു.

പക്ഷ,അതന്തെുകൊണ്ടാണന്ന്െ അവൾക്ക് അറിയില്ലായിരുന്നു. എന്നാൽ, താൻ ഒരിക്കലും ചീത്ത കുട്ടിയല്ലന്ന്െ റോചി എന്ന ആ കുട്ടിയുമായുള്ള കളികൾക്കിടെ അവൾ സ്വയം തളെിയിച്ചു. ബാഹ്യകോണാകൃതിയിലുള്ള മുഖമുള്ള റോചി മിനിക്കുട്ടിയുടെ അപൂർവശഖേരത്തിൽ ആകൃഷ്ടനായി. തന്നക്കൊളും ശക്തിമാനായ റോചി തന്റെ ശഖേരം തട്ടിയടെുക്കുമോ എന്ന് അവൾ ഭയന്നു. ഗോലിയുടെ പിന്നിലെ രഹസ്യം അനാവൃതമാക്കി അവനെ ഭയപ്പടെുത്താൻ അവൾ തീരുമാനിച്ചു. ഗോലികൾ ദുർഭൂതമാണന്ന്െ അവൾ അവനെ വിശ്വസിപ്പിച്ചു. എന്നാൽ അതവൻ കാര്യമാക്കിയില്ല. അവളുടെ ഗോലി ശഖേരവുമായി റോചി തന്റെ വീട്ടിലയ്ക്ക്േ ന‌ടന്നു.

അടുത്ത ദിവസം വാരാന്ത്യ ദിനമായിരുന്നു. ഉച്ചഭക്ഷണം കഴിച്ച ശഷേം വീട്ടിൽ അലസമായി ഇരിക്കുമ്പോൾ റോചിയുടെ വീട്ടിൽ നിന്ന് അവൾ വലിയ ശബ്ദവും നിലവിളിയുമൊക്കെ കട്ടേു. അവൾ അങ്ങോട്ടയ്ക്ക്േ പറന്നു. അവിടെ കണ്ട കാഴ്ച അവളെ നടുക്കി. താൻ പറഞ്ഞുകൊടുത്ത കഥകളൊക്കെ അപ്പാടെ വിശ്വസിച്ച് ദുർഭൂതത്തെ നശിപ്പിക്കാൻ വണ്ടേി റോചി ഗോലികളല്ലൊം ഒരു മിക്സിയിലിട്ട് അരക്കാൻ ശ്രമിച്ചിരിക്കുന്നു! ചില്ലലമാരയും മറ്റു ആധുനിക സൗകര്യങ്ങളുമുള്ള ആ അടുക്കളയുടെ കാര്യം ഒന്നോർത്തുനോക്കൂ. ഇതോടെ മിനിക്കുട്ടി ഒരു കാര്യം പഠിച്ചു, തമാശയും ആകാംക്ഷയും സാഹസികതയും ചർന്നേുണ്ടാകുന്ന ഒരുതരം രസികത്വമുള്ള പാഠം. അതവളുടെ ചുണ്ടിൻ കോണിൽ പുഞ്ചിരി വിരിയിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.